HOME
DETAILS

സിറിയ വിഷയത്തില്‍ സൗദി-സിറിയ ഉന്നതല ചര്‍ച്ച

  
Web Desk
January 09, 2026 | 12:27 PM

saudi foreign minister talks with syria

 


റിയാദ്: സിറിയയിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ സൗദി അറേബ്യയും സിറിയയും ചര്‍ച്ച നടത്തി. സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ സിറിയന്‍ വിദേശകാര്യ മന്ത്രി അസാദ് അല്‍ഷൈബാനിയുമായി ഫോണില്‍ സംസാരിച്ചു. സിറിയയിലെ രാഷ്ട്രീയവും സുരക്ഷയുമായ വിഷയങ്ങളാണ് പ്രധാനമായും ചര്‍ച്ച ചെയ്തത്.

ഫോണ്‍ സംഭാഷണത്തിനിടെ,സിറിയയില്‍ നടക്കുന്ന  പുതിയ വികസനങ്ങളെക്കുറിച്ചും അവ പ്രദേശത്തെ സമാധാനത്തിനും  സ്ഥിരതയ്ക്കും എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ചും ഇരുവരും അഭിപ്രായങ്ങള്‍ പങ്കുവച്ചു. 
ഇവ മേഖലയില്‍ സമാധാനത്തിനും സ്ഥിരതയ്ക്കും എങ്ങനെ ബാധിക്കുമെന്നതും അവര്‍ വിലയിരുത്തി. സിറിയയില്‍ സാധാരണ ജീവിതം തിരിച്ചെത്തിക്കാന്‍ ശ്രമങ്ങള്‍ തുടരേണ്ടതുണ്ടെന്നും ചര്‍ച്ചയില്‍ പറഞ്ഞു.

സിറിയയില്‍ വര്‍ഷങ്ങളായി തുടരുന്ന ആഭ്യന്തര സംഘര്‍ഷം രാജ്യത്തെ കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുകളും അടിസ്ഥാന സൗകര്യങ്ങളുടെ നാശവും സാധാരണ ജനങ്ങളെ ഏറെ ബാധിച്ചു. ഈ സാഹചര്യത്തിലാണ് സൗദി ഉള്‍പ്പെടെയുള്ള ഒരേ മേഖലയിലുളള രാജ്യങ്ങള്‍ സിറിയയുമായി ചര്‍ച്ചകള്‍ ശക്തമാക്കുന്നത്.

പ്രദേശത്ത് സംഘര്‍ഷം കുറയ്ക്കാനും സമാധാന ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കാനും സൗദി ശ്രമിക്കുന്നതായി അറിയിച്ചു. സിറിയയിലെ ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന നടപടികള്‍ ആവശ്യമാണെന്നും ചര്‍ച്ചയില്‍ വ്യക്തമാക്കി. ആവശ്യമായ സഹായവും പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളും ശക്തമാക്കേണ്ടതിന്റെ ആവശ്യകതയും ഉന്നയിച്ചു.

 

അടുത്ത കാലത്ത് സൗദി അറേബ്യയും സിറിയയും തമ്മിലുള്ള ബന്ധങ്ങളില്‍ മാറ്റങ്ങള്‍ കാണുന്നു. നയതന്ത്ര ബന്ധങ്ങള്‍ പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളും പരസ്പര ആശയവിനിമയവും തുടരുകയാണ്. ഈ ചര്‍ച്ചയും അതിന്റെ ഭാഗമായാണെന്ന് വിലയിരുത്തപ്പെടുന്നു.

മിഡില്‍ ഈസ്റ്റ് മേഖലയിലെ  സമാധാനവും സ്ഥിരതയും ഉറപ്പാക്കാന്‍ രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം അനിവാര്യമാണെന്ന് സൗദി ഭരണകൂടം വ്യക്തമാക്കുന്നു. സിറിയയുമായി നടത്തുന്ന സംഭാഷണങ്ങളും ഈ നിലപാടിന്റെ ഭാഗമാണെന്ന് നിരീക്ഷകര്‍ പറയുന്നു.

 

Saudi Arabia and Syria discussed the current political and security situation during a phone call between their foreign ministers, focusing on regional stability and ongoing peace efforts.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മണിപ്പൂരിൽ വീണ്ടും സംഘർഷം; ബിജെപി സർക്കാർ അധികാരമേറ്റതിന് പിന്നാലെ വ്യാപക പ്രതിഷേധം; കുക്കി എംഎൽഎമാരുടെ നീക്കത്തിൽ അമർഷം

National
  •  2 days ago
No Image

ചോദ്യങ്ങൾക്ക് പകരം അധിക്ഷേപം: സത്യത്തെ ഭയന്ന് പ്രധാനമന്ത്രി ഒളിച്ചോടുന്നു; പാർലമെന്റിൽ മോദി നടത്തുന്നത് രാഷ്ട്രീയ പരിഹാസമാണെന്ന് രാഹുൽ ഗാന്ധി

National
  •  2 days ago
No Image

ഈ സാല കപ്പും നംദെ! ഡൽഹിയെ വീഴ്ത്തി ആർസിബിക്ക് രണ്ടാം WPL കിരീടം

Cricket
  •  2 days ago
No Image

ഒമാനിൽ വിവാഹപൂർവ മെഡിക്കൽ പരിശോധന നിർബന്ധമാക്കി; നിയമം ലംഘിച്ചാൽ വിവാഹ കരാർ അസാധുവാകും

oman
  •  2 days ago
No Image

പുതിയ തസ്തിക സൃഷ്ടിച്ചു; സീറാം സാംബശിവ റാവു മുഖ്യമന്ത്രിയുടെ സ്പെഷ്യൽ ഡ്യൂട്ടി ഓഫീസർ

Kerala
  •  2 days ago
No Image

എയിംസ്; കേരളം നിർദേശിച്ച സ്ഥലത്ത് കേന്ദ്രം സാധ്യത പഠനം നടത്തണം; നിർദേശവുമായി ഹൈക്കോടതി

Kerala
  •  2 days ago
No Image

കോഴിക്കോട് പൂച്ചയെ കൊന്ന് മരത്തിൽ കെട്ടിത്തൂക്കിയ സംഭവം; പൊലിസ് അന്വേഷണം ആരംഭിച്ചു

Kerala
  •  2 days ago
No Image

അബദ്ധത്തിൽ ചവറ്റുകുട്ടയിലെറിഞ്ഞത് 50,000 ദിർഹത്തിന്റെ സ്വർണ്ണം; അത്ഭുതകരമായി വീണ്ടെടുത്ത് ദുബൈ പൊലിസ്

uae
  •  2 days ago
No Image

കിരീടം നേടും മുമ്പേ റെക്കോർഡ്; ചരിത്രം സൃഷ്ടിച്ച് ജെമീമയുടെ ഡൽഹി

Cricket
  •  2 days ago
No Image

ബഹ്‌റൈന്‍ കിരീടാവകാശി കുവൈത്ത് സന്ദര്‍ശനം പൂര്‍ത്തിയാക്കി തിരിച്ചെത്തി

bahrain
  •  2 days ago