എ.ടി.എം കാര്‍ഡ് എടുത്തത് ചോദ്യം ചെയ്ത മുത്തച്ഛന്റെ തലക്ക് വെട്ടി ചെറുമകന്‍; തടയാനെത്തിയ പിതാവിനും മര്‍ദ്ദനം
ആലപ്പുഴ: എ.ടി.എം കാര്‍ഡ് എടുത്തത് ചോദ്യം ചെയ്തതിന് മുത്തച്ഛന്റെ തലക്ക് വെട്ടി ചെറുമകന്‍. കളര്‍കോട് താന്നിപ്പള്ളിവേലി സൂര്യദാസാണ് (അച്ചു-24) ആക്രമണം നടത്തിയത്. കാര്‍ഡ് എടുത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെയാണ് മുത്തച്ഛന്റെ തലക്ക് ചെറുമകന്‍ വെട്ടിയത്. തടയാനെത്തിയ പിതാവിനേയും ഇയാള്‍ തലക്കടിച്ചു.
കളര്‍കോട് വാര്‍ഡില്‍ താന്നിപ്പള്ളിവേലി വീട്ടില്‍ ഉണ്ണികൃഷ്ണന്‍ (71), മകന്‍ വിമല്‍രാജ് (51) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇരുവരെയും ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ചൊവ്വാഴ്ച രാത്രി 7.45ന് കളര്‍കോട് ക്ഷേത്രത്തിന് സമീപത്തുള്ള ഇവരുടെ വീട്ടിലായിരുന്നു സംഭവം. സൂര്യദാസ് മുത്തച്ഛനെ രണ്ടു തവണ വെട്ടുകത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇരുമ്പുപൈപ്പ് ഉപയോഗിച്ചാണ് വിമല്‍രാജിന്റെ തലക്കടിച്ചത്. അടി തടയാന്‍ ശ്രമിച്ച വിമല്‍രാജിന്റെ ഇടതുകൈത്തണ്ടയിലെ അസ്ഥിക്ക് പൊട്ടലുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
a 24-year-old man attacked his grandfather and father with a machete and iron pipe following an argument over an atm card in alappuzha, kerala. both victims are undergoing treatment.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."