HOME
DETAILS

മെക്സിക്കൻ തീരുവ വർദ്ധനവ്: ഇന്ത്യൻ വാഹന വ്യവസായത്തിന് ഭീഷണി: കയറ്റുമതി പ്രതിസന്ധിയിൽ?

  
Web Desk
December 14, 2025 | 5:10 PM

mexico tariff hike threat to indian auto industry export crisis looms

ന്യൂഡൽഹി: ഇന്ത്യയിലെ വാഹന നിർമ്മാതാക്കളെ ആശങ്കയിലാഴ്ത്തിക്കൊണ്ട്, കാറുകളുടെ ഇറക്കുമതി തീരുവ കുത്തനെ വർദ്ധിപ്പിക്കാനുള്ള മെക്സിക്കോയുടെ തീരുമാനം. അടുത്ത വർഷം മുതൽ പ്രാബല്യത്തിൽ വരുന്ന തരത്തിൽ കാർ ഇറക്കുമതി തീരുവ 20 ശതമാനത്തിൽ നിന്ന് 50 ശതമാനമായി ഉയർത്താനാണ് മെക്സിക്കോയുടെ തീരുമാനം.

മെക്സിക്കോയുമായി സ്വതന്ത്ര വ്യാപാര കരാർ (FTA) ഇല്ലാത്ത രാജ്യങ്ങൾക്കാണ് ഈ പുതിയ നിയമം ബാധകമാകുന്നത്. ഈ തീരുമാനം ഏകദേശം 1 ബില്യൺ ഡോളർ (ഏകദേശം $8,300 കോടി രൂപ) മൂല്യമുള്ള ഇന്ത്യൻ കാർ കയറ്റുമതിയെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ.

ദക്ഷിണാഫ്രിക്കയ്ക്കും സൗദി അറേബ്യക്കും ശേഷം ഇന്ത്യയുടെ മൂന്നാമത്തെ വലിയ പാസഞ്ചർ കാർ കയറ്റുമതി വിപണിയാണ് മെക്സിക്കോ. പല ഇന്ത്യൻ വാഹന നിർമ്മാതാക്കൾക്കും ഉൽപ്പാദന സന്തുലിതാവസ്ഥ നിലനിർത്താൻ മെക്സിക്കൻ വിപണി നിർണ്ണായകമാണ്. ഇന്ത്യയിൽ നിന്ന് മെക്സിക്കോയിലേക്ക് കയറ്റുമതി ചെയ്യുന്ന മിക്ക കാറുകളും 1.0 ലിറ്ററിൽ താഴെയുള്ള ചെറിയ പെട്രോൾ കാറുകളാണ്. ഈ കാറുകൾ മെക്സിക്കോയുടെ ആഭ്യന്തര വാഹന വ്യവസായവുമായി നേരിട്ടുള്ള മത്സരത്തിലല്ലെന്നാണ് ഇന്ത്യൻ കമ്പനികൾ വാദിക്കുന്നത്.

തീരുവയിലെ 30% വർദ്ധനവ് കാരണം ഇന്ത്യയുടെ നിലവിലെ ചെലവ് നേട്ടം പൂർണ്ണമായും ഇല്ലാതാകും. മെക്സിക്കോയിൽ കാറുകളുടെ വില ഗണ്യമായി വർദ്ധിക്കുകയും ഇത് വിൽപ്പന കുറയ്ക്കുകയും ചെയ്യും.

നഷ്ടം സ്വയം വഹിക്കുക, അല്ലെങ്കിൽ മെക്സിക്കോയിലേക്കുള്ള കയറ്റുമതി കുറയ്ക്കുക എന്നീ ദുഷ്കരമായ തിരഞ്ഞെടുപ്പുകളാണ് ഇപ്പോൾ ഇന്ത്യൻ കമ്പനികൾക്ക് മുന്നിലുള്ളത്.

മെക്സിക്കോയിലേക്ക് ഏറ്റവുമധികം കാറുകൾ കയറ്റുമതി ചെയ്യുന്ന കമ്പനികളായ സ്കോഡ ഓട്ടോ ഫോക്സ്വാഗൺ (കയറ്റുമതിയുടെ പകുതിയോളം), ഹ്യുണ്ടായ്, നിസ്സാൻ, മാരുതി സുസുക്കി എന്നിവർക്ക് ഈ തീരുമാനം കനത്ത തിരിച്ചടിയാകും.

തീരുമാനം വരുന്നതിനു മുമ്പ്, സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സ് (SIAM) പഴയ തീരുവ നിലനിർത്തുന്നതിനായി മെക്സിക്കോയുമായി ചർച്ച നടത്തണമെന്ന് ഇന്ത്യൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. മെക്സിക്കോയിലെ മൊത്തം വിൽപ്പനയുടെ 67% മാത്രമാണ് ഇന്ത്യൻ കാറുകൾ എന്നും അതിനാൽ അവ ഒരു ഭീഷണിയല്ലെന്നും SIAM വാദിച്ചു.

നിലവിൽ, മെക്സിക്കോ തീരുവ വർദ്ധിപ്പിച്ച സാഹചര്യത്തിൽ, ഇന്ത്യൻ സർക്കാർ തുടർ ചർച്ചകൾ നടത്തുമോ അതോ പുതിയ നിയമങ്ങൾ അംഗീകരിക്കേണ്ടി വരുമോ എന്ന ആകാംഷയിലാണ് ഇന്ത്യൻ വാഹന വ്യവസായം.

 

 

mexico's decision to raise car import tariffs from 20% to 50% from january 2026 is a significant threat to the indian auto industry.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സൂപ്പർ ലീഗ് കേരള; കാലിക്കറ്റ് എഫ്സിയെ വീഴ്ത്തി കണ്ണൂർ വാരിയേഴ്‌സ് ഫൈനലിൽ

Football
  •  5 hours ago
No Image

മൂന്നാം ടി-20യിൽ സൗത്ത് ആഫ്രിക്കയെ തകർത്തെറിഞ്ഞു; പരമ്പരയിൽ ഇന്ത്യ മുന്നിൽ

Cricket
  •  5 hours ago
No Image

ഫേസ്ബുക്ക് പരസ്യത്തിലൂടെ വലവീശി; ഷെയർ ട്രേഡിംഗ് തട്ടിപ്പിൽ 62-കാരന് നഷ്ടമായത് 2.14 കോടി രൂപ 

Kerala
  •  5 hours ago
No Image

മെസ്സിയെ കാണാത്തതിൽ നിരാശ: കൊൽക്കത്ത സ്റ്റേഡിയത്തിൽ നിന്ന് 'ഭാര്യക്ക് സമ്മാനമായി' പൂച്ചട്ടി മോഷ്ടിച്ച് യുവാവ്; വീഡിയോ വൈറൽ

National
  •  5 hours ago
No Image

വീട്ടിൽ കയറി അമ്മയെയും മകനെയും ആക്രമിച്ച സംഭവം; സഹോദരങ്ങൾ അറസ്റ്റിൽ

Kerala
  •  5 hours ago
No Image

ഇവർ മെസിക്ക് മുമ്പേ ഇന്ത്യയിലെത്തിയ ലോകകപ്പ് ജേതാക്കൾ; ഇതിഹാസങ്ങൾ ആരെല്ലാം?

Football
  •  6 hours ago
No Image

ശബരിമല സ്വർണ്ണക്കൊള്ള: കേന്ദ്ര ഏജൻസി അന്വേഷിക്കണം; പാർലമെന്റിൽ നാളെ യു.ഡി.എഫ് എംപിമാരുടെ പ്രതിഷേധം

National
  •  6 hours ago
No Image

വീണ്ടും അടിയോടടി! സഞ്ജു സ്വന്തമാക്കിയ അപൂർവ നേട്ടത്തിൽ അഭിഷേക് ശർമ്മയുടെ സർവാധിപത്യം

Cricket
  •  6 hours ago
No Image

അറിഞ്ഞിരിക്കാം ജർമനിയിലെ ജോലി സാധ്യതയെ കുറിച്ച്; തൊഴിൽ സമയം ക്രമീകരിക്കപ്പെട്ടിരിക്കുന്നത് ഇങ്ങനെ

Abroad-career
  •  6 hours ago
No Image

ദുബൈ മെട്രോ ബ്ലൂ ലൈൻ റൂട്ട് മാപ്പ് പുറത്തിറക്കി ആർടിഎ; 2029-ൽ പ്രവർത്തനം ആരംഭിക്കും

uae
  •  6 hours ago