ചിറയില്‍ ജി.എം.യു.പി സ്‌കൂള്‍ ഹൈസ്‌കൂളായി ഉയര്‍ത്തുന്നതു പരിഗണിക്കും: മന്ത്രി ഇ. ചന്ദ്രശേഖരന്‍
കൊണ്ടോട്ടി: ചിറയില്‍ ജി.എം.യു.പി സ്‌കൂള്‍ ഹൈസ്‌കൂളായി ഉയര്‍ത്തുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുമെന്ന് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. ചിറയില്‍ ജി.എം.യു.പി സ്‌കൂളിനുള്ള സ്‌കൂള്‍ ബസ് താക്കോല്‍ദാന ചടങ്ങ് ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 1,500 ഓളം വിദ്യാര്‍ഥികളുള്ള സ്‌കൂളിന്റെ സ്ഥലവും മറ്റു സൗകര്യവും ലഭിക്കുന്ന മുറയ്ക്കു ഹൈസ്‌കൂളാക്കി ഉയര്‍ത്തുന്നതു സര്‍ക്കാര്‍ തീരുമാനിക്കും. വിഷയം മുഖ്യമന്ത്രിയുടെയും വകുപ്പിന്റെയും ശ്രദ്ധയില്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
സ്മാര്‍ട്ട് ക്‌ളാസ് റൂം ഉദ്ഘാടനം മുന്‍ എംപി ടി.കെ. ഹംസ നിര്‍വഹിച്ചു. സ്‌കോളര്‍ഷിപ്പ് പദ്ധതി നഗരസഭാ ചെയര്‍മാന്‍ സി.കെ. നാടിക്കുട്ടിയും കമ്പ്യൂട്ടര്‍ ലാബ് ഉദ്ഘാടനം മുന്‍ എം.എല്‍.എ കെ. മുഹമ്മദുണ്ണി ഹാജിയും നിര്‍വഹിച്ചു. ചിറയില്‍ ഗ്രാനൈറ്റ് ഇന്‍ഡസ്ട്രീസാണു സ്‌കൂള്‍ ബസ്, സ്മാര്‍ട്ട് ക്ലാസ് റൂം, സ്‌കോളര്‍ഷിപ്പ് പദ്ധതി എന്നിവ നല്‍കിയത്.
ടി.വി. ഇബ്രാഹീം എംഎല്‍എ അധ്യക്ഷനായി. സ്‌കൂള്‍ എംബ്ലം പ്രകാശനം നഗരസഭാ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷന്‍ പി. അഹമ്മദ് കബീര്‍ നിര്‍വഹിച്ചു. നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ കൂനയില്‍ നഫീസ, സ്ഥിരംസമിതി അധ്യക്ഷരായ എ. മുഹമ്മദ് ഷാ, കെ.കെ. അസ്മാബി, പി. സൗദാമിനി, പ്രതിപക്ഷ നേതാവ് യു.കെ. മുഹമ്മദ് ഷാ, പി.ടി.എ പ്രസിഡന്റ് എന്‍.ഇ. അബൂഹാമിദ്, എ.ഇ.ഒ കെ. ആശിഷ്, പ്രധാനാധ്യാപകന്‍ എന്‍. മുഹമ്മദ് അബ്ദുറഷീദ്, കെ.പി. അബ്ദുല്‍ ഗഫൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ അഡ്വ.കെ.കെ. സമദ് സ്വാഗതവും പി. വീരാന്‍കുട്ടി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."