HOME
DETAILS

ഷൊർണൂരിൽ ട്വിസ്റ്റ്; വിമതയായി ജയിച്ച സ്ഥാനാർഥി ചെയർപേഴ്‌സണാകും; സിപിഎമ്മിൽ നേതാക്കൾക്കിടയിൽ അതൃപ്തി

  
Web Desk
December 25, 2025 | 3:21 PM

shornur twist rebel candidate to become chairperson cpm leaders express resentment

ഷൊർണൂർ: ഷൊർണൂർ നഗരസഭയിൽ അനിശ്ചിതത്വങ്ങൾക്കൊടുവിൽ അപ്രതീക്ഷിത രാഷ്ട്രീയ നീക്കം. ഇടതുപക്ഷ സ്ഥാനാർഥിക്കെതിരെ വിമതയായി മത്സരിച്ചു വിജയിച്ച പി. നിർമലയെ തന്നെ ചെയർപേഴ്‌സണാക്കാൻ സിപിഎം തീരുമാനിച്ചു. ഒറ്റപ്പാലം ഏരിയ കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച നിർണായക തീരുമാനമുണ്ടായത്. തീരുമാനം ഇടതുമുന്നണിയുടെ മുനിസിപ്പൽ കമ്മിറ്റി യോഗത്തിൽ റിപ്പോർട്ട് ചെയ്തതോടെ ചെയർമാൻ സ്ഥാനത്തെ ചൊല്ലിയുള്ള അഭ്യൂഹങ്ങൾക്ക് വിരാമമായി.

ഭരണസ്ഥിരതയ്ക്കായി 'വിട്ടുവീഴ്ച' ആകെ 35 സീറ്റുകളുള്ള നഗരസഭയിൽ എൽഡിഎഫിന് 17 സീറ്റുകൾ മാത്രമാണുള്ളത്. കേവല ഭൂരിപക്ഷത്തിന് ഒരംഗത്തിന്റെ കൂടി പിന്തുണ ആവശ്യമായ സാഹചര്യത്തിലാണ് ഭരണസ്ഥിരത മുൻനിർത്തി നിർമലയെ ഒപ്പം നിർത്താൻ പാർട്ടി തീരുമാനിച്ചത്. ബിജെപിക്കും (12 സീറ്റ്) കോൺഗ്രസിനും (5 സീറ്റ്) നിർമലയെ പിന്തുണച്ച് ഭരണം പിടിക്കാൻ നീക്കമുണ്ടായിരുന്നെങ്കിലും ഇരുപാർട്ടികളും പിന്നീട് അതിൽ നിന്ന് പിൻവാങ്ങുകയായിരുന്നു.

നേതാക്കൾക്കിടയിൽ പുകച്ചിൽ അതേസമയം, പാർട്ടി സ്ഥാനാർഥിയെ തോൽപ്പിച്ച വ്യക്തിയെ തന്നെ അമരത്തെത്തിക്കുന്നതിനെതിരെ സിപിഎമ്മിലെ ഒരു വിഭാഗം നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. പ്രാദേശിക നേതാക്കളിൽ പലരും തങ്ങളുടെ അതൃപ്തി സോഷ്യൽ മീഡിയയിലൂടെ പരസ്യമാക്കി കഴിഞ്ഞു. വരും ദിവസങ്ങളിൽ ഇത് പാർട്ടിയിൽ വലിയ ചർച്ചകൾക്ക് വഴിമരുന്നിടും.

 

 

In a strategic yet controversial move, the CPM has decided to support P. Nirmala, an independent candidate who won against the official LDF nominee, for the post of Chairperson of the Shornur Municipality. Despite internal resentment among local leaders, the party leadership prioritized political stability, as the LDF fell one seat short of a majority. Nirmala, a former CPM member, had the potential to flip the board with support from the UDF or BJP, prompting the CPM to bring her back into the fold to secure their rule.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്ക് വിരാമം; പാലാ നഗരസഭ ഇനി യു.ഡി.എഫ് ഭരണത്തിലേക്ക്; ഇരുപത്തിയൊന്നുകാരി ദിയ പുളിക്കക്കണ്ടം ചെയർപേഴ്സണാകും

Kerala
  •  5 hours ago
No Image

ഒഡീഷയിൽ വൻ ഏറ്റുമുട്ടൽ: പിടികിട്ടാപ്പുള്ളിയായ മാവോയിസ്റ്റ് കമാൻഡർ ഉൾപ്പെടെ ആറ് പേർ കൊല്ലപ്പെട്ടു

Kerala
  •  5 hours ago
No Image

കൊല്ലത്ത് ക്രിസ്മസ്-പുതുവർഷ ആഘോഷങ്ങൾ ലക്ഷ്യമിട്ട് എംഡിഎംഎ വില്പന; ഡിവൈഎഫ്ഐ നേതാവും സുഹൃത്തും പിടിയിൽ

Kerala
  •  6 hours ago
No Image

ഡിസംബര്‍ 25ന് ക്രിസ്മസ് ആഘോഷിക്കാത്ത രാജ്യങ്ങള്‍; കാരണവും അറിയാം

International
  •  6 hours ago
No Image

വൻ കവർച്ച; ക്രിസ്മസിന് വീട്ടുകാർ പള്ളിയിൽ പോയ സമയം നോക്കി 60 പവൻ കവർന്നു

Kerala
  •  6 hours ago
No Image

ഹൈദരാബാദില്‍ വന്‍ ലഹരിവേട്ട: സോഫ്റ്റ്വെയര്‍ എഞ്ചിനീയറായ യുവതി ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍

National
  •  7 hours ago
No Image

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; നാളെ മുതല്‍ ട്രെയിന്‍ ടിക്കറ്റ് നിരക്കില്‍ മാറ്റം

Kerala
  •  7 hours ago
No Image

ക്രിസ്മസ് ആഘോഷങ്ങൾക്ക് നേരെ ബജ്‌റംഗ്ദൾ അക്രമം; സ്കൂളും കടകളും അടിച്ചുതകർത്തു

National
  •  7 hours ago
No Image

'വോട്ട് ചെയ്യൂ, എസ്.യുവി നേടൂ, തായ്ലന്‍ഡ് യാത്ര നടത്തൂ, സ്വര്‍ണം നേടൂ' പൂനെ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ വാഗ്ദാനപ്പെരുമഴ

National
  •  8 hours ago
No Image

മധ്യവയസ്‌കനെ വഴിയിൽ തടഞ്ഞുനിർത്തി എടിഎം കാർഡ് തട്ടിയെടുത്തു: ഒരു ലക്ഷം രൂപ കവർന്ന മൂന്നംഗ സംഘം പിടിയിൽ

Kerala
  •  8 hours ago