"വിഷമിക്കേണ്ട, നിങ്ങൾ സായിദിന്റെ നാട്ടിലാണ്"; ദുബൈയിൽ വഴിതെറ്റിയ പെൺകുട്ടികളെ പിതാവിന്റെ അരികിലെത്തിച്ച് പൊലിസ്
ദുബൈ: പുതുവത്സരാഘോഷത്തിന്റെ തിരക്കിനിടെ ദുബൈ മാളിന് സമീപം വഴിതെറ്റിയ രണ്ട് പെൺകുട്ടികളെ ചുരുങ്ങിയ സമയത്തിനുള്ളിൽ പിതാവിനടുത്തെത്തിച്ച് ദുബൈ പൊലിസ്. സന്ദർശകനായി ദുബൈയിലെത്തിയ ഒമാൻ സ്വദേശിയായ പിതാവിനാണ് തന്റെ മക്കളെ തിരികെ ലഭിച്ചത്. കുട്ടികളെ സുരക്ഷിതമായി കൈമാറുന്നതിന്റെ ഹൃദയസ്പർശിയായ വീഡിയോ സോഷ്യൽ മീഡിയയിൽ വളരെ പെട്ടെന്നാണ് വൈറലായത്.
ബുർജ് ഖലീഫയിലെ വെടിക്കെട്ട് കാണാൻ ദശലക്ഷക്കണക്കിന് ആളുകൾ എത്തിയ ഡൗണ്ടൗൺ ദുബൈയിലായിരുന്നു സംഭവം. ആഘോഷത്തിനിടെ അപ്രതീക്ഷിതമായാണ് പിതാവിന് മക്കളെ നഷ്ടപ്പെട്ടത്. വലിയ ആൾക്കൂട്ടത്തിനിടയിൽ മക്കളെ കാണാതായത് കുടുംബത്തെ വലിയ ആശങ്കയിലാഴ്ത്തി. എന്നാൽ പ്രദേശത്തുണ്ടായിരുന്ന ദുബൈ പൊലിസിന്റെ സുരക്ഷാ സംഘം ഉടനടി ഇടപെടുകയും മിനിറ്റുകൾക്കുള്ളിൽ കുട്ടികളെ കണ്ടെത്തുകയുമായിരുന്നു.
മക്കളെ തിരികെ ലഭിച്ചപ്പോൾ വികാരാധീനനായ പിതാവിനെ പൊലിസ് ഉദ്യോഗസ്ഥർ ആശ്വസിപ്പിച്ചു. "വിഷമിക്കേണ്ട, നിങ്ങൾ സായിദിന്റെ ഭവനത്തിലാണ്" എന്ന ഉദ്യോഗസ്ഥന്റെ വാക്കുകൾ കേട്ട് പിതാവ് ദൈവത്തിന് നന്ദി പറഞ്ഞു. തന്റെ സഹോദരിമാരെ തിരികെ ലഭിച്ച സന്തോഷത്തിൽ പൊട്ടിക്കരയുന്ന ആൺകുട്ടിയെയും വീഡിയോയിൽ കാണാം. ദുബൈ എത്രത്തോളം സുരക്ഷിതമാണെന്ന് തെളിയിക്കുന്നതാണ് ഈ സംഭവമെന്ന് സോഷ്യൽ മീഡിയയിൽ പലരും കുറിച്ചു.
പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ദുബൈ ഇവന്റ് സെക്യൂരിറ്റി കമ്മിറ്റി (ESC) വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്. വഴിതെറ്റുന്നവർക്കും കുട്ടികൾക്കും സഹായം നൽകുന്നതിനായി മാത്രം 37 പ്രത്യേക ടെന്റുകൾ ആഘോഷസ്ഥലങ്ങളിൽ സ്ഥാപിച്ചിരുന്നു. ഇത്തരത്തിലുള്ള കൃത്യമായ ആസൂത്രണമാണ് പിതാവിനെയും പെൺമക്കളെയും വേഗത്തിൽ ഒന്നിപ്പിക്കാൻ സഹായിച്ചത്.
dubai police successfully rescued lost girls and reunited them with their fathers ensuring their safety authorities emphasized vigilance for children in public spaces highlighted community cooperation guidance and support preventing accidents or mishaps in busy urban areas across the city
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."