HOME
DETAILS

'ഖത്തര്‍ അമീറിന്റെ വൈറലായ ക്വലാലംപൂര്‍ ഉച്ചകോടിയിലെ പ്രസംഗം'; സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശത്തിന്റെ വാസ്തവം ഇതാണ് | Fact Check

  
December 30, 2025 | 5:37 AM

Fact Check on Qatar Emirs Kuala Lumpur summit speech

കോഴിക്കോട്: മതങ്ങള്‍ തമ്മിലുള്ള സാഹോദര്യത്തെക്കുറിച്ചും ഇന്ത്യയിലേതുള്‍പ്പെടെയുള്ള രാഷ്ട്രീയ സാഹചര്യങ്ങളെ കുറിച്ചും പരാമര്‍ശിച്ച് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനിയുടെ പ്രസംഗം എന്ന് അവകാശപ്പെട്ടുള്ള കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. മതത്തിന്റെ പേരിലുള്ള ആക്രമണങ്ങള്‍, മതേതരത്വം, വംശീയത, സഹിഷ്ണുത, വിഭാഗീതിയ തുടങ്ങിയവയെ കുറിച്ചുള്ള ആഴമേറിയതും വൈകാരികവുമായ പരാമര്‍ശങ്ങളുള്ള പ്രസംഗം, ക്വാലാലംപൂരില്‍ നടന്ന ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍ നടത്തിയതാണെന്ന മുഖവുരയോടെയാണ് പ്രചരിക്കുന്നത്. 'ഖത്തര്‍ അമീറിന്റെ ക്വാലാലംപൂര്‍ ഉച്ചകോടി പ്രസംഗം' എന്ന തലക്കെട്ടോടെയാണ് സന്ദേശം തുടങ്ങുന്നത്. വളരെ നേരത്തെ തന്നെ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്ന ഈ സന്ദേശം ഒരിടവേളയ്ക്ക് ശേഷം വീണ്ടും പ്രചരിച്ച് തുടങ്ങിയിട്ടുണ്ട്.

സന്ദേശം ഇങ്ങനെ:

ഖത്തര്‍ അമീര്‍ തമീം ബിന്‍ അഹ്മദ് അല്‍ താനി ക്വലാലംപൂര്‍ ഉച്ചകോടിയില്‍ നടത്തിയ പ്രസംഗം വൈറലായി..
''..മതം ആര്‍ക്കും ഭക്ഷണം കൊടുത്തിട്ടില്ല.
പാര്‍പ്പിടം കൊടുത്തിട്ടില്ല. മാറിയുടുക്കാന്‍ തുണി കൊടുത്തിട്ടില്ല.തണുക്കുമ്പോള്‍ പുതപ്പ് കൊടുത്തിട്ടില്ല.
പക്ഷെ,സഹിഷ്ണുത മനുഷ്യന് എല്ലാം നല്‍കിയിട്ടുണ്ട്.
അതുകൊണ്ടാണ് ക്രിസ്ത്യാനികള്‍ക്ക് ഭൂരിപക്ഷമുള്ള  അമേരിക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ എല്ലാ മതങ്ങളിലും പെട്ടവര്‍ നന്നായി ജോലി ചെയ്ത് സുഖമായി ജീവിക്കുന്നത്.
അതുകൊണ്ടു തന്നെയാണ് ലോക മുസ്ലിംകളുടെ പുണ്യഭൂമിയായ മക്കയും മദീനയും ഉള്‍പെടുന്ന സൗദി ഉള്‍പെടെയുള്ള എല്ലാ അറബ് ഗള്‍ഫ് രാജ്യങ്ങളില്‍ പോലും എല്ലാ മതങ്ങളിലും പെട്ടവര്‍ ഉന്നത സ്ഥാനങ്ങളിലിരുന്നും, അതു പോലെ രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടിയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലും, അതുപോലെ വിവിധ തൊഴിലുകളിലും കച്ചവടങ്ങളിലും യാതൊരു തരത്തിലുള്ള മതവിവേചനവും നേരിടാതെ അന്തസ്സോടെ  ജീവിക്കുന്നത്. 
വംശീയതയും വിവേചനവും മതഭ്രാന്തും എല്ലാം ലോക രാജ്യങ്ങള്‍ക്ക് ദാരിദ്ര്യം  മാത്രമേ നല്‍കുന്നുള്ളൂ.
ഹിന്ദുരാഷ്ട്രമായാലും മുസ്ലിം രാഷ്ട്രമായാലും മതേതര രാഷ്ട്രമായാലും മനുഷ്യനെ വംശീയമായി വേര്‍തിരിക്കുന്നത് ലോകത്തെ നിത്യദാരിദ്ര്യത്തിലേക്കു നയിക്കും. വിവേചനവും മതഭ്രാന്തും മാറ്റിവെക്കുക.
നാം എല്ലാം ഒന്നാണ് എന്ന ചിന്ത എപ്പോഴും മനസ്സില്‍ കൊണ്ടുനടക്കുക. ജനതയുടെ അധ്വാനവും മനുഷ്യ വിഭവ ശേഷിയുള്ള രാജ്യത്തിന്റെ പുരോഗതിക്ക് മാറ്റിവെക്കുക. എങ്കില്‍ മാത്രമേ ആ രാജ്യങ്ങള്‍ ലോകത്തിന്റെ നെറുകയില്‍ എത്തുകയുള്ളൂ. പുരോഗതി പ്രാപിക്കുകയുള്ളൂ''.! 

അന്വേഷണം 

സുപ്രഭാതം ഫാക്ട് ചെക്ക് യൂണിറ്റിന്റെ നമ്പറിലേക്ക് വായനക്കാര്‍ അയച്ചുതന്ന സന്ദേശത്തിന്റെ സത്യാവസ്ഥ അറിയാനായി ഞങ്ങള്‍ വിശദമായി പരിശോധിച്ചു. പരിശോധനയില്‍ അതിന്റെ ഇംഗ്ലീഷ് പരിഭാഷയും പ്രചരിക്കുന്നതായി കണ്ടെത്തി. മുന്‍ വര്‍ഷങ്ങളില്‍ ഫോസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ഇത് വ്യാപകമായി പ്രചരിച്ചതാണെന്നും മനസ്സിലായി. അതിനാല്‍ കുറച്ച് മുമ്പ് നടന്ന പരിപാടിയിലെ പ്രസംഗമാകുമെന്ന് ഊഹിച്ചു.

ഖത്തര്‍ അമീര്‍ ക്വാലാലംപൂരില്‍ നടന്ന രണ്ട് ഉച്ചകോടികളിലാണ് ആകെ പ്രസംഗിച്ചത്. 
2019 ഡിസംബര്‍ 18 മുതല്‍ 21 വരെ നടന്ന ക്വാലാലംപൂര്‍ സമ്മിറ്റിലും 2025 മേയ് 27ന് നടന്ന രണ്ടാമത് ആസിയാന്‍ - ജി.സി.സി ഉച്ചകോടിയിലും. സന്ദേശം മൂന്ന് നാലു വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ പ്രചരിച്ചതായതിനാല്‍ 2025ലെ ഉച്ചകോടിയിലെ പ്രസംഗം ആകില്ലെന്ന് വ്യക്തമാണ്. ഇതോടെ, 2019ലെ ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍ എന്താണ് പ്രസംഗിച്ചതെന്ന് പരിശോധിച്ചു.
'ദേശീയ പരമാധികാരം കൈവരിക്കുന്നതില്‍ വികസനത്തിന്റെ പങ്ക്' എന്നതായിരുന്നു മലേഷ്യ ആതിഥേയത്വം വഹിച്ച ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്തത്. തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍, ഇറാന്‍ പ്രസിഡന്റ് റൂഹാനി തുടങ്ങിയവരും പങ്കെടുത്തിരുന്നു. പ്രസംഗത്തിലെ ഉള്ളടക്കത്തോട് സാമ്യമുള്ള കാര്യങ്ങള്‍ അമീര്‍ ഉച്ചകോടിയില്‍ പ്രസംഗിച്ചേക്കാമെന്ന സാധ്യത ഉണ്ടായതോടെ വിവിധ കീ വേഡുകള്‍ ഉപയോഗിച്ച് ആഴത്തില്‍ പരിശോധന നടത്തി.
വികസനവും ദേശീയ സ്വാതന്ത്ര്യവും തമ്മിലുള്ള ബന്ധം, ഇസ്ലാമിക രാജ്യങ്ങള്‍ക്കിടയിലെ ഐക്യവും സഹകരണവും പ്രോത്സാഹിപ്പിക്കണം, ആഗോളതലത്തില്‍ സ്ഥിരതയും വികസനവും ഉണ്ടാകേണ്ടതിന്റെ ആവശ്യകത, ഇസ്ലാമിക ലോകം നേരിടുന്ന പ്രശ്‌നങ്ങളും വെല്ലുവിളികളും എന്നിവയാണ് അമീറിന്റെ പ്രസംഗത്തില്‍ വിഷയമായത്.
പ്രസംഗത്തിലെ ഭാഗങ്ങള്‍ ഉച്ചകോടിയുടെ വെബ്‌സൈറ്റിലും ഖത്തര്‍ അമീരി ദിവാന്‍, ഖത്തറിന്റെ ഔദ്യോഗിക ന്യൂസ് ഏജന്‍സി (ക്യു.എന്‍.എ) എന്നിവിടങ്ങളിലും ലഭ്യമാണെന്നും കണ്ടെത്തി. എന്നാല്‍ ഇതിലെവിടെയും പ്രചരിക്കുന്ന സന്ദേശത്തിലെ ഉള്ളടക്കമോ വരികളോ കാണാനായില്ല. 

പരിശോധനാ ഫലം

ക്വാലാലംപൂര്‍ ഉച്ചകോടിയില്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും ഖത്തര്‍ അമീറിന്റെ പ്രസംഗം എന്ന പേരില്‍ പ്രചരിക്കുന്നത് അദ്ദേഹത്തിന്റെ വാക്കുകളല്ല. പ്രചരിക്കുന്ന സന്ദേശം തെറ്റിദ്ധാരണ ഉണ്ടാക്കുന്നതും വളച്ചൊടിച്ചതുമായ സന്ദേശം ആണ്. ഗള്‍ഫ് രാജ്യങ്ങളിലെ മതസഹിഷ്ണുതയെ പ്രശംസിക്കുകയോ മക്കയെയും മദീനയെയും ഉദാഹരിക്കുകയോ ചെയ്തിട്ടില്ല.

നിങ്ങള്‍ക്ക് ലഭിക്കുന്ന സന്ദേശങ്ങളില്‍ വാസ്തവം അറിയുന്നതിനായി അവ സുപ്രഭാതം ഫാക്ട് ചെക്ക് യൂണിറ്റിന്റെ വാട്ട്‌സ്ആപ്പ് നമ്പറിലേക്ക് അയച്ചുതരിക.
Number: 8547452261


The Fact behind Qatar Emir's Kuala Lumpur summit speech



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബൂ ഉബൈദ- സയണിസ്റ്റ് നുണകള്‍ തുറന്നു കാട്ടിയ പോരാളി, ലോകം കാതോര്‍ത്ത ശബ്ദം 

International
  •  2 hours ago
No Image

രക്ഷിതാക്കളുമായി പിണങ്ങി വീട് വിട്ടിറങ്ങിയ പെണ്‍കുട്ടിയെ ലഹരിമരുന്ന് നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം: രണ്ടുപേര്‍ കൂടി അറസ്റ്റില്‍

Kerala
  •  2 hours ago
No Image

'അവസാന ശ്വാസം വരേയും ഫലസ്തീന്‍ പതാക ഉയര്‍ത്തിപ്പിടിക്കും, രക്തസാക്ഷികളുടെ പാത പിന്തുടരും'  സ്വാതന്ത്ര്യം നേടുവോളം പോരാട്ടമെന്ന് പ്രഖ്യാപിച്ച് ഖസ്സാം ബ്രിഗേഡിന്റെ പുതിയ വക്താവ് 'അബൂ ഉബൈദ'

International
  •  2 hours ago
No Image

 നടന്‍ മോഹന്‍ലാലിന്റെ മാതാവ് ശാന്തകുമാരി അന്തരിച്ചു

Kerala
  •  3 hours ago
No Image

മാതൃരാജ്യത്തോടുള്ള ആദരവിനെ സൂചിപ്പിക്കുന്ന 'വന്ദേ മാതരം' എന്ന മുദ്രാവാക്യത്തെ ബി.ജെ.പി വെറുപ്പിന്റെ ഭാഷയാക്കി മാറ്റി-രണ്‍ദീപ് സിങ് സുര്‍ജേവാല.

National
  •  3 hours ago
No Image

കരിപ്പൂര്‍ വിമാനത്താവളം കാണാന്‍ മലകയറി; കാല്‍തെറ്റി താഴെ വീണു, കഴുത്തില്‍ കമ്പ് തറച്ചുകയറി യുവാവിന് ദാരുണാന്ത്യം

Kerala
  •  3 hours ago
No Image

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തു

Kerala
  •  4 hours ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: എസ്.ഐ.ടി വിപുലീകരിച്ചു, രണ്ട് സി.ഐമാരെ കൂടി ഉള്‍പ്പെടുത്തും

Kerala
  •  5 hours ago
No Image

കെഎസ്ആർടിസിയിൽ ഗൂഗിൾ പേ പണിമുടക്കി: യുവതിയെ വഴിയിൽ ഇറക്കിവിട്ടതിൽ അന്വേഷണം

Kerala
  •  5 hours ago
No Image

നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ ഹമാസിനും ഇറാനുമെതിരെ ഭീഷണിയുമായി ട്രംപ്; രണ്ടാംഘട്ട വെടിനിര്‍ത്തല്‍ വൈകില്ലെന്നും സൂചന

International
  •  5 hours ago