HOME
DETAILS

വൻ കവർച്ച; ക്രിസ്മസിന് വീട്ടുകാർ പള്ളിയിൽ പോയ സമയം നോക്കി 60 പവൻ കവർന്നു

  
Web Desk
December 25, 2025 | 1:21 PM

Major heist in Thiruvananthapuram 60 sovereigns of gold stolen while family was away for Christmas mass

തിരുവനന്തപുരം: ക്രിസ്മസ് ആഘോഷങ്ങൾക്കായി കുടുംബം പള്ളിയിൽ പോയ സമയം നോക്കി കാട്ടാക്കടയിൽ വൻ മോഷണം. തൊഴുൽക്കോണം സ്വദേശി ഷൈൻ കുമാറിന്റെ വീട്ടിൽ നിന്നുമാണ് 60 പവൻ സ്വർണം മോഷ്ടാക്കൾ കവർന്നത്. ക്രിസ്മസ് തലേ ദിനത്തിൽ വൈകുന്നേരം 6 മണിക്കും രാത്രി 9 മണിക്കും ഇടയിലായിരുന്നു സംഭവം.

തിരുപിറവി പ്രാർത്ഥനകൾക്കായി ഷൈൻ കുമാറും കുടുംബവും പള്ളിയിൽ പോയ തക്കം നോക്കിയാണ് മോഷ്ടാക്കൾ വീടിനുള്ളിൽ കടന്നത്. പിടിക്കപ്പെടാതിരിക്കാൻ വീടിന്റെ വൈദ്യുതി ഫ്യൂസ് ഊരി മാറ്റിയ ശേഷമാണ് പ്രതികൾ അകത്ത് കയറിയത്. ഷൈൻ കുമാറിന്റെ ഭാര്യയുടെയും, വീട്ടിൽ സൂക്ഷിച്ചിരുന്ന ഭാര്യസഹോദരിയുടെയും സ്വർണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്. രാത്രി 9 മണിയോടെ ഷൈൻ കുമാറിന്റെ ഭാര്യ അനുഭവ തിരികെ വീട്ടിലെത്തിയപ്പോഴാണ് വീടിന്റെ മുൻവാതിൽ തുറന്നു കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ അലമാരകൾ കുത്തിത്തുറന്ന നിലയിലും സ്വർണം നഷ്ടപ്പെട്ടതായും കണ്ടെത്തുകയായിരുന്നു.

സംഭവമറിഞ്ഞ് കാട്ടാക്കട പൊലിസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. ക്രിസ്മസ് ദിനത്തിലെ തിരക്കിനിടയിൽ നടന്ന ഈ ആസൂത്രിത കവർച്ച നാട്ടുകാരെയും ഭീതിയിലാഴ്ത്തിയിട്ടുണ്ട്.

 

 

A major burglary took place at a house in Kattakada, Thiruvananthapuram, where thieves decamped with 60 sovereigns of gold. The incident occurred at the residence of Shine Kumar in Thozhukonam while the family was away attending Christmas Mass at a local church.

The robbery took place between 6:00 PM and 9:00 PM on Christmas Day. To avoid detection, the burglars disconnected the building's power fuse before breaking in through the front door. The theft was discovered when Shine Kumar’s wife, Anubhava, returned home and found the door wide open and the cupboards ransacked. The stolen jewelry included gold belonging to both the family and a relative. Local police have launched an investigation and are currently scanning CCTV footage from the area to identify the culprits.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്ക് വിരാമം; പാലാ നഗരസഭ ഇനി യു.ഡി.എഫ് ഭരണത്തിലേക്ക്; ഇരുപത്തിയൊന്നുകാരി ദിയ പുളിക്കക്കണ്ടം ചെയർപേഴ്സണാകും

Kerala
  •  an hour ago
No Image

ഒഡീഷയിൽ വൻ ഏറ്റുമുട്ടൽ: പിടികിട്ടാപ്പുള്ളിയായ മാവോയിസ്റ്റ് കമാൻഡർ ഉൾപ്പെടെ ആറ് പേർ കൊല്ലപ്പെട്ടു

Kerala
  •  2 hours ago
No Image

കൊല്ലത്ത് ക്രിസ്മസ്-പുതുവർഷ ആഘോഷങ്ങൾ ലക്ഷ്യമിട്ട് എംഡിഎംഎ വില്പന; ഡിവൈഎഫ്ഐ നേതാവും സുഹൃത്തും പിടിയിൽ

Kerala
  •  2 hours ago
No Image

ഡിസംബര്‍ 25ന് ക്രിസ്മസ് ആഘോഷിക്കാത്ത രാജ്യങ്ങള്‍; കാരണവും അറിയാം

International
  •  2 hours ago
No Image

ഹൈദരാബാദില്‍ വന്‍ ലഹരിവേട്ട: സോഫ്റ്റ്വെയര്‍ എഞ്ചിനീയറായ യുവതി ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍

National
  •  3 hours ago
No Image

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; നാളെ മുതല്‍ ട്രെയിന്‍ ടിക്കറ്റ് നിരക്കില്‍ മാറ്റം

Kerala
  •  3 hours ago
No Image

ക്രിസ്മസ് ആഘോഷങ്ങൾക്ക് നേരെ ബജ്‌റംഗ്ദൾ അക്രമം; സ്കൂളും കടകളും അടിച്ചുതകർത്തു

National
  •  4 hours ago
No Image

'വോട്ട് ചെയ്യൂ, എസ്.യുവി നേടൂ, തായ്ലന്‍ഡ് യാത്ര നടത്തൂ, സ്വര്‍ണം നേടൂ' പൂനെ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ വാഗ്ദാനപ്പെരുമഴ

National
  •  4 hours ago
No Image

മധ്യവയസ്‌കനെ വഴിയിൽ തടഞ്ഞുനിർത്തി എടിഎം കാർഡ് തട്ടിയെടുത്തു: ഒരു ലക്ഷം രൂപ കവർന്ന മൂന്നംഗ സംഘം പിടിയിൽ

Kerala
  •  4 hours ago
No Image

വാളയാര്‍ ആള്‍ക്കൂട്ടക്കൊല: ഒരാള്‍കൂടി അറസ്റ്റില്‍

Kerala
  •  4 hours ago