HOME
DETAILS

ഫലസ്തീനിലെ ബിർസിറ്റ് സർവകലാശാലയിൽ ഇസ്റാഈൽ ആക്രമണം; 11 വിദ്യാർഥികൾക്ക് പരുക്ക്

  
Web Desk
January 07, 2026 | 5:04 PM

israeli attack at birzeit university in palestine 11 students injured

റാമല്ല: അധിനിവേശ വെസ്റ്റ് ബാങ്കിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ബിർസിറ്റ് സർവകലാശാലയിൽ (Birzeit University) ഇസ്റാഈൽ സൈന്യം നടത്തിയ ആക്രമണത്തിൽ 11 വിദ്യാർഥികൾക്ക് പരുക്കേറ്റു. ജനുവരി 6 ചൊവ്വാഴ്ചയായിരുന്നു സംഭവം. കാമ്പസിനുള്ളിലേക്ക് അതിക്രമിച്ചു കയറിയ സൈന്യം വിദ്യാർഥികൾക്ക് നേരെ വെടിയുതിർക്കുകയും കണ്ണീർ വാതകം പ്രയോഗിക്കുകയുമായിരുന്നു.

എണ്ണായിരത്തോളം വിദ്യാർത്ഥികൾ കാമ്പസിലുണ്ടായിരുന്ന സമയത്താണ് സൈന്യം പ്രധാന ഗേറ്റ് തകർത്ത് അകത്തുകയറിയത്. വെടിയേറ്റ അഞ്ച് വിദ്യാർത്ഥികളുടെ നില ഗുരുതരമാണ്. കണ്ണീർ വാതകം ശ്വസിച്ച് ശ്വാസംമുട്ടിയ നാല് പേരെയും ആക്രമണത്തിനിടെ പരുക്കേറ്റ മറ്റുള്ളവരെയും അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. സർവകലാശാല കെട്ടിടങ്ങളിൽ അതിക്രമിച്ചു കയറിയ സൈന്യം വിദ്യാർഥി സംഘടനകളുടെ ഉപകരണങ്ങളും മറ്റും പിടിച്ചെടുത്തു.

റെയ്ഡിനിടെ സർവകലാശാല അക്കാദമിക് അഫയേഴ്‌സ് വൈസ് പ്രസിഡന്റ് അസീം ഖലീലിനെ ഇസ്റാഈൽ സൈന്യം കസ്റ്റഡിയിലെടുത്തു. ഗ്രനേഡുകളും കണ്ണീർ വാതക ഷെല്ലുകളും ഉപയോഗിച്ച് സൈന്യം കാമ്പസിനുള്ളിൽ വലിയ നാശനഷ്ടങ്ങൾ വരുത്തിയതായി സർവകലാശാല പബ്ലിക് റിലേഷൻസ് ഓഫീസർ നിർദിൻ അൽ-മിമി പറഞ്ഞു.

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നേരെയുള്ള കടന്നുകയറ്റത്തെ ഫലസ്തീൻ വിദ്യാഭ്യാസ മന്ത്രാലയം ശക്തമായി അപലപിച്ചു. രാജ്യാന്തര നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് ഇസ്റാഈൽ നടത്തുന്നതെന്ന് മന്ത്രാലയം പ്രസ്താവിച്ചു. ഫലസ്തീനിലെ വിദ്യാഭ്യാസ മേഖലയെ തകർക്കാനുള്ള നീക്കങ്ങൾക്കെതിരെ അന്താരാഷ്ട്ര സർവകലാശാലാ അസോസിയേഷനുകളും മനുഷ്യാവകാശ സംഘടനകളും ഇടപെടണമെന്ന് ഫലസ്തീൻ ആവശ്യപ്പെട്ടു.

an israeli attack targeted birzeit university in palestine, injuring 11 students. authorities and medical teams are responding to the incident as tensions escalate in the region.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വേണ്ടത് 25 റൺസ്; സച്ചിന്റെ ലോക റെക്കോർഡ് തകർക്കാൻ ഒരുങ്ങി കോഹ്‌ലി

Cricket
  •  14 hours ago
No Image

ഇടത് സഹയാത്രികന്‍ റെജി ലൂക്കോസ് ബി.ജെ.പിയില്‍

Kerala
  •  14 hours ago
No Image

മിനിയാപൊളിസിൽ യുവതിയെ വെടിവെച്ച് കൊലപ്പെടുത്തി ഇമിഗ്രേഷൻ ഉദ്യോഗസ്ഥൻ; പ്രകോപനമില്ലാതെ കൊലപ്പെടുത്തിയതിൽ പ്രതിഷേധം ശക്തം

International
  •  15 hours ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമായി ബന്ധമില്ല;  ഡി മണിക്ക് ക്ലീന്‍ചിറ്റ്

Kerala
  •  15 hours ago
No Image

ടി-20 ലോകകപ്പിന് മുമ്പേ ഇന്ത്യക്ക് കനത്ത തിരിച്ചടി; സൂപ്പർതാരം പരുക്കേറ്റ് പുറത്ത്

Cricket
  •  15 hours ago
No Image

'വിധി പറയാന്‍ അര്‍ഹയല്ല, നടനെതിരായ തെളിവുകള്‍ പരിഗണിച്ചില്ല'; ഗുരുതര പരാമര്‍ശങ്ങളുമായി നിയമോപദേശം

Kerala
  •  16 hours ago
No Image

സിഡ്നിയിലും കരുത്തുകാട്ടി കങ്കാരുപ്പട; ഇംഗ്ലണ്ടിനെ വീഴ്ത്തി തുടർച്ചയായ അഞ്ചാം ആഷസ്

Cricket
  •  16 hours ago
No Image

ഇന്ത്യക്ക് അമേരിക്കയുടെ തിരിച്ചടി; റഷ്യൻ എണ്ണ ഉപയോഗിക്കുന്ന രാജ്യങ്ങൾക്ക് 500% തീരുവ ചുമത്താൻ നീക്കം, പുതിയ ബില്ലിന് അനുമതി

International
  •  16 hours ago
No Image

ബഹ്‌റൈനില്‍ സാമ്പത്തിക തട്ടിപ്പുകള്‍ പെരുകുന്നു; പിന്‍ സുരക്ഷയില്‍ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

bahrain
  •  17 hours ago
No Image

ഇനി മുഖം മറച്ച് ജ്വല്ലറികളില്‍ കയറാനാവില്ല; ബിഹാറിലെ സ്വര്‍ണക്കടകളില്‍ പുതിയ സുരക്ഷാ നിയമം നിലവില്‍ വന്നു

National
  •  17 hours ago