കാന്‍സര്‍ രോഗികള്‍ക്കായി ആശാകിരണം സുരക്ഷാപദ്ധതി
കണ്ണൂര്‍: തലശ്ശേരി സോഷ്യല്‍ സര്‍വിസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കാരിത്താസ് ഇന്ത്യ മലബാറിലെ ആറ് കത്തോലിക്ക രൂപതകളിലെ സാമൂഹ്യക്ഷേമ പ്രവര്‍ത്തന വിഭാഗങ്ങളുമായി സഹകരിച്ച് കാന്‍സര്‍ രോഗികള്‍ക്കായി 'ആശാകിരണം കാന്‍സര്‍ സുരക്ഷാപദ്ധതി' നടപ്പാക്കുന്നു. കണ്ണൂര്‍, തലശ്ശേരി, കോഴിക്കോട്, താമരശ്ശേരി, മാനന്തവാടി, ബത്തേരി രൂപതകളും കാരിത്താസ് ഇന്ത്യയും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. ഇന്ന് രാവിലെ 11ന് ഉളിക്കല്‍ ബഥേല്‍ പാരിഷ് ഹാളില്‍ കെ.സി ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. മാര്‍ ജോര്‍ജ് ഞറളക്കാട്ട് അധ്യക്ഷനാവും. 10,000 കുടുംബങ്ങള്‍ക്കുള്ള കാന്‍സര്‍ നിവാരണ ചെടിയായ ലക്ഷ്മിത്തരു വിതരണോദ്ഘാടനം അഡ്വ. സണ്ണി ജോസഫ് എം.എല്‍.എ നിര്‍വഹിക്കും. ഡോ.ഫിനിസ് ഫിലിപ്പ് കാന്‍സര്‍ നിവാരണ ബോധവത്കരണ ക്ലാസ് അവതരിപ്പിക്കും. വിവിധ രൂപതാധ്യക്ഷന്മാര്, കാരിത്താസ് ഇന്ത്യയുടെ നാഷണല്‍ ഡയരക്ടര്‍ ഫാ.ഫ്രഡറിക് ഡിസൂസ, ഫാ.പോള്‍ മൂഞ്ഞേലി, ഫാ. തോമസ് തയ്യില്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."