'വെള്ളാപ്പള്ളിയെ ഞങ്ങളുടെ കാര്യം പറയാന്‍ ആരും ഏല്‍പ്പിച്ചിട്ടില്ല'; മുസ്ലിംകളോട് മാപ്പുപറഞ്ഞും വെള്ളാപ്പള്ളിയെ തള്ളിയും ഈഴവസമുദായ അംഗങ്ങള്‍; സമൂഹമാധ്യമ കാംപയിനും നടക്കുന്നു
കോഴിക്കോട്: തുടര്‍ച്ചയായി മുസ്ലിംകള്‍ക്കെതിരേ തീവ്ര വിദ്വേഷം ജനിപ്പിക്കുന്ന വിധത്തിലുള്ള പരാമര്‍ശങ്ങളും പ്രസംഗങ്ങളും പതിവാക്കിയ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ തള്ളി ഈഴവ സമുദായത്തിലെ പ്രഗല്‍ഭരും സാധാരണ അംഗങ്ങളും. വെള്ളാപ്പള്ളി നടേശനെതിരെ സംയുക്ത പത്രസമ്മേളനവുമായി ശ്രീനാരായണീയ സംഘടനകള്‍ രംഗത്തുവന്നതിനൊപ്പമാണ് സമൂഹമാധ്യമ കാംപയിനും തുടങ്ങിയത്. വെള്ളാപ്പള്ളിയുടെ വാക്കുകളില്‍ വേദന ഉണ്ടായവരോട് മാപ്പ് പറയുന്നുവെന്ന് ശ്രീനാരായണ സേവാസംഘം, ശ്രീനാരായണ സഹോദര ധര്‍മ്മവേദി, എസ്.എന്‍.ഡി.പി സംരക്ഷണ സമിതി, ശ്രീനാരായണ ധര്‍മ്മോദ്ധാരണ സമിതി, എസ്.എന്‍.ഡി.പി യോഗം എസ്.എന്‍ ട്രസ്റ്റ് എന്നീ സംഘടനകള്‍ ഇന്നലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സമൂഹമാധ്യമ കാംപയിന് തുടക്കമിട്ടത്.
എഴുത്തുകാരനും ആക്ടിവിസ്റ്റുമായ സുദേഷ് എം. രഘുവാണ് പ്രചാരണം ആദ്യം തുടങ്ങിവച്ചത്. വെള്ളാപ്പള്ളി നടേശന്‍ മാത്രമല്ല ഈഴവരുടെ ശബ്ദമെന്നും എസ്.എന്‍.ഡി.പി യോഗം മുന്‍ പ്രസിഡന്റ് അഡ്വ. സി.കെ വിദ്യാസാഗറിനെയും എറണാകുളത്തെ ശ്രീനാരായണ സേവാസംഘം നേതാക്കളായ അഡ്വ. എന്‍.ഡി പ്രേമചന്ദ്രനെയും പി.പി രാജനെയും പോലെ നിരവധി ഈഴവ/തീയ്യ നേതാക്കളും ബുദ്ധിജീവികളും ആക്റ്റിവിസ്റ്റുകളും സാധാരണക്കാരും ആ സമുദായത്തിലുണ്ടെന്നും ദൗര്‍ഭാഗ്യവശാല്‍ അവരുടെ ശബ്ദം പുറത്തുകേള്‍ക്കുന്നില്ല എന്നേയുള്ളൂവെന്നും സുദേഷ് എം. രഘു ചൂണ്ടിക്കാട്ടി. ഈഴവ/തീയ്യ സമുദായത്തില്‍പ്പെട്ട സുഹൃത്തുക്കളോട് ഒരു അഭ്യര്‍ഥന എന്ന് പറഞ്ഞാണ് അദ്ദേഹം സമൂഹമാധ്യമത്തില്‍ കുറിപ്പ് പങ്കുവച്ചത്. ഇത്തരത്തില്‍ ഈഴവരുടെ യഥാര്‍ത്ഥ ശബ്ദം പരസ്യപ്പെടുത്താനും വെള്ളാപ്പള്ളി നടേശനെ തള്ളിപ്പറയാനും എല്ലാവരും സ്വന്തം സമൂഹമാധ്യമ അക്കൗണ്ടുകള്‍ ഉപയോഗിക്കണമെന്നും സുദേഷ് എം. രഘു ആഹ്വാനംചെയ്തു.
ഇത് ഏറ്റുപിടിച്ചാണ് നിരവധി ഈഴവ ആക്ടിവിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ളവര്‍ വെള്ളാപ്പള്ളിയെ തള്ളി രംഗത്തുവന്നത്.
ഈഴവസമുദായത്തിന്റെ പേരില്‍ വെള്ളാപ്പള്ളി മുസ്ലിംകളെ മൊത്തം കുറ്റം പറഞ്ഞുകൊണ്ടിരിക്കുകയാണെന്നും അത് കണ്ടുനില്‍ക്കാനും കേട്ടുനില്‍ക്കാനും ഒരു ഈഴവന്‍ എന്ന നിലയില്‍ എനിക്ക് സാധിക്കില്ലെന്നും കാംപയിനില്‍ പങ്കാളിയായി ആക്ടിവിസ്റ്റ് ബാബുരാജ് ഭഗവതി പറഞ്ഞു. എന്റെ പേരില്‍ സംസാരിക്കാന്‍ അദ്ദേഹത്തെ ഏല്‍പ്പിച്ചിട്ടുമില്ല. ഈഴവ- മുസ്ലിം സമുദായങ്ങള്‍ തമ്മില്‍ ഒരുപാട് കൊടുക്കല്‍ വാങ്ങലുകള്‍ നടത്തിയിട്ടുണ്ട്. അങ്ങിനെയുള്ള രണ്ട് വലിയ സമുദായങ്ങളെ തമ്മില്‍ അകറ്റാനും അവര്‍ക്കിടയില്‍ സപര്‍ദ്ദ വളര്‍ത്താനുമുള്ള വെള്ളാപ്പള്ളിയുടെ ശ്രമം സംഘ്പരിവാരിന് വേണ്ടിയാണ് എന്ന് എനിക്ക് നല്ല തിരിച്ചറിവുണ്ടെന്നും എല്ലാ ഈഴവരും വെള്ളാപ്പള്ളി നടേശനെ തള്ളിപ്പറണമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
നേരത്തെ ഇന്നലെ നടന്ന വാര്‍ത്താസമ്മേളനത്തില്‍ അതിനിശിത വിമര്‍ശനവും ആരോപണങ്ങളുമാണ് ഈഴവ നേതാക്കള്‍ വെള്ളാപ്പള്ളിക്കെതിരേ നടത്തിയത്. എസ്.എന്‍.ഡി.പി യോഗത്തില്‍ നടേശന്‍ അയോഗ്യനായ ആളാണെന്നും കാലാവധി കഴിഞ്ഞിട്ടും ആ സ്ഥാനത്ത് തുടരുന്നുവെന്നും നേതാക്കള്‍ പത്ര സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. എല്ലാ അംഗങ്ങള്‍ക്കും വോട്ടവകാശം നല്‍കിയ ഹൈക്കോടതി വിധി അട്ടിമറിച്ചെന്നും ആറ് വര്‍ഷമായി ജനറല്‍ ബോഡി ചേര്‍ന്നിട്ടില്ലെന്നും നിയമപ്രകാരം ഭരണസമിതി ഇല്ലാത്ത ഒരു സംഘടനയായി എസ്.എന്‍.ഡി.പി മാറിയെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ നടേശനെ മുഖ്യമന്ത്രി തന്നോടൊപ്പം കാറില്‍ കൊണ്ടുപോകുകയും അയ്യപ്പസംഗമ വേദിയിലേക്ക് ആനയിക്കുകയും ചെയ്തത് നിയമവ്യവസ്ഥയെ അവഹേളിക്കലായിരുന്നു.
ഇവിടെ മുസ്ലിം സമുദായം എല്ലാം നേടി, ഞങ്ങള്‍ക്കൊന്നും കിട്ടിയില്ല എന്ന് അദ്ദേഹം പരിതപിക്കുന്നു. പക്ഷേ സമുദായത്തിന് വേണ്ടി എന്ത് നേടാനാണ് അദ്ദേഹം ശ്രമിച്ചത്. മുസ്ലിംകള്‍ സ്വയം ശാക്തീകരിക്കുകയും അവരുടെ സമ്പത്ത് ശാക്തീകരണത്തിനായി ഉപയോഗിക്കുകയും ചെയ്തു. എന്നാല്‍ വെള്ളാപ്പള്ളിയും അദ്ദേഹത്തിന്റെ കൂട്ടാളികളും കുടുംബങ്ങളും ഈഴവരുടെ പേര് പറഞ്ഞ് സര്‍ക്കാരില്‍നിന്ന് ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നു. കഴിയുന്നത്ര ബാര്‍ ഹോട്ടലുകള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചു. ശ്രീനാരയണസമുദായത്തിന്റെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടാം. എന്നാല്‍ അതിനൊപ്പം ഏതെങ്കിലും സമുദായത്തിനെതിരേ വിദ്വേഷം പ്രഛരിപ്പിക്കുന്നത്. വെള്ളാപ്പള്ളി അവസാനിപ്പിക്കണം. അദ്ദേഹത്തിന്റെ പ്രവൃത്തിയില്‍ ഏതെങ്കിലും സമുദായത്തിന് വേദനിച്ചിട്ടുണ്ടെങ്കില്‍ ശ്രീനാരയണീയ സമുദായത്തിന് വേണ്ടി ഞങ്ങള്‍ അവരോട് മാപ്പ് ചോദിക്കുന്നുവെന്നും നേതാക്കള്‍ പറഞ്ഞു.
അഡ്വ. എന്‍.ഡി. പ്രേമചന്ദ്രന്‍, അഡ്വ. സി.കെ. വിദ്യാസാഗര്‍, അഡ്വ. എസ്. ചന്ദ്രസേനന്‍, കെ.എന്‍. ബാല്‍, പി.പി. രാജന്‍, അഡ്വ. ചെറുന്നിയൂര്‍ ജയപ്രകാശ്, എം.വി. പരമേശ്വരന്‍, അഡ്വ. പി.പി. മധുസൂദനന്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
English Sumamry: Senior leaders, activists, and members of the ezhava community have publicly distanced themselves from SNDP Yogam General Secretary Vellapally Natesan over his repeated remarks accused of promoting hostility against Muslims. Several Sree Narayana–aligned organisations held a joint press conference apologising to those hurt by his statements, followed by a social media campaign asserting that Vellapally does not represent the true voice of the Ezhava community. Activists and intellectuals accused him of attempting to create communal divisions for political ends and called on Ezhavas to openly reject such narratives. The leaders also raised serious allegations of organisational mismanagement within SNDP Yogam and questioned his legitimacy to continue in office.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."