HOME
DETAILS

ശബരിമല സ്വര്‍ണക്കൊള്ള; കൂടുതല്‍ തെളിവുകള്‍ തേടി എസ്.ഐ.ടി, ചോദ്യം ചെയ്യലില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സൂചന

  
Web Desk
January 03, 2026 | 5:08 AM

sabarimala-goldsmugglingcase-latestupdation

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അന്വേഷണം പുരോഗമിക്കവെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തവരില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സൂചന.ഉണ്ണികൃഷ്ണന്‍ പോറ്റി, പങ്കജ് ഭണ്ഡാരി, ഗോവര്‍ധന്‍ എന്നിവരെയായിരുന്നു കഴിഞ്ഞ ദിവസം ചോദ്യം ചെയ്തത്. അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുന്നോടിയായി കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് എസ്‌ഐടി. 

തന്റെ ജ്വല്ലറിയില്‍ നിന്നും പിടിച്ചെടുത്തത് ശബരിമലയില്‍ നിന്ന് കൊണ്ടുപോയതിന് തത്തുല്യമായ സ്വര്‍ണ്ണമാണെന്നാണ് ഗോവര്‍ധന്‍ വ്യക്തമാക്കിയിരുന്നത് മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന പി എസ് പ്രശാന്ത് എന്നിവരെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരങ്ങളും സംഘം കോടതിയെ അറിയിക്കും.

പി എസ് പ്രശാന്തിനെ വൈകാതെ വീണ്ടും വിളിച്ചു വരുത്താനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. ശബരിമലയില്‍ നിന്ന് വിഗ്രഹം കടത്തിയെന്ന വെളിപ്പെടുത്തലിലും അന്വേഷണം പുരോഗമിക്കുകയാണ്. ശബരിമലയില്‍ നിന്നും ശേഖരിച്ച സാമ്പിളുകള്‍ പങ്കജ് ഭണ്ഡാരിയില്‍ നിന്നും ഗോവര്‍ദ്ധനില്‍ നിന്നും പിടിച്ചെടുത്ത സ്വര്‍ണ്ണവുമായി നടത്തുന്ന ശാസ്ത്രീയ പരിശോധന ഫലം നിര്‍ണ്ണായകമാകും. പാളികളില്‍ നിന്നും രാസ ലായിനി ഉപയോഗിച്ച് സ്വര്‍ണ്ണം വേര്‍ തിരിച്ചെടുത്താല്‍ പാളി രാസ ലായിനിയില്‍ നശിക്കുകയാണ് ചെയ്യുക. അങ്ങനെയെങ്കില്‍ പഴയ പാളിയുടെ അളവിലുള്ള പുതിയ ചെമ്പ് പാളികളില്‍ വീണ്ടും സ്വര്‍ണ്ണം പൂശി ശബരിമലയില്‍ സ്ഥാപിച്ചുവെന്നാണ് എസ്‌ഐടിയുടെ പ്രധാന സംശയം.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചൂട് കൂടും... സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദ്ദേശം; പകല്‍ 11 മുതല്‍ 3 വരെ സൂര്യപ്രകാശം തുടര്‍ച്ചയായി ഏല്‍ക്കുന്നത് ഒഴിവാക്കണം

Kerala
  •  5 days ago
No Image

'ശഹാദ ചൊല്ലി, പേര് മാറ്റി, ഇനി ഞാൻ മുസ്‌ലിം' ഇസ്‌ലാം സ്വീകരിച്ചതായി പ്രഖ്യാപിച്ച് ബ്രിട്ടീഷ് റാപ്പർ സെൻട്രൽ സീ; പ്രഖ്യാപനം ലൈവ് സ്ട്രീമിങ്ങിനിടെ

International
  •  5 days ago
No Image

സ്വര്‍ണക്കൊള്ളയില്‍ വീണ്ടും പരിശോധന; പാളികളുടെ സാംപിള്‍ ശേഖരിക്കും; മറ്റൊരു ലാബില്‍ പരിശോധിക്കും

Kerala
  •  5 days ago
No Image

അവനെ പോലൊരു താരത്തെ ലഭിക്കാൻ ഏതൊരു പരിശീലകനും ആഗ്രഹിക്കും: ഗംഭീർ

Cricket
  •  5 days ago
No Image

ലോക്‌സഭാ സ്പീക്കര്‍ക്കെതിരെ അവിശ്വാസ പ്രമേയ നീക്കവുമായി പ്രതിപക്ഷം-റിപ്പോര്‍ട്ട്

National
  •  5 days ago
No Image

ബിനാലെയ്‌ക്കെത്തിയ വിദേശ വനിതയ്ക്ക് നേരെ ലൈംഗികാതിക്രമം; മുംബൈ സ്വദേശി പിടിയില്‍

Kerala
  •  5 days ago
No Image

അവൻ ഒരിക്കലും ഫുട്ബോളിൽ നിന്നും വിരമിക്കരുത്: റോബർട്ടോ കാർലോസ്

Football
  •  5 days ago
No Image

എപ്സ്റ്റീന്‍ ഫയലില്‍ ദലൈലാമയുടെ പേര്, പരാമര്‍ശിച്ചത് 150 ലേറെ തവണ; വാര്‍ത്ത നിഷേധിച്ച് ദലൈലാമയുടെ ഓഫിസ്

International
  •  5 days ago
No Image

അവൻ ടി-20യിലെ ചാമ്പ്യൻ താരമാണ്: സൗരവ് ഗാംഗുലി

Cricket
  •  5 days ago
No Image

പൂജയ്‌ക്കെത്തി, ഒറ്റയ്ക്ക് മുറിയിലേക്ക് കൊണ്ടുപോയി 16 കാരിയ പീഡിപ്പിക്കാന്‍ ശ്രമം; ജോത്സ്യന്‍ ഒളിവില്‍

Kerala
  •  5 days ago