യു.എ.ഇയില്‍ ഇന്ന് മഴയും മൂടല്‍മഞ്ഞുമുള്ള കാലാവസ്ഥ
അബൂദബി: യു.എ.ഇ കാലാവസ്ഥ ഇന്ന് തെളിഞ്ഞതോ, ഭാഗികമായി മേഘാവൃതമോ ആയിരിക്കുമെന്നും; ചില കിഴക്കന്‍വടക്കന്‍ പ്രദേശങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം (എന്‍.സി.എം) പ്രവചിച്ചു.
ചില തീരപ്രദേശങ്ങളില്‍ രാത്രിയിലും ഞായറാഴ്ച രാവിലെയും ഈര്‍പ്പമുള്ള കാലാവസ്ഥ പ്രതീക്ഷിക്കുന്നു. നേരിയ മൂടല്‍മഞ്ഞ് രൂപപ്പെടാനും സാധ്യതയുണ്ട്.
കാറ്റ് മിതമായിരിക്കുമെന്നും, എന്നാല്‍ ഇടയ്ക്കിടെ സജീവമാകുമെന്നും എന്‍.സി.എം പ്രസ്താവനയില്‍ പറഞ്ഞു. അവ തെക്കുകിഴക്ക് മുതല്‍ വടക്കുകിഴക്ക് ദിശയിലേക്ക് വീശും. മണിക്കൂറില്‍ 10 മുതല്‍ 25 കിലോ മീറ്റര്‍ വരെയും, ചിലപ്പോള്‍ 35 കിലോമീറ്റര്‍ വരെയും വേഗതയിലായിരിക്കും.
അറേബ്യന്‍ ഗള്‍ഫ് കടല്‍ ശാന്തമായിരിക്കും. ആദ്യത്തെ ഉയര്‍ന്ന വേലിയേറ്റം വൈകുന്നേരം 5.42നും, രണ്ടാമത്തേത് വൈകുന്നേരം 6.45നും സംഭവിക്കും. ആദ്യത്തെ താഴ്ന്ന വേലിയേറ്റം രാവിലെ 11.59നും, രണ്ടാമത്തേത് രാത്രി 11.45 നും ആയിരിക്കും.
ഒമാന്‍ കടലില്‍ തിരമാലകള്‍ നേരിയ നിലയിലാകും. ആദ്യത്തെ ഉയര്‍ന്ന വേലിയേറ്റം ഉച്ച 3.32നും, രണ്ടാമത്തേത് പുലര്‍ച്ചെ 2.35നും പ്രതീക്ഷിക്കുന്നു. ആദ്യത്തെ താഴ്ന്ന വേലിയേറ്റം രാവിലെ 9.17നും, രണ്ടാമത്തേത് വൈകുന്നേരം 7.55നും സംഭവിക്കും.
Summary: Chill Weather marked Friday morning in the UAE, with heavy rain reported in Sharjah and Fujairah. The National Center of Meteorology (NCM) has warned that more rain is possible today, as convective clouds continue to form over northern and eastern areas.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."