HOME
DETAILS

ജങ്ക് ഫുഡ് മാത്രമല്ല.., വീട്ടില്‍ പാകം ചെയ്യുന്ന ഭക്ഷണം പോലും നിങ്ങളുടെ കുടലിനെ അസ്വസ്ഥമാക്കുന്നു; പോഷകാഹാര വിദഗ്ധര്‍ പറയുന്ന കാരണം കേള്‍ക്കൂ 

  
December 30, 2025 | 6:53 AM

common home-eating mistakes that silently upset your gut

 

വീട്ടില്‍ തയ്യാറാക്കിയ ഭക്ഷണം ആരോഗ്യകരമായ ഭക്ഷണത്തിന്റെ മാനദണ്ഡമാണെന്ന് ആളുകള്‍ കരുതാറുണ്ട്. പക്ഷേ, എത്ര ശ്രദ്ധയോടെ തയ്യാറാക്കിയ വിഭവങ്ങളും ചിലപ്പോള്‍ നിങ്ങളുടെ  കുടലില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാം. ചെറിയ സമയം തെറ്റല്‍, ചില ഭക്ഷണ കോമ്പിനേഷനുകള്‍, ചില ശീലങ്ങള്‍ എന്നിവ നിങ്ങളുടെ ദഹന വ്യവസ്ഥയെ താറുമാറാക്കാം. 

'കൊല്‍ക്കത്തയിലെ പോഷകാഹാര വിദഗ്ധയായ നികിതാ ബാര്‍ഡിയ നവംബര്‍ 28ന് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നത്, വീട്ടില്‍ തയ്യാറാക്കുന്ന ഭക്ഷണത്തില്‍ പോലും നിങ്ങളുടെ കുടലിനെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നുണ്ട് എന്നാണ്.

അതായത് നിങ്ങളുടെ കുടിലിലെ പ്രശ്‌നങ്ങള്‍ പുറത്ത് നിന്നുള്ള ഭക്ഷണത്തില്‍ നിന്നല്ല- നിങ്ങളുടെ ദിവസേനയുള്ള ശീലങ്ങളില്‍ നിന്നാണ്. നിങ്ങള്‍ 'ആരോഗ്യകരമാണ്' എന്ന് കരുതുന്നവയില്‍ നിന്നുമാണെന്ന് നികിത പറയുന്നു.

അധികം ആളുകള്‍ ജങ്ക് ഫുഡ് മാത്രമാണ് ദഹനത്തിന് പ്രേരണയാകുന്നത് എന്ന് കരുതാറുള്ളവരാണ്. പക്ഷേ നികിത പറയുന്നു, 'ഞാന്‍ കണ്ടു വരുന്ന 80% ക്ലയന്റുകള്‍ക്കും പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത് അവരുടെ സ്വന്തം അടുക്കളയില്‍ സംഭവിക്കുന്ന പിശകുകള്‍ മൂലം ആണ്.'

അവഗണിക്കപ്പെടുന്ന ഗട്ട് പ്രശ്‌നങ്ങളുടെ കാരണങ്ങള്‍:

രാത്രിയില്‍ കുറച്ച് അസംസ്‌കൃത വെജിറ്റബിള്‍ കഴിക്കുന്നത്

'രാത്രിയില്‍ അസംസ്‌കൃത വെജിറ്റബിള്‍ കഴിക്കുന്നത് വാതം, വീക്കം, വയര്‍ വീര്‍ക്കല്‍ എന്നിവയക്കു കാരണമാകുന്നു. അതായത് സൂര്യാസ്തമയത്തിനു ശേഷം നിങ്ങളുടെ കുടല്‍ വളരെ കുറച്ചു മാത്രമേ സജീവമാകൂ.

അതുകൊണ്ട് ചെറുതായി വഴറ്റിയ പച്ചക്കറികള്‍ കഴിക്കുക, അല്ലെങ്കില്‍ സബ്ജിയിലേക്കോ മറ്റോ മാറുക.

ശരിയായ രീതിയില്‍ കുതിര്‍ക്കാതെ പരിപ്പ്, ചോളം കഴിക്കുന്നത് 

ഫൈറ്റിക് ആസിഡും ഒലിഗോസാക്കറൈഡുകളും വാതകത്തിനും അസിഡിറ്റിക്കും കാരണമാകുന്നുവെന്ന് ഇവര്‍ പറയുന്നു. വീട്ടില്‍ ഉണ്ടാക്കുന്ന പരിപ്പ് പോലും തെറ്റായ രീതിയിലുണ്ടാക്കിയാല്‍ ദഹനത്തെ അസ്വസ്ഥമാക്കും. പരിഹാരം - എട്ടു മുതല്‍ 12 മണിക്കൂര്‍ വരെ കുതിര്‍ത്തു വയ്ക്കുക, ശേഷം ഇത്തിരി ജീരകം ചേര്‍ത്ത് വേവിക്കുക. 

ഭക്ഷണത്തോടൊപ്പം വെള്ളം കുടിക്കുക
വെള്ളം ദഹന എന്‍സൈമുകളെ നേര്‍പ്പിക്കുന്നു. ഇത് ദഹനത്തെ ദുര്‍ബലപ്പെടുത്തുകയും ഗ്യാസിനു കാരണമാവുകയും ചെയ്യുന്നു.
അതായത് ഭക്ഷണത്തിന് 20 മിനിറ്റ് മുമ്പ്  അല്ലെങ്കില്‍ 30 മുതല്‍ 45 മിനിറ്റ് വരെ വെള്ളം കുടിക്കുക. 

ആരോഗ്യകരമായി കഴിക്കുന്ന മില്ലറ്റുകള്‍ അമിതമായാല്‍ മലബന്ധത്തിനും വയര്‍ വീര്‍ക്കുന്നതിനും കാരണമാകും. അവ കുടലില്‍ വികസിക്കുകയും ദഹനം മന്ദഗതിയിലാക്കുകയും ചെയ്യും. 
അതുകൊണ്ട് തന്നെ ഇവ ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം കഴിക്കുന്നതായിരിക്കും നന്നാവുക.

കുടല്‍ വീര്‍ക്കുമ്പോള്‍ തൈരോ ചീസോ കൂടുതല്‍ ഉപയോഗിക്കുന്നത്
വീക്കമുള്ള കുടലില്‍ പ്രോബയോട്ടിക്കുകള്‍ കഴിക്കുന്നത് അസിഡിറ്റിയും വയര്‍ വീക്കവും വര്‍ധിപ്പിക്കുമെന്ന് അവര്‍ പറയുന്നു. ആദ്യം കുടല്‍ സാധാരണ നിലയിലാക്കുക. ശേഷം തൈര് ഉപയോഗിക്കാം.

രാവിലെ വെറും വയറ്റില്‍ പങ്ങളോ ഓട്‌സോ കഴിക്കുന്നത്
പഴങ്ങളോ ഓട്‌സോ മാത്രം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിപ്പിക്കുന്നതിനും ദഹനക്കേടിനും വയറ് വീര്‍ക്കുന്നതിനും കാരണമാകും. 
അതുകൊണ്ട് തൈര്, വിത്തുകള്‍ അല്ലെങ്കില്‍ നട്‌സ് പോലുള്ള പ്രോട്ടീന്‍ ഇവയുമായി ചേര്‍ത്തു കഴിക്കുക.

 


രാവിലെ ആദ്യം ചായയോ കാപ്പിയോ കുടിക്കുന്നത്
ഉണരുമ്പോള്‍ നിങ്ങളുടെ കുടല്‍പാളി മൃദുവായിരിക്കും. ഒഴിഞ്ഞ വയറ്റില്‍ കഫീന്‍ കുടിക്കുന്നത് അസിഡിറ്റിയും വയറിളക്കവും ഓക്കാനവും ഉണ്ടാക്കുന്നതാണ്. അതുകൊണ്ട് ആദ്യം ചെറിയ ലഘുഭക്ഷണം കഴിക്കുക. ഉദാഹരണത്തിന് നട്‌സ, ഉണക്കമുന്തിരി അല്ലെങ്കില്‍ ഒരു നുള്ള് ഉപ്പ് ചേര്‍ത്ത ചെറു ചൂടുള്ള വെള്ളം കുടിക്കുക.


കൊഴുപ്പ് കുറഞ്ഞ ഭക്ഷണക്രമം
പോഷകങ്ങള്‍ ആഗിരണം ചെയ്യാന്‍ നിങ്ങളുടെ കുടലിന് കൊഴുപ്പ് ആവശ്യമാണ്. കൊഴുപ്പ് കുറഞ്ഞത്  ദഹനത്തെ മന്ദഗതിയിലാക്കുകയും ഹോര്‍മോണുകളെ ബാധിക്കുകയും ചെയ്യും 

അതുകൊണ്ട് ദിവസവും ഒരു  സ്പൂണ്‍ നെയ്യ്  അല്ലെങ്കില്‍ നട്‌സ്, വിത്തുകള്‍ കഴിക്കുക. 


അതായത് കുടലിന്റെ ആരോഗ്യമെന്നത് ജങ്ക് ഫുഡ് ഒഴിവാക്കുക മാത്രമല്ല, വീട്ടിലിരുന്നാണെങ്കില്‍ പോലും ശ്രദ്ദയോടെ ഭക്ഷണം കഴിക്കുക എന്നതാണ്.  

 

Even home-cooked meals can sometimes upset your gut due to small timing errors, hidden food combinations, or overlooked habits. Nutritionist Nikita Bardia highlights that 80% of digestive issues she sees are caused by mistakes in one’s own kitchen rather than junk food. Common disruptors include eating raw salad at night, improperly soaked pulses like dal or chhole, drinking water with meals, overconsuming millet, consuming curd or cheese when the gut is inflamed, eating fruits or oats on an empty stomach, drinking chai or coffee first thing in the morning, and following very low-fat diets. Simple fixes like lightly cooking vegetables, soaking pulses properly, timing water intake, pairing fruits with protein, and including healthy fats can support gut health. Bardia emphasizes that mindful eating at home is as important as avoiding junk food.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഹാരാഷ്ട്രയില്‍ ക്രിസ്തുമസ് പ്രാര്‍ഥന യോഗത്തില്‍ പങ്കെടുത്ത മലയാളി വൈദികനും ഭാര്യയും അറസ്റ്റില്‍ 

National
  •  18 hours ago
No Image

കഴക്കൂട്ടത്തെ നാലു വയസുകാരന്റെ കൊലപാതകം; കുറ്റം സമ്മതിച്ച് അമ്മയുടെ സുഹൃത്ത്; അമ്മയ്ക്ക് പങ്കില്ലെന്ന് പ്രാഥമിക റിപ്പോർട്ട്

Kerala
  •  19 hours ago
No Image

ഒമാനിലേക്ക് നുഴഞ്ഞുകയറാൻ ശ്രമം; മുസന്ദമിൽ 26 പ്രവാസികൾ പൊലിസ് പിടിയിൽ

oman
  •  19 hours ago
No Image

ടി.പി വധക്കേസ് പ്രതികള്‍ക്ക് തുടര്‍ച്ചയായി പരോള്‍; ചോദ്യം ചെയ്ത് ഹൈക്കോടതി; അന്വേഷണം വേണമെന്ന് നിര്‍ദേശം

Kerala
  •  19 hours ago
No Image

യുഎഇയിൽ ശക്തമായ കാറ്റും കടൽക്ഷോഭവും; പുതുവത്സര രാവിൽ 'ഓറഞ്ച് അലേർട്ട്', താപനില 10 ഡിഗ്രിയിലേക്ക് താഴാൻ സാധ്യത

uae
  •  19 hours ago
No Image

മലിംഗ തിരിച്ചെത്തി; ടി-20 ലോകകപ്പിൽ ശ്രീലങ്ക ഡബിൾ സ്ട്രോങ്ങ്

Cricket
  •  20 hours ago
No Image

ഇറ്റലിയിൽ കേബിൾ കാർ അപകടം: നാലുപേർക്ക് പരുക്ക്, നൂറോളം പേരെ ഹെലികോപ്റ്ററിൽ രക്ഷപ്പെടുത്തി; ഒഴിവായത് വൻ ദുരന്തം

Kerala
  •  20 hours ago
No Image

ദുബൈയിൽ ഇ-സ്‌കൂട്ടർ പെർമിറ്റ് ഇനി ഡിജിറ്റലായും ലഭിക്കും; നിയമലംഘകർക്കെതിരെ കർശന നടപടി

uae
  •  20 hours ago
No Image

കേരളത്തിൽ കൊടുങ്കാറ്റായി ഇന്ത്യൻ ക്യാപ്റ്റൻ; മറികടന്നത് ഓസീസ് ഇതിഹാസത്തെ

Cricket
  •  20 hours ago
No Image

ആലുവയിൽ ആക്രിക്കടയ്ക്ക് തീപിടിച്ചു, വൻ നാശനഷ്ടം; തീ നിയന്ത്രണ വിധേയമാക്കി

Kerala
  •  20 hours ago