HOME
DETAILS

സൈബര്‍ അധിക്ഷേപ കേസ്; രാഹുല്‍ ഈശ്വറിനു ജാമ്യം

  
Web Desk
December 15, 2025 | 9:58 AM

rahul eshwar granted bail after 16 days in cyber harassment case

 

തിരുവനന്തപുരം: സൈബര്‍ അധിക്ഷേപ കേസില്‍ രാഹുല്‍ ഈശ്വറിന് 16 ദിവസത്തിനു ശേഷം ജാമ്യം. രാഹുല്‍ മാങ്കൂട്ടത്തിനെതിരെ ബലാല്‍സംഗ പരാതി നല്‍കിയ പെണ്‍കുട്ടിയെ സൈബര്‍ അധിക്ഷേപം നടത്തിയതിനായിരുന്നു രാഹുല്‍ ഈശ്വര്‍ അറസ്റ്റിലായത്. കേസില്‍ അറസ്റ്റിലായി 16 ദിവസത്തെ റിമാന്‍ഡിനു ശേഷമാണ് രാഹുല്‍ ഈശ്വറിന് ഇന്ന് ജാമ്യം ലഭിച്ചത്. ജാമ്യാപേക്ഷയില്‍ ഇന്ന് വാദം പൂര്‍ത്തിയായിരുന്നു. തുടര്‍ന്നാണ് ഉച്ചയ്ക്കുശേഷം ജാമ്യം നല്‍കികൊണ്ടുള്ള വിധി പറഞ്ഞത്.

തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി രാഹുല്‍ ഈശ്വറിന് ഉപാധികളോടെ ജാമ്യം അനുവദിച്ചു. രാഹുല്‍ അന്വേഷണവുമായി സഹകരിക്കാത്തിനാല്‍ രണ്ടു ദിവസത്തെ കസ്റ്റഡി വേണമെന്ന് പ്രോസിക്യൂഷന്‍ ജാമ്യ ഹര്‍ജിയെ എതിര്‍ത്തുകൊണ്ട് ആവശ്യപ്പെട്ടിരുന്നു. 16 ദിവസമായി റിമാന്‍ഡിലാണെന്ന് അറിഞ്ഞുകൊണ്ട് ഒരു തെറ്റും ചെയ്തിട്ടില്ലെന്നും രാഹുല്‍ ഈശ്വറിന്റെ അഭിഭാഷകന്‍ വാദിച്ചു.

ഇത്രയും ദിവസത്തിനു ശേഷം ഇനി എന്തിനാണ് വീണ്ടും കസ്റ്റഡിയെന്നായിരുന്നു കോടതിയുടെ ചോദ്യം. വാദത്തിന് ശേഷം ഉത്തരവിനായി മാറ്റുകയായിരുന്നു. തുടര്‍ന്നാണിപ്പോള്‍ വിധി പറഞ്ഞത്. ഈ കേസിലെ മറ്റൊരു പ്രതി സന്ദീപാ വാര്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ പരിഗണിക്കുന്നതാണ്. 

 

Rahul Eshwar, who was arrested for allegedly cyber-harassing a girl who had filed a sexual assault complaint against Rahul Mankootta, was granted bail after 16 days of remand. The Trivandrum Additional Sessions Court allowed bail with conditions, rejecting the prosecution’s request for two more days of custody citing non-cooperation. Rahul’s lawyer argued that he had not committed any wrongdoing during the 16-day remand. The court questioned the need for further custody after such a long remand and subsequently granted bail. Another accused in the case, Sandeepa Variyya, will have her anticipatory bail petition heard tomorrow.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ക്ഷേത്രനടയില്‍ ബാങ്കുവിളി പാടില്ല, പച്ചപ്പള്ളിയും നിസ്‌ക്കാരവും വേണ്ട, കാര്യങ്ങള്‍ കൈവിട്ട് പോവും മുമ്പ് പ്രതികരിക്കുക'  അയ്യപ്പന്‍ വിളക്കുകളിലെ വാവര്‍ പള്ളി മോഡലുകള്‍ക്കെതിരെ കെ.പി ശശികല

Kerala
  •  6 hours ago
No Image

നാക്കൊന്നു പിഴച്ചു, രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയാക്കി മെസ്സിയുടെ മാനേജര്‍; നാക്കുപിഴ പൊന്നാവട്ടെ എന്ന് സോഷ്യല്‍ മീഡിയയും

Kerala
  •  6 hours ago
No Image

ഡല്‍ഹിയിലെ റോഡില്‍ പുകമഞ്ഞ് രൂക്ഷം;  60 ട്രെയിനുകള്‍ വൈകി ഓടുകയും 66 വിമാനങ്ങള്‍ റദ്ദാക്കുകയും ചെയ്തു 

National
  •  6 hours ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് തുടരും; ആദ്യ പരാതിയിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ വ്യാഴാഴ്ച വീണ്ടും പരിഗണിക്കും

Kerala
  •  7 hours ago
No Image

റൊണാൾഡോയല്ല, ഫുട്ബോളിലെ മികച്ച താരം മറ്റൊരാൾ: തെരഞ്ഞെടുപ്പുമായി മുള്ളർ

Football
  •  8 hours ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: പോറ്റിയേയും മുരാരി ബാബുവിനേയും കസ്റ്റഡിയില്‍ വിട്ടു

Kerala
  •  8 hours ago
No Image

ജാമ്യത്തിനെതിരായ സര്‍ക്കാര്‍ അപ്പീലില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് നോട്ടിസ്; അപ്പീല്‍ ക്രിസ്മസ് അവധിക്ക് ശേഷം പരിഗണിക്കും

Kerala
  •  9 hours ago
No Image

ഐപിഎൽ ലേലത്തിലെ ഏറ്റവും വിലയേറിയ താരം അവനായിരിക്കും: പ്രവചനവുമായി മുൻ താരം

Cricket
  •  9 hours ago
No Image

നടിയെ അക്രമിച്ച കേസ്: പള്‍സര്‍ സുനിയുമായി ഫോണില്‍ നിരന്തരം ബന്ധപ്പെട്ട സ്ത്രീയെ സാക്ഷിയാക്കിയില്ല, 'മാഡം' ആര് എന്നതും പ്രോസിക്യൂഷന്‍ വ്യക്തമാക്കിയില്ലെന്നും കോടതി

Kerala
  •  9 hours ago
No Image

അവൻ ബാറ്റുമായി വരുമ്പോൾ എതിർ ടീം എപ്പോഴും ഭയപ്പെടും: മുൻ ഇന്ത്യൻ താരം

Cricket
  •  10 hours ago