വി.കെ ശശിധരനെ പേഴ്സനല്‍ സ്റ്റാഫ് പട്ടികയില്‍ നിന്ന് ഒഴിവാക്കിയത് പഠിച്ചിട്ട് പറയാം: വി.എസ് അച്യുതാനന്ദന്
തിരുവനന്തപുരം: വി.കെ ശശിധരനെ പേഴ്സനല്‍ സ്റ്റാഫ് പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെ കുറിച്ച് പഠിച്ചിട്ട് പറയാമെന്ന് വി.എസ് അച്യുതാനന്ദന്. ഭരണപരിഷ്കാര കമ്മീഷന്റെ ഓഫിസിലേക്ക് മാറാന്‍ ആയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഭരണപരിഷ്കാര കമ്മീഷന് അധ്യക്ഷനായ വി.എസ് നിര്‍ദേശിച്ച പേഴ്സനല്‍ സ്റ്റാഫ് അംഗങ്ങളുടെ പട്ടികയില്‍ നിന്ന് വി.കെ ശശിധരന്റൈ പേര് വെട്ടിയിരുന്നു. വി.എസ് 20 പേരുടെ പേരുകളടങ്ങിയ പട്ടിക പാര്‍ട്ടി വെട്ടി 13 പേരാക്കി ചുരുക്കിയിരുന്നു.
പാര്‍ട്ടി രഹസ്യങ്ങള്‍ ചോര്‍ത്തി എന്നതിന്റെ പേരില്‍ വി.എസിന്റെ പേഴ്സനല്‍ സ്റ്റാഫില്‍ നിന്ന് നേരത്തെ ശശിധരനെ പാര്‍ട്ടി പുറത്താക്കിയിരുന്നു.
വി.എസ് പ്രതിപക്ഷ നേതാവായിരുന്ന സമയത്ത് അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു വി.കെ ശശിധരനെ നിയമിക്കണമെന്ന ആവശ്യവും പാര്‍ട്ടി തള്ളി. ശശിധരനെ ഒരു കാരണവശാലും ഉള്‍പ്പെടുത്താനാകില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് വ്യക്തമാക്കി. 2006ല്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴും പ്രതിപക്ഷ നേതാവായിരുന്നപ്പോഴും വി.എസിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു വി.കെ ശശിധരന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."