കോഴിക്കോട് റെയിൽവേ ഗേറ്റ് കീപ്പർക്ക് മർദനം: യുവാവ് കസ്റ്റഡിയിൽ
കോഴിക്കോട്: തിക്കോടിയിൽ റെയിൽവേ ഗേറ്റിന് മുന്നിൽ ഗതാഗത തടസ്സമുണ്ടാക്കിയ സ്കൂട്ടർ മാറ്റാൻ ആവശ്യപ്പെട്ട ഗേറ്റ് കീപ്പർക്ക് ക്രൂരമർദനം. അയനിക്കാട് സ്വദേശിയായ ഗേറ്റ് കീപ്പർ ധനീഷിനാണ് മർദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് തിക്കോടി സ്വദേശി രജീഷിനെ പയ്യോളി പൊലിസ് കസ്റ്റഡിയിലെടുത്തു.
കണ്ണൂർ-എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ് കടന്നുപോയതിന് ശേഷം റെയിൽവേ ഗേറ്റ് തുറന്നപ്പോഴായിരുന്നു അനിഷ്ട സംഭവങ്ങളുടെ തുടക്കം. റോഡിന് നടുവിൽ ഗതാഗതം തടസ്സപ്പെടുത്തുന്ന രീതിയിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടർ മാറ്റി നിർത്താൻ ധനീഷ് ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതരായ സ്കൂട്ടറിലുണ്ടായിരുന്ന രണ്ടുപേർ ചേർന്ന് ധനീഷിനെ ആക്രമിക്കുകയായിരുന്നു.
മർദനത്തിൽ നിന്ന് രക്ഷപ്പെടാനായി ധനീഷ് ഓടി ഗേറ്റ് കീപ്പറുടെ മുറിയിൽ കയറിയെങ്കിലും അക്രമികൾ പിന്തുടർന്നെത്തി. മുറിക്കുള്ളിൽ നിന്ന് ധനീഷിനെ ബലമായി വലിച്ചു പുറത്തിറക്കിയും സംഘം മർദിച്ചതായി റെയിൽവേ അധികൃതർ വ്യക്തമാക്കി.
പരുക്കേറ്റ ധനീഷിനെ ഉടൻ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു പയ്യോളി പൊലിസ് സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും മർദനത്തിനും പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
a railway gatekeeper named dhaneesh was brutally attacked at thikkodi for asking a traveler to move a scooter that was blocking traffic. the incident occurred after the kannur-ernakulam intercity express passed and the gate was opened. when dhaneesh requested the riders to clear the road, two individuals assaulted him, even pulling him out of his cabin after he tried to seek refuge inside. dhaneesh is currently receiving treatment at koyilandy taluk hospital, and the payyoli police have taken a local resident into custody.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."