സൗദിയില്‍ ഹോട്ടല്‍ വിപണി ഉണരുന്നു; വാടക നിരക്കിലും താമസക്കാരുടെ എണ്ണത്തിലും വര്‍ധനവ്
റിയാദ്: സൗദി അറേബ്യയിലെ ടൂറിസം, ആതിഥ്യ മേഖലയിലുണ്ടായ സമീപാല കുതിച്ചുചാട്ടത്തിന് പിന്നാലെ രാജ്യത്തെ ഹോട്ടല്‍ മുറികളുടെ ശരാശരി വാടക നിരക്കിലും ഹോട്ടലുകളില്‍ താമസിക്കുന്നവരുടെ എണ്ണത്തിലും ഗണ്യമായ വര്‍ധനവ് രേഖപ്പെടുത്തിയതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് (GASTAT) പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2025ന്റെ മൂന്നാം പാദത്തിലെ കണക്കുകള്‍ പ്രകാരം, രാജ്യത്തെ ഹോട്ടല്‍ മുറികളുടെ ശരാശരി താമസ നിരക്ക് 341 റിയാലിലെത്തി. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 2.9 ശതമാനം വര്‍ധനവാണ് ഹോട്ടല്‍ നിരക്കുകളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. വിനോദസഞ്ചാര മേഖലയിലെ ഉണര്‍വും അന്താരാഷ്ട്ര പരിപാടികളുടെ വര്‍ധനവുമാണ് നിരക്ക് ഉയരാന്‍ കാരണമായത്.
ഹോട്ടലുകളില്‍ മുറികള്‍ ബുക്ക് ചെയ്യുന്നവരുടെ നിരക്കിലും (Occupancy Rate) വലിയ മാറ്റം പ്രകടമാണ്. 2024ല്‍ 46.1 ശതമാനമായിരുന്ന താമസ നിരക്ക്, 2025 അവസാനത്തോടെ 49.1 ശതമാനമായി ഉയര്‍ന്നു. രാജ്യത്ത് ലൈസന്‍സ് നേടിയ ടൂറിസ്റ്റ് ആതിഥ്യ സൗകര്യങ്ങളുടെ എണ്ണത്തിലും വലിയ വര്‍ധനവ് ഉണ്ടായിട്ടുണ്ട്.
അപ്പാര്‍ട്ട്‌മെന്റുകളില്‍ നേരിയ കുറവ്
ഹോട്ടലുകള്‍ മുന്നേറ്റം നടത്തുമ്പോള്‍, ഫര്‍ണിഷ്ഡ് അപ്പാര്‍ട്ട്‌മെന്റുകള്‍ ഉള്‍പ്പെടെയുള്ള മറ്റ് ആതിഥ്യ സൗകര്യങ്ങളില്‍ താമസക്കാരുടെ എണ്ണത്തില്‍ നേരിയ കുറവ് അനുഭവപ്പെട്ടു. 2024ല്‍ 58 ശതമാനമായിരുന്ന ഇത്തരം ഇടങ്ങളിലെ താമസ നിരക്ക്, 0.5 ശതമാനം കുറവോടെ 2025ല്‍ 57.4 ശതമാനമായി മാറി.
സൗദി വിഷന്‍ 2030ന്റെ ഭാഗമായി ടൂറിസം മേഖലയ്ക്ക് നല്‍കുന്ന പ്രാധാന്യം രാജ്യത്തെ ഹോട്ടല്‍ വ്യവസായത്തിന് വരും വര്‍ഷങ്ങളിലും കരുത്ത് പകരുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.
increased by 49.1 percent
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."