HOME
DETAILS

മോദിക്കാലത്തെ വ്യാജ ഏറ്റുമുട്ടല്‍ കേസുകള്‍ മൂന്നുമാസത്തിനകം പൂര്‍ത്തിയാക്കണം: സുപ്രിം കോടതി

  
backup
September 10 2016 | 14:09 PM

%e0%b4%ae%e0%b5%8b%e0%b4%a6%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b2%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%9c-%e0%b4%8f%e0%b4%b1%e0%b5%8d%e0%b4%b1

 

ന്യൂഡല്‍ഹി: നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ 2003- 2006 കാലയളവിലുണ്ടായ 24 വ്യാജ ഏറ്റുമുട്ടല്‍ കേസുകള്‍ സംബന്ധിച്ച അന്വേഷണം മൂന്നുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപിംകോടതി.

കേസുകളില്‍ എത്രയും വേഗം അന്വേഷണം പൂര്‍ത്തിയാക്കി മൂന്നുമാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് വിരമിച്ച സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് എച്ച്.എസ് ബേദിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തി(എസ്.ടി.എഫ്)ന് ചീഫ് ജസ്റ്റിസ് ടി.എസ് താക്കൂര്‍, ജസ്റ്റിസുമാരായ എ.എം കന്‍വില്‍കര്‍ ഡി.വൈ ചന്ദ്രഹൂഡ് എന്നിവരടങ്ങിയ മൂന്നംഗബെഞ്ച് നിര്‍ദേശം നല്‍കി.

പ്രമുഖ സാമഹിക/ചലച്ചിത്രപ്രവര്‍ത്തകന്‍ ജാവേദ് അക്തര്‍, മഗ്‌സാസേ പുരസ്‌കാര ജേതാവും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ ബി.ജി വര്‍ഗീസ് എന്നിവരുടേതുള്‍പ്പെടെയുള്ള ഒരുകൂട്ടം ഹരജികളിലാണ് മൂന്നംഗബെഞ്ചിന്റെ നടപടി. 2003- 06 കാലഘട്ടത്തില്‍ നടന്ന 24 ഏറ്റുമുട്ടല്‍ കൊലപതകക്കേസുകളും സി.ബി.ഐ അന്വേഷിക്കണമെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങളാണ് ഹരജിക്കാര്‍ ഉന്നയിക്കുന്നത്.

24 കേസുകളില്‍ 22 എണ്ണം അവസാനിച്ചതായാണ് വിവരമെന്ന് ഹരജിക്കാര്‍ക്കു വേണ്ടി ഹാജരായ പ്രശാന്ത് ഭൂഷണ്‍ കോടതിയെ അറിയിച്ചു. 2012 മാര്‍ച്ചിലാണ് എച്ച്.എസ് ബേദിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തെ ഗുജറാത്ത് സര്‍ക്കാര്‍ നിയമിച്ചത്.

വ്യാജ ഏറ്റുമുട്ടലുകളും മനുഷ്യവകാശ ലംഘനങ്ങളും അവസാനിപ്പിക്കുന്നതിനും ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ എന്ന് ആരോപണമുയര്‍ന്ന കേസുകള്‍ അന്വേഷിക്കുന്നതിനുമായി ഗുജറാത്ത് സര്‍ക്കാര്‍ എസ്.ടി.എഫിനെ രൂപീകരിച്ചതായി സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു.

വ്യാജ ഏറ്റുമുട്ടല്‍ സംഭവങ്ങളുടെ അന്വേഷണത്തില്‍ എസ്.ടി.എഫിന് സ്വയംഭരണാധികാരം നല്‍കിയിട്ടുണ്ട്. സംഘം നിഷ്പക്ഷമായി തന്ന കേസുകള്‍ അന്വേഷിച്ചുവരുന്നുണ്ടെന്നും അതുപൂര്‍ത്തിയാക്കാന്‍ മൂന്നുമാസം കൂടി വേണമെന്നും അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്നാണ് അന്വേഷണം പൂര്‍ത്തിയാക്കി മൂന്നുമാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എസ്.ടി.എഫിന് സുപ്രിംകോടതി നിര്‍ദേശം നല്‍കിയത്. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ കേസ് വീണ്ടും പരിഗണിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുജറാത്തില്‍ 5,000 കോടിയുടെ വന്‍ ലഹരിവേട്ട; പിടികൂടിയത് 518 കിലോ കൊക്കൈന്‍ 

National
  •  2 months ago
No Image

യുഎഇയിൽ കണ്ടു വരുന്ന വിഷ സസ്യങ്ങളുടെ പട്ടിക; എക്സ്പോഷർ ഉണ്ടായാൽ എന്തുചെയ്യണമെന്ന് അറിയാം

uae
  •  2 months ago
No Image

വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരിച്ചടി; ഓസീസിനോട് തോൽവി

Cricket
  •  2 months ago
No Image

തായ്‌ലന്‍ഡില്‍ നിന്ന് എത്തിച്ച 518 കിലോഗ്രാം കൊക്കെയിന്‍ പിടികൂടി

National
  •  2 months ago
No Image

അഞ്ച് ദിവസം കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ് 

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ച് പൂട്ടാനുള്ള കേന്ദ്ര നീക്കം; പ്രതികരണത്തിനില്ലെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍

Kerala
  •  2 months ago
No Image

ഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്

uae
  •  2 months ago
No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  2 months ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  2 months ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  2 months ago