HOME
DETAILS

'മലര്‍ന്നു കിടന്നു തുപ്പരുത് '; തദ്ദേശ തെരഞ്ഞെടുപ്പില്‍ ഏരിയ സെക്രട്ടറി കാലുവാരിയെന്ന കെ.സി രാജഗോപാലിന്റെ പ്രസ്താവനക്കെതിരെ മുന്‍ ജില്ലാ കമ്മിറ്റി അംഗം

  
December 16, 2025 | 7:12 AM

cpm-internal-row-prakash-babu-reacts-kc-rajagopalan-statement-pathanamthitta

പത്തനംതിട്ട: തദ്ദേശ തെരഞ്ഞെടുപ്പില്‍ തന്നെ കാലുവാരിയെന്ന മുതിര്‍ന്ന സി.പി.എം നേതാവും മുന്‍ എം.എല്‍.എയുമായ കെ.സി. രാജഗോപാലിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി സി.പി.എം മുന്‍ ജില്ലാ കമ്മിറ്റിയംഗം കെ. പ്രകാശ് ബാബു. പാര്‍ട്ടിയില്‍ ചോദ്യംചെയ്യപ്പെടാത്ത നേതാവായി നിന്ന പഴയ കാലം കെ.സി.ആര്‍. മറക്കരുതെന്നും അനര്‍ഹര്‍ക്ക് താത്കാലിക ലാഭത്തിനുവേണ്ടി അവസരങ്ങള്‍ നല്‍കിയതിന്റെ ഫലമാണ് കെ.സി ആര്‍ ഇന്ന് ആനുഭവിക്കുന്നതെന്നും പ്രകാശ് ബാബു പറഞ്ഞു. ഫേസ്ബുക്കിലാണ് പ്രകാശ് ബാബുവിന്റെ പ്രതികരണം. 

മാധ്യമങ്ങള്‍ക്ക് മുന്നില്‍ ആരോപണങ്ങള്‍ ഉന്നയിച്ചത് ശരിയായില്ല. കെ.സി.ആര്‍ മലര്‍ന്ന് കിടന്ന് തുപ്പുകയാണെന്നും പ്രകാശ് ബാബു പറഞ്ഞു. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

മുന്‍ MLA കെ.സി.രാജഗോപാലന്റെ പരസ്യപസ്താവന കണ്ടു. പത്രക്കാരെ വിളിച്ചു പറയേണ്ടിരുന്നോ എന്നൊരു സംശയം. ഏതൊരു സംഘടനക്കകത്തും, പുറത്തും കാലുവാരലും, ചതിയും , കുതികാല്‍ വെട്ടും,വഞ്ചനയും, അത്ര പുതിയ കാര്യമൊന്നുമല്ല. പാര്‍ട്ടിയില്‍ ചോദ്യം ചെയ്യാനാവാത്ത നേതാവായി ജില്ലയിലെ അതികായനായിരുന്ന അങ്ങയുടെ അശ്വമേധകാലം മറന്നുപോകരുത്. പാര്‍ട്ടിയിലെ ഗ്രൂപ്പാധിപത്യകാലത്ത് vs അച്ചുതാനന്ദന്റെ സമ്പൂര്‍ണ്ണ ആ ശിര്‍വാദത്തോടെ വിരാജിച്ച അങ്ങയുടെ കൈകള്‍ കൊണ്ട് രാഷ്ട്രീയ ശിരച്ഛേദം നടത്തിയ അനേകരില്‍ ഒരാള്‍ ഞാനും കൂടെയാണ്. അനര്‍ഹര്‍ക്ക് താല്‍ക്കാലിക ലാഭത്തിനു വേണ്ടി അവസരങ്ങള്‍ നല്‍കിയതിന്റെ അനന്തരഫലം കൂടിയാണ് താങ്കള്‍ നേരിടുന്നത്. എന്റെ പോരാട്ടവീര്യത്തിനു കുറവു വന്നതുകൊണ്ടല്ല രാജ്യത്താകെ പ്രസ്ഥാനം വെല്ലുവിളി നേരിടുമ്പോള്‍ ഇത്തരം ഉള്‍പോരാട്ടങ്ങള്‍ക്ക് പ്രസക്തിയില്ലെന്നു തിരിച്ചറിഞ്ഞതുകൊണ്ടാണ് ഞാന്‍ 75 വയസ്സാകാന്‍ കാത്തുനില്‍ക്കാതെ 60 ലെ സ്വയം റിട്ടയര്‍ ചെയ്തതും. താങ്കളും, മറ്റുള്ളവരും , ഞാനും നടത്തിയ പോരാട്ടങ്ങള്‍ വ്യക്തിപരമായിരുന്നില്ല. റിട്ടയര്‍മെന്റു കഴിഞ്ഞ നമുക്ക് പാര്‍ട്ടി നിശ്ചയിച്ചു തരുന്നത് എന്താണോ അത് അമൃത് പോലെ സ്വീകരിക്കുക. കിട്ടിയില്ലെങ്കില്‍ വേണ്ടെന്നുവക്കുക. നമുക്ക് പാര്‍ട്ടിക്ക് ചെയ്യാന്‍ കഴിയുന്ന സഹായം ചെയ്യുക അതാണ് വേണ്ടത്. റിട്ടയര്‍ ചെയ്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ തന്റെ പഴയ കസേരയില്‍ പോയിരുന്ന് നിര്‍ദേശം കൊടുത്താല്‍ ആരും കേള്‍ക്കില്ല. റിട്ടയര്‍ ചെയ്ത മറ്റു പരുടെയും അവസ്ഥ നാം കണ്ടുകൊണ്ടിരിക്കുകയാണ്. പാര്‍ട്ടിയുടെ സ്ഥാനങ്ങളില്‍ ഇരിക്കുന്നവരുടെ കുറവുകള്‍ പാര്‍ട്ടി പരിഹരിക്കട്ടെ. അതവര്‍ക്ക് വിട്ടുകൊടുക്കു. മലര്‍ന്നു കിടന്ന് തുപ്പാതിരിക്കുക. ശത്രുക്കളുടെ ആയുധമാകാതിരിക്കുക.

തന്റെ വിജയത്തിന്റെ മാറ്റ് കുറഞ്ഞതും പഞ്ചായത്ത് ഭരണം എല്‍.ഡി.എഫില്‍നിന്ന് നഷ്ടപ്പെട്ടതും പാര്‍ട്ടിക്കാര്‍ പാലംവലിച്ചതുകൊണ്ടാണെന്നാണ് കെ.സി.ആര്‍ ആരോപിച്ചിരുന്നത് . കോണ്‍ഗ്രസുകാരുടെ വോട്ടുകൊണ്ടാണ് ജയിച്ചതെന്നും അദ്ദേഹം അവകാശപ്പെടുന്നു. സംഭവത്തില്‍ കോഴഞ്ചേരി ഏരിയാ സെക്രട്ടറി ടി.വി. സ്റ്റാലിനെതിരേ പാര്‍ട്ടിക്ക് പരാതി നല്‍കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.

ഡി.വൈ.എഫ്.ഐ സംസ്ഥാന അധ്യക്ഷന്‍, ജില്ലാ അധ്യക്ഷന്‍ എന്നീ പദവികള്‍ വഹിച്ചിരുന്ന പ്രകാശ് ബാബു നിലവില്‍ പാര്‍ട്ടിയില്‍ സജീവമല്ല. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യാത്ര കൂടുതൽ എളുപ്പവും സുരക്ഷിതവുമാകും: ഖത്തറിൽ റോബോടാക്സിക്ക് തുടക്കം

qatar
  •  4 hours ago
No Image

സുപ്രഭാതം - ക്രിസാലിസ് NEET - JEE - KEAM സ്കോളർഷിപ്പ് എലിജിബിലിറ്റി ടെസ്റ്റ്‌ ഈ മാസം 30 ന്; ഇപ്പോൾ രജിസ്റ്റർ ചെയ്യാം

Domestic-Education
  •  4 hours ago
No Image

ബഹ്‌റൈൻ ദേശീയ ദിനം: ആശംസകൾ നേർന്ന് യുഎഇ ഭരണാധികാരികൾ

uae
  •  5 hours ago
No Image

'ഫലസ്തീന്‍ സിനിമകള്‍ വെട്ടിയൊതുക്കുന്നു; കേന്ദ്രം ആരെയോ ഭയപ്പെടുന്നു' രൂക്ഷ വിമര്‍ശനവുമായി  സജി ചെറിയാന്‍

Kerala
  •  5 hours ago
No Image

വയനാട് തുരങ്കപാത നിര്‍മാണം തുടരാം; പ്രകൃതി സംരക്ഷണ സമിതിയുടെ ഹരജി തള്ളി ഹൈക്കോടതി 

Kerala
  •  5 hours ago
No Image

പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്തു; ആലപ്പുഴയില്‍ സ്ഥാനാര്‍ഥിയായിരുന്ന സി.പി.എം നേതാവിന് നേരെ ബി.ജെ.പി പ്രവര്‍ത്തകരുടെ ആക്രമണം, തലയ്ക്ക് വെട്ടേറ്റു

Kerala
  •  5 hours ago
No Image

പാസ്‌പോർട്ടും എമിറേറ്റ്‌സ് ഐഡിയും ഇനി ഓട്ടോമാറ്റിക്കായി പുതുക്കാം: തഖ്‌ദീർ പാക്കേജുമായി യുഎഇ

uae
  •  5 hours ago
No Image

സെൽഫിയെടുക്കാനെന്ന വ്യാജേന അടുത്ത് വന്ന് പഞ്ചാബിൽ കബഡി താരത്തെ ബൈക്കിലെത്തിയ സംഘം വെടിവെച്ച് കൊന്നു 

National
  •  5 hours ago
No Image

കുടുംബബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താനാണ് ജുമുഅ നമസ്‌കാര സമയം പുതുക്കിയതെന്ന് യു.എ.ഇ അധികൃതര്‍

uae
  •  5 hours ago
No Image

ക്ലാസ് റൂമിലിരുന്ന് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനികളുടെ മദ്യപാനം; സസ്‌പെന്‍ഷന്‍, അന്വേഷണത്തിന് ഉത്തരവ്

National
  •  5 hours ago