HOME
DETAILS

ജീവനക്കാരില്‍ അതൃപ്തി പുകയുന്നു ഉത്സവസീസണില്‍ ഫയര്‍ഫോഴ്‌സില്‍ കൂട്ടസ്ഥലംമാറ്റം

  
backup
September 10 2016 | 18:09 PM

%e0%b4%9c%e0%b5%80%e0%b4%b5%e0%b4%a8%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%a4%e0%b5%83%e0%b4%aa%e0%b5%8d%e0%b4%a4%e0%b4%bf-%e0%b4%aa%e0%b5%81

കോഴിക്കോട്: സേനാംഗങ്ങള്‍ക്കിടയില്‍ അതൃപ്തി രൂക്ഷമാക്കി ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഫോഴ്‌സില്‍ കൂട്ടസ്ഥലംമാറ്റം തുടരുന്നു. ഉത്തരമേഖലയിലെ 88 ജീവനക്കാരെയാണ് ഏറ്റവും ഒടുവില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ സ്ഥലംമാറ്റിയത്. രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ് ഇപ്പോഴത്തെ സ്ഥലംമാറ്റമെന്നാണ് ആക്ഷേപം.
യു.ഡി.എഫ് ഭരണകാലത്ത് ഫയര്‍ഫോഴ്‌സ് അസോസിയേഷന്റെ ഭാരവാഹികളായി പ്രവര്‍ത്തിച്ചവരെയാണ് തിരഞ്ഞുപിടിച്ച് സ്ഥലംമാറ്റിയത്. സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്റുമാരും മേഖലാ ഭാരവാഹിയുമായി  പ്രവര്‍ത്തിച്ച യു.ഡി.എഫ് അനുഭാവികളെ മറ്റു ജില്ലകളിലേക്ക് മാറ്റിയാണ് കോഴിക്കോട് ഡിവിഷനല്‍ ഓഫിസര്‍ അരുണ്‍ അല്‍ഫോന്‍സിന്റെ  ഉത്തരവ്. ഫയര്‍മാന്‍, ലീഡിങ് ഫയര്‍മാന്‍, ഫയര്‍മാന്‍ ഡ്രൈവര്‍ തുടങ്ങിയ തസ്തികകളിലുള്ളവരാണ് സ്ഥലം മാറ്റപ്പെട്ടത്. ഓണം, പെരുന്നാള്‍ ആഘോഷകാലത്ത് പെട്ടെന്നുള്ള സ്ഥലംമാറ്റം ഫയര്‍ഫോഴ്‌സിന്റെ പ്രവര്‍ത്തനം അവതാളത്തിലാക്കുമെന്ന് ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ഭരണമാറ്റത്തോടെ ജൂണില്‍ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയത് വിവാദമായതോടെ മാനദണ്ഡം പാലിക്കാതെ സ്ഥലംമാറ്റില്ലെന്ന് ഫയര്‍ ആന്‍ഡ് റസ്‌ക്യൂ വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.  എന്നാല്‍ ഇതിന് വിരുദ്ധമായാണ് ഇപ്പോഴത്തെ സ്ഥലംമാറ്റ നടപടി. ജൂണ്‍ ഒന്നിന് വിദ്യാലയങ്ങള്‍ തുറന്നശേഷം കാരണം കൂടാതെയുള്ള സ്ഥലംമാറ്റം പാടില്ലെന്ന ഹൈക്കോടതി നിര്‍ദേശവും സര്‍ക്കാര്‍ മറികടന്നതായി ജീവനക്കാര്‍ ആരോപിക്കുന്നു. ഇപ്പോള്‍ ജോലി ചെയ്യുന്ന ഇടങ്ങളില്‍ മക്കളെ വിദ്യാലയങ്ങളില്‍ ചേര്‍ത്തവര്‍ക്ക് പെട്ടെന്ന് സ്ഥലം മാറേണ്ടിവരുന്നത് പ്രായോഗികമായ പ്രയാസങ്ങളുണ്ടാക്കും. ഇത്രയധികം പേരെ കൂട്ടത്തോടെ സ്ഥലംമാറ്റുന്നത് സര്‍ക്കാരിനും അനാവശ്യ സാമ്പത്തിക ബാധ്യതയാണ്. പ്രത്യേക ട്രാവല്‍ അലവന്‍സ്, എട്ടു ദിവസത്തെ അവധിദിനങ്ങളിലെ ശമ്പളം തുടങ്ങിയ ഇനത്തില്‍ ലക്ഷക്കണക്കിന് രൂപ ചെലവാകും.
സേനയില്‍ ഇപ്പോള്‍ രണ്ടു പ്രമോഷന്‍ കോഴ്‌സുകള്‍ നടന്നുവരികയാണ്. ജീവനക്കാരില്‍ നല്ലൊരു ഭാഗം കോഴ്‌സിനു പോയതിനാല്‍ മിക്ക സ്റ്റേഷനുകളുടെയും ദൈനംദിന പ്രവര്‍ത്തനം താളംതെറ്റിയിരിക്കെയാണ് ഇത് മൂര്‍ച്ഛിപ്പിക്കുന്ന തരത്തില്‍ ജീവനക്കാരെ സ്ഥലം മാറ്റിയത്. അസോസിയേഷന്‍ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റിനെ പേരാമ്പ്രയില്‍ നിന്നു കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പിലേക്കും മറ്റൊരു മുന്‍ ഭാരവാഹിയെ പയ്യന്നൂരില്‍ നിന്നു പെരിങ്ങോമിലേക്കും മേഖലാ ഭാരവാഹിയെ പേരാമ്പ്രയില്‍ നിന്നു കണ്ണൂര്‍ നിലയത്തിലേക്കുമാണ് മാറ്റിയത്. സ്റ്റേഷന്‍ ഓഫിസര്‍മാരെയും സംസ്ഥാന വ്യാപകമായി സ്ഥലംമാറ്റിയിട്ടുണ്ട്. ഇതും സേനയുടെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിച്ചിരിക്കുകയാണെന്ന് ജീവനക്കാര്‍ പറയുന്നു. ഭരണമാറ്റം ഉണ്ടാകുമ്പോള്‍ സേനയില്‍ സ്ഥലംമാറ്റം പതിവാണ്. എന്നാല്‍ ഇപ്പോഴത്തെ സ്ഥലംമാറ്റ നടപടി എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചുള്ളതാണെന്നാണ് ആക്ഷേപം. അപകട സാധ്യത കൂടുതലുള്ള ഓണം, പെരുന്നാള്‍ ആഘോഷ ദിവസങ്ങളില്‍ ഫയര്‍ സ്റ്റേഷനുകളില്‍ ജീവനക്കാരില്ലാത്ത അവസ്ഥയുണ്ടാകുമെന്ന് ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ഉത്തരമേഖലയിലെ ജീവനക്കാര്‍ക്ക് വെള്ളിയാഴ്ചയാണ് സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചത്.
എട്ടു ദിവസം ഇവര്‍ക്ക് തയാറെടുപ്പിനായി അനുവദിച്ചിട്ടുണ്ട്. ഇതിനുശേഷമേ ഇവര്‍ പുതിയ സ്റ്റേഷനില്‍ ചുമതലയേല്‍ക്കേണ്ടതുള്ളൂ. പൊതുവില്‍ അംഗബലം കുറഞ്ഞ ഉത്തരമേഖലയിലെ നിലയങ്ങളില്‍ ഇതോടെ ആള്‍ക്ഷാമം രൂക്ഷമാകും. നിലവിലുള്ള ജീവനക്കാര്‍ക്ക് ഓണം, പെരുന്നാള്‍ ആഘോഷങ്ങള്‍ക്കായി അവധി ലഭിക്കുന്നതും ഇല്ലാതാകും. ആഘോഷദിവസങ്ങളില്‍ മൂന്നിലൊന്ന് ജീവനക്കാര്‍ക്കാണ് ലീവ് അനുവദിക്കാറുള്ളത്. എന്നാല്‍ ഇത്തവണ അടിയന്തര ആവശ്യത്തിന് പോലും ജീവനക്കാരില്ലാത്ത അവസ്ഥയായതില്‍ ആര്‍ക്കും ലീവ് ലഭിക്കാന്‍ ഇടയില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  an hour ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  8 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  9 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  9 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  9 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  10 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  10 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  10 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  10 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  10 hours ago