മികച്ച താരമായിട്ടും അവനെ ഞാൻ റയലിൽ നിന്നും പുറത്താക്കി: മുൻ കോച്ച്
ഫുട്ബോളിൽ പരിശീലിപ്പിച്ചവരിൽ ഏറ്റവും മികച്ച താരം ആരാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് മുൻ റയൽ മാഡ്രിഡ് പരിശീലകൻ ഫാബിയോ കാപ്പെല്ലോ. ബ്രസീലിയൻ ഇതിഹാസം റൊണാൾഡോ നസാരിയോയെയാണ് മുൻ റയൽ താരം മികച്ച താരമായി തെരഞ്ഞെടുത്തത്. ചില കാരണങ്ങളാൽ ബ്രസീലിയൻ താരത്തെ വിൽക്കേണ്ടി വന്നുവെന്നും ഫാബിയോ കാപ്പെല്ലോ പറഞ്ഞു. മാർക്കക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മുൻ റയൽ പരിശീലകൻ.
''ഞാൻ പരിശീലിപ്പിച്ചതിൽ ഏറ്റവും മികച്ച താരം ആരാണെന്ന് അറിയാമോ? റൊണാൾഡോ നസാരിയോ. ശരീര ഭാരം കുറക്കാൻ അവൻ ഇഷ്ടപ്പെട്ടിരുന്നില്ല. ഞാൻ അവനെ പുറത്താക്കി. എങ്കിലും ആരാണ് മികച്ചതെന്ന് ചോദിച്ചാൽ ഞാൻ അവന്റെ പേര് തന്നെ പറയും'' ഫാബിയോ കാപ്പെല്ലോ പറഞ്ഞു.
ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളാണ് റൊണാൾഡോ നസാരിയോ. 1993 മുതൽ 2011 വരെയുള്ള കാലഘട്ടങ്ങളിൽ ഐതിഹാസികമായ ഫുട്ബോൾ കരിയറാണ് നസാരിയോ സൃഷ്ടിച്ചെടുത്തത്. ബ്രസീലിനൊപ്പം രണ്ട് വീതം ലോകകപ്പും കോപ്പ അമേരിക്ക കിരീടങ്ങളാണ് റൊണാൾഡോ നേടിയത്. ബ്രസീലിനായി 99 മത്സരങ്ങളിൽ നിന്നും 62 ഗോളുകളാണ് റൊണാൾഡോ നസാരിയോ നേടിയത്.
ക്ലബ് തലത്തിൽ റയൽ മാഡ്രിഡ്, ബാഴ്‌സലോണ, ഇന്റർ മിലാൻ എന്നീ ടീമുകൾ വേണ്ടി തകർപ്പൻ പ്രകടനമാണ് നടത്തിയത്. രണ്ട് വീതം ലാ ലിഗ കിരീടങ്ങൾ, രണ്ട് സൂപ്പർ കോപ്പ ഡി എസ്‌പാന ട്രോഫികൾ ഓരോ വീതം യുവേഫ കപ്പ്, കോപ്പ ഡെൽ റേ കിരീടം, രണ്ട് സൂപ്പർ കോപ്പ ഡി എസ്‌പാന ട്രോഫികൾ എന്നീ കിരീടങ്ങളാണ് താരം ക്ലബ് തലത്തിൽ നേടിയെടുത്തത്.
Former Real Madrid coach Fabio Capello has revealed who the best player he has coached in football is. The former Real Madrid player chose Brazilian legend Ronaldo Nazario as his best player. Fabio Capello also said that he had to sell the Brazilian player for some reasons.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."