എന്റെ നാട് പദ്ധതിക്കെതിരേ കോതമംഗലം നഗരസഭ കൗണ്‍സില്‍
കോതമംഗലം: കെ.എല്‍.എം ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ നഗരസഭ പരിധിയില്‍ ആരംഭിച്ച 'എന്റെ നാട് ' പദ്ധതിക്കെതിരേ കോതമംഗലം നഗരസഭ കൗണ്‍സില്‍. കോതമംഗലത്തിന്റെ സമഗ്ര വികസനം ലക്ഷ്യം വയ്ക്കുന്നു എന്ന് ചൂണ്ടിക്കട്ടി മാസങ്ങള്‍ക്ക് മുമ്പാണ് താലൂക്കിലെ പ്രധാന രാഷ്ട്രിയ പാര്‍ട്ടികളുടെ നേതാക്കളെയെല്ലാം വിളിച്ചു ചേര്‍ത്ത് കെ.എല്‍.എം ഗ്രൂപ്പ് ഏന്റെ നാട് എന്ന് പേര് നല്‍കി കിഴക്കമ്പലത്തെ 2020 മോഡലില്‍ പദ്ധതി പ്രഖ്യാപിച്ചത്.
പരിപാടികള്‍ ആസുത്രണം ചെയ്യുന്നതിലോ നടത്തിപ്പിലോ രാഷ്ട്രിയ തദ്ദേശഭരണ നേതൃത്വങ്ങള്‍ക്കോ യാതൊരുവിധ പരിഗണനയും നല്‍കാതെ, ആധുര സേവന രംഗത്തും വിദ്യാഭ്യാസ രംഗത്തും അവാര്‍ഡുകളും സഹായധനങ്ങള്‍ പ്രഖ്യാപിക്കുകയും നടപ്പിലാക്കുകയും ചെയ്തതോടെയാണ് വിവിധ രാഷ്ട്രിയ നേതൃത്വങ്ങള്‍ എന്റെ നാട് കെ.എല്‍.എമ്മിന്റെ നാടാണ് വിഭാവനം ചെയ്യുന്നതെന്ന് മനസിലായത്.
കേരള കോണ്‍ഗ്രസ് എം. ജില്ലാ നേതാവിന്റെ ഉടമസ്ഥതയിലുള്ള കെ.എല്‍.എം ഗ്രൂപ്പ് നടപ്പിലാക്കുന്ന പദ്ധതികള്‍ക്ക് നഗരസഭ കൗണ്‍സിലര്‍മാരുടെയും നഗരസഭയുടെയും പിന്തുണ ഉണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ അപേക്ഷ ഫോറങ്ങളില്‍ കൗണ്‍സിലര്‍മാരുടെ പേരും ഒപ്പും സ്വീകരിക്കുകയും ചെയ്തതോടെയാണ് നഗരസഭ എന്റെ നാട് പദ്ധതിക്ക് എതിരെ രംഗത്ത് വരാന്‍ തീരുമാനിച്ചത്. വെള്ളിയാഴ്ച ചേര്‍ന്ന കൗണ്‍സില്‍ യോഗം ഏകകണ്ഠമായി പദ്ധതിക്കെതിരെ രംഗത്ത് വരികയും ചെയ്തു.
വാര്‍ഡുകളില്‍ ആളുകളെ വിളിച്ചുകൂട്ടുന്നതും കുടുംബശ്രീ പോലെയുളള സംവിധാനങ്ങളെ ഉപയോഗപ്പെടുത്തുന്നതും വാര്‍ഡു കൗണ്‍സിലര്‍മാരുടെ പേരും ഒപ്പും രേഖപെടുത്തണമെന്ന് കാണിച്ചു കൊണ്ട് അപേക്ഷ ഫോറങ്ങള്‍ പ്രസിദ്ധികരിക്കുന്നത് ജനാധിപത്യവിരുദ്ധമാണെന്ന് നഗരസഭ കൗണ്‍സില്‍ .കേരളത്തിലെ ആതുര സേവന രംഗത്ത് സേവന സന്നദ്ധരായി ധാരാളം പേര്‍ പ്രവര്‍ത്തിക്കുന്നു എങ്കിലും പേരിനും പ്രശസ്തിക്കും വേണ്ടിയുള്ള എന്റെ നാട് പോലുള്ള പദ്ധതികളെ യാതൊരു കാരണവശാലും പ്രോത്സാഹിപ്പിക്കാന്‍ കഴിയുന്നതല്ലെന്നും നഗരസഭയും കൗണ്‍സിലര്‍മാരു പദ്ധതിയുമായി സഹകരികേണ്ടതില്ലെന്ന് ഐക്യകണ്‌ഠേന തിരുമാനിച്ചതായി ചെയര്‍പേഴ്‌സണ്‍ മഞ്ജു സിജു അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."