HOME
DETAILS

ലൈം​ഗികാതിക്രമത്തിന് ഇരയായ വിദ്യാർഥിനി മരിച്ച നിലയിൽ; പ്രൊഫസറും സഹപാഠികളുമടക്കം 4 പേർക്കെതിരെ കേസ്

  
Web Desk
January 02, 2026 | 12:34 PM

himachal student death case professor and three students booked for ragging and sexual harassment charges

ധർമ്മശാല: ഹിമാചൽ പ്രദേശിൽ കോളേജ് വിദ്യാർഥിനി മരിച്ച സംഭവത്തിൽ പ്രൊഫസർക്കും മൂന്ന് സഹപാഠികൾക്കുമെതിരെ ഗുരുതര കുറ്റങ്ങൾ ചുമത്തി പൊലിസ് കേസെടുത്തു. റാഗിംഗിനും ലൈംഗികാതിക്രമത്തിനും ഇരയായെന്ന് പെൺകുട്ടി വെളിപ്പെടുത്തുന്ന വീഡിയോ മരണത്തിന് തൊട്ടുമുമ്പ് റെക്കോർഡ് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ധർമ്മശാല ഗവൺമെന്റ് ഡിഗ്രി കോളേജിലെ രണ്ടാം വർഷ വിദ്യാർഥിനിയാണ് മരിച്ചത്. മരണത്തിന് മുൻപ് പെൺകുട്ടി തന്റെ മൊബൈലിൽ പകർത്തിയ വീഡിയോയിൽ താൻ നേരിട്ട ക്രൂരമായ പീഡനങ്ങളെക്കുറിച്ച് വിവരിക്കുന്നുണ്ട്.

കോളേജിലെ പ്രൊഫസർ അശോക് കുമാർ തന്നെ മോശമായ രീതിയിൽ സ്പർശിച്ചതായും നിരന്തരം മാനസികമായും ലൈംഗികമായും പീഡിപ്പിച്ചതായും പെൺകുട്ടി വെളിപ്പെടുത്തി. ഇത് എതിർത്തപ്പോൾ തന്നെ ഭീഷണിപ്പെടുത്തിയതായും വീഡിയോയിൽ പറയുന്നുണ്ട്.

പ്രൊഫസർക്ക് പുറമെ സഹപാഠികളായ ഹർഷിത, അകൃതി, കൊമോളിക എന്നീ മൂന്ന് വിദ്യാർഥിനികൾക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇവർ തന്നെ ക്രൂരമായി റാഗിംഗ് ചെയ്തതായും ഇക്കാര്യം ആരോടെങ്കിലും പറഞ്ഞാൽ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തിയതായും പെൺകുട്ടിയുടെ പിതാവ് പൊലിസിൽ നൽകിയ പരാതിയിൽ പറയുന്നു.

തുടർച്ചയായുണ്ടായ പീഡനങ്ങളെത്തുടർന്ന് കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്ന പെൺകുട്ടിയുടെ ആരോഗ്യം വഷളാവുകയും ലുധിയാനയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഡിസംബർ 26-ന് മരിക്കുകയുമായിരുന്നു. ഡിസംബർ 20-ന് തന്നെ പൊലിസിൽ പരാതി നൽകിയിരുന്നെങ്കിലും ആദ്യം നടപടിയുണ്ടായില്ലെന്ന് കുടുംബം ആരോപിക്കുന്നു.

ഭാരതീയ ന്യായ സംഹിത (BNS), ഹിമാചൽ പ്രദേശ് റാഗിംഗ് നിരോധന നിയമം എന്നിവ പ്രകാരമാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. വീഡിയോയിലെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ പ്രൊഫസർക്കെതിരായ അന്വേഷണം വിപുലീകരിച്ചതായി പൊലിസ് ഓഫീസർ അശോക് രത്തൻ അറിയിച്ചു.

പെൺകുട്ടി ചികിത്സ തേടിയ ആശുപത്രികളിൽ നിന്നും പൊലിസ് വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.

police booked a professor and three students in dharamshala after a second year college student died following alleged ragging and sexual assault. the victim recorded a video before her death detailing the harassment and inappropriate behavior by the accused professor.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിയമസഭാ തെരഞ്ഞെടുപ്പ്: കേരളമടക്കം അഞ്ച് ഇടങ്ങളിൽ വോട്ടെടുപ്പ് ഏപ്രിലിൽ; അന്തിമ വോട്ടർപട്ടിക ശനിയാഴ്ച പ്രസിദ്ധീകരിക്കും

Kerala
  •  14 days ago
No Image

വിഴിഞ്ഞത്ത് വീണ്ടും അച്ചിണി സ്രാവ്; 350 കിലോയുള്ള ഭീമൻ ലേലത്തിൽ പോയത് 83,000 രൂപയ്ക്ക്

Kerala
  •  14 days ago
No Image

താമരശ്ശേരിയിൽ അടച്ചിട്ട വീട്ടിൽ വൻ കവർച്ച; സ്വർണ്ണവും പണവും നഷ്ടപ്പെട്ടു

Kerala
  •  14 days ago
No Image

മുസ്‌ലിം വിരുദ്ധ വിദ്വേഷ പ്രസംഗങ്ങൾ നടന്ന ഹിന്ദുത്വ സമ്മേളനത്തിന് കേന്ദ്രസഹായം; 63 ലക്ഷം രൂപ നൽകിയെന്ന് റിപ്പോർട്ട്

National
  •  15 days ago
No Image

പത്തനംതിട്ടയിൽ പിതാവിൻ്റെ ക്രൂരത; അഞ്ചുവയസുകാരിയായ മകളെ കനാലിലെറിഞ്ഞ് കൊല്ലാൻ ശ്രമം; രക്ഷകരായി നാട്ടുകാർ

Kerala
  •  15 days ago
No Image

പാർക്കിന്റെ റമദാൻ സമ്മാനം; ദുബൈയിൽ പള്ളികൾക്ക് സമീപമുള്ള പാർക്കിം​ഗ് സ്ഥലങ്ങളിൽ പുണ്യമാസം മുഴുവൻ സൗജന്യ പാർക്കിം​ഗ്

uae
  •  15 days ago
No Image

ഇന്ത്യയും ഫ്രാന്‍സും 20 സുപ്രധാന കരാറുകളില്‍ ഒപ്പുവച്ചു; എവറസ്റ്റിന് മുകളിലൂടെ പറക്കാന്‍ ശേഷിയുള്ള ലോകത്തെ ഏക ഹെലികോപ്റ്റര്‍ ഇന്ത്യയില്‍ നിര്‍മിക്കപ്പെടും 

latest
  •  14 days ago
No Image

പുനലൂർ താലൂക്ക് ആശുപത്രിയിൽ രോഗി കട്ടിലിനടിയിൽ മരിച്ച നിലയിൽ; അധികൃതർക്കെതിരെ ഗുരുതര ആരോപണം

Kerala
  •  15 days ago
No Image

രാജിയിൽ ഉറച്ച് ഭൂപൻ ബോറ: വൈകാതെ ബിജെപിയിൽ ചേരും; തീരുമാനം ഹിമന്ത ശർമ്മയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം

National
  •  15 days ago
No Image

ജയലക്ഷ്മി സിൽക്സിലെ തീപിടിത്തം; ഒഴിവായത് വൻ ദുരന്തം, മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണവിധേയമാക്കി

Kerala
  •  15 days ago