HOME
DETAILS
MAL
അഴിമതി: എ.ഐ.ടി.യു.സി ധര്‍ണ നടത്തി
backup
September 09 2016 | 20:09 PM
കാസര്‍കോട്: പ്ലാന്റേഷന് കോര്‍പറേഷനിലെ പെരിയ ഡിവിഷനിലെ കശുമാവ് തൈകള്‍ മറിച്ചു വിറ്റ ഉദ്യോഗസ്ഥനെതിരേ നടപടി സ്വീകരിക്കണമെന്നും കോര്‍പറേഷനിലെ അഴിമതികള്‍ സംബന്ധിച്ച് സമഗ്രാന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് കാസര്‍കോട് ഡിസ്ട്രിക്ട് റബര്‍ ആന്‍ഡ് കാഷ്യു ലേബര്‍ യൂനിയന്‍ എ.ഐ.ടി.യു.സി നേതൃത്വത്തില്‍ തൊഴിലാളികള്‍ കാസര്‍കോട് എസ്റ്റേറ്റിലേക്കു മാര്‍ച്ചും ധര്‍ണയും നടത്തി. ധര്‍ണ യൂനിയന്‍ ജില്ലാ പ്രസിഡന്റ് സി.പി ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറര്‍ പി നാരായണന് അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് കെ മൊയ്തീന്‍കുഞ്ഞി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."