കണ്ണൂര്‍ വിമാനത്താവളം റണ്‍വേ നീളം കൂട്ടുന്നതിനായി സര്‍വേ ഉടന്‍ ആരംഭിക്കും
മട്ടന്നൂര്‍:കണ്ണൂര്‍ വിമാനത്താവള റണ്‍വേയുടെ നീളം 3500ല്‍ നിന്നു 4000 ആക്കി വര്‍ധിപ്പിക്കുന്നതിനാവശ്യമായ ഭൂമി ഏറ്റെടുക്കല്‍ നടപടി ഉടന്‍ ആരംഭിക്കും. റണ്‍വേ നാലായിരം മീറ്ററാക്കി ഉയര്‍ത്തുന്നതിന് ആവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിന് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വിമാനത്താവള കമ്പനിയുടെ യോഗത്തില്‍ തീരുമാനിച്ചിരുന്നു. റണ്‍വേക്കായി 75 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. ഇതിനായുള്ള സര്‍വേ നടപടി ഉടന്‍ ആരംഭിക്കും. റണ്‍വേയുടെ നീളം കൂട്ടാനായി നേരത്തെ യു.ഡി.എഫ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനായി ഭൂമിയും കണ്ടെത്തിയിരുന്നു. എന്നാല്‍ കണ്ടെത്തിയ ഭൂമിയില്‍ നിരവധി വിടുകളും ഉണ്ട്. കുടിയിറക്കിനെതിരേ ശക്തമായ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് നടപടി നിര്‍ത്തിവെക്കുകയായിരുന്നു. ഭൂമി ഏറ്റെടുക്കുന്നതിനെതിരെ അന്ന് ആക്ഷന്‍ കമ്മിറ്റികളും സജീവമായിരുന്നു. ഭൂമിയേറ്റെടുക്കല്‍ വിവാദമാകാതിരിക്കാന്‍ ഭൂമിക്ക് നല്ല വില നല്കുന്ന പ്രത്യേക പാക്കേജ് പ്രഖ്യാപിക്കാനും സര്‍ക്കാര്‍ ആലോചനയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."