54 വര്‍ഷങ്ങളായി അണയാതെ കത്തുന്ന തീ... ഇത് മനുഷ്യരുടെ കൈപ്പിഴ; ഭൂമിയിലെ നരകവാതില്‍ - വിഡിയോ
തുര്‍ക്ക്‌മെനിസ്ഥാനിലെ കാരാക്കും മരുഭൂമിയുടെ നടുവില്‍ സ്ഥിതി ചെയ്യുന്ന ദര്‍വാസ ഗ്യാസ് ക്രേറ്റര്‍ ലോകത്തെ അതിശയിപ്പിക്കുന്ന ഒരു മനുഷ്യനിര്‍മിത അത്ഭുതമാണ്. 'നരകവാതില്‍' (Door to Hell) എന്ന പേരില്‍ അറിയപ്പെടുന്ന ഈ ഭീമന്‍ ഗര്‍ത്തം 1970കളില്‍ ഉണ്ടായ ഒരു ഗ്യാസ് അന്വേഷണ അപകടത്തെ തുടര്‍ന്നാണ് രൂപപ്പെട്ടത്.
അന്നു മുതല്‍ അണയാതെ കത്തിക്കൊണ്ടിരിക്കുന്ന ഈ തീക്കുഴി, മരുഭൂമിയുടെ ശൂന്യതയില്‍ രാത്രികളില്‍ ഭയപ്പെടുത്തുകയും ഒരുപോലെ കൗതുകം ജനിപ്പിക്കുകയും ചെയ്യുന്ന കാഴ്ചയായി മാറിയിരിക്കുന്നു. ശാസ്ത്രത്തിന്റെയും മനുഷ്യ ഇടപെടലുകളുടെയും അനിശ്ചിത ഫലങ്ങളെ ഓര്‍മിപ്പിക്കുന്ന പ്രതീകമായി ദര്‍വാസ ഗ്യാസ് ക്രേറ്റര്‍ ഇന്നും ലോകശ്രദ്ധ പിടിച്ചു പറ്റുകയാണ്.
ഏറ്റവും വിചിത്രവും ഭയാനകവുമായ കാഴ്ചകളിലൊന്നു തന്നെയാണ് മരുഭൂമിയിലുള്ള 'ദര്‍വാസ ഗ്യാസ് ക്രേറ്റര്‍' (Darvaza Gas Crater). 'നരകവാതില്‍' (Door to Hell) എന്ന് ലോകം വിളിക്കുന്ന ഈ ഗര്‍ത്തം. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി അണയാതെ കത്തിക്കൊണ്ടിരിക്കുകയാണ്.

54 വര്‍ഷം, അണയാതെ കത്തുന്ന തീ
വര്‍ഷങ്ങളായി കത്തുന്ന പ്രകൃതിയുടെ പ്രതിഭാസമൊന്നുമല്ല ഇത്. മറിച്ച് 1971ല്‍ നടന്ന ഒരു മനുഷ്യസഹജമായ പിഴവിന്റെ ഫലമാണ്. അന്ന് സോവിയറ്റ് യൂണിയനിലെ ശാസ്ത്രജ്ഞര്‍ ഈ മേഖലയില്‍ പ്രകൃതി വാതകത്തിനായി ഡ്രില്ലിങ് നടത്തുന്നതിനിടെ ഭൂമി ഇടിഞ്ഞുതാഴ്ന്ന് വലിയൊരു ഗര്‍ത്തം രൂപപ്പെടുകയായിരുന്നു. ഇതില്‍ നിന്നും വിഷവാതകങ്ങള്‍, പ്രധാനമായും മീഥെയ്ന്‍ പുറത്തുവരാന്‍ തുടങ്ങിയതോടെ സമീപവാസികളുടെ ആരോഗ്യത്തെ ബാധിക്കുമെന്ന് ശാസ്ത്രജ്ഞര്‍ ഭയപ്പെട്ടു.
വാതകം കത്തിച്ചു തീര്‍ക്കുകയാണ് ഇതിന് പരിഹാരമെന്ന് കരുതിയ അവര്‍ ഗര്‍ത്തത്തിന് തീ കൊടുത്തു. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തീ അണയുമെന്നായിരുന്നു അവര്‍ കണക്കുകൂട്ടിയത്. എന്നാല്‍ ആ തീ പിന്നീടൊരിക്കിലും കെട്ടില്ല. 54 വര്‍ഷം പിന്നിട്ടിട്ടും അത് അണയാതെ തുടരുകയാണ്.
ഇപ്പോള്‍ വിനോദ കേന്ദ്രം
ഏകദേശം 230 അടി വീതിയും 65 അടി താഴ്ചയുമുള്ള കൂറ്റന്‍ ഗര്‍ത്തമാണിത്. ഗര്‍ത്തത്തിനുള്ളിലെ താപനിലയോ ഭയാനകവുമാണ്. ഇതിന്റെ ചുവന്ന പ്രഭ കിലോമീറ്ററുകള്‍ അകലെ നിന്ന് പോലും കാണാന്‍ സാധിക്കുന്നതാണ്. തുര്‍ക്ക്‌മെനിസ്ഥാനിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമായി ഇന്ന് ഇത് മാറിയിരിക്കുകയാണ്.
രാത്രി കാലങ്ങളില്‍ ഈ കത്തുന്ന ഗര്‍ത്തം കാണാന്‍ ആയിരക്കണക്കിന് സഞ്ചാരികളാണ് ഇവിടെ എത്തുന്നത്. 2022ല്‍ തുര്‍ക്ക്‌മെനിസ്ഥാന്‍ പ്രസിഡന്റ് ഈ ഗര്‍ത്തത്തിലെ തീ അണയ്ക്കാന്‍ ഉത്തരവിട്ടിരുന്നു. പ്രകൃതിവാതകത്തിന്റെ നഷ്ടം കുറയ്ക്കാനും പരിസ്ഥിതി മലിനീകരണം തടയാനുമായിരുന്നു ഈ നീക്കം. എന്നാല്‍, ഇത് സാങ്കേതികമായി എത്രത്തോളം സാധ്യമാകുമെന്ന കാര്യത്തില്‍ ഇപ്പോഴും ചര്‍ച്ചകള്‍ നടക്കുകയാണ്. പ്രകൃതിയുടെ നിഗൂഢതയും മനുഷ്യന്റെ ഇടപെടലും ചേര്‍ന്ന ഈ വിസ്മയം ലോകത്തുള്ള സഞ്ചാരികളെയും ശാസ്ത്രജ്ഞരെയും ഒരുപോലെ ആകര്‍ഷിക്കുന്നു.
16. Door To Hell, Turkmenistan 🇹🇲
— Earth_Wanderer (@earth_tracker) May 3, 2025
The Door to Hell in Turkmenistan is a fiery crater burning for decades, originally ignited by a Soviet drilling mishap.
pic.twitter.com/eqmVPctdRM
Located in the middle of the Karakum Desert in Turkmenistan, the Darvaza Gas Crater is one of the world’s most bizarre man-made phenomena. Commonly known as the “Door to Hell,” the crater was formed in 1971 after a Soviet-era natural gas drilling accident caused the ground to collapse. To prevent the spread of toxic methane gas, scientists set the crater on fire, expecting it to burn out within weeks. However, the flames have continued unabated for more than 54 years.
Measuring about 230 feet in width and 65 feet in depth, the crater emits intense heat and a fiery glow visible from kilometers away. Over time, it has transformed from a scientific mishap into one of Turkmenistan’s most famous tourist attractions, drawing visitors especially at night. Although the Turkmen government announced plans in 2022 to extinguish the fire to reduce environmental damage and gas loss, the feasibility of doing so remains uncertain. The Darvaza Gas Crater continues to symbolize the unpredictable consequences of human intervention in nature.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."