HOME
DETAILS

വാഹനം ഒട്ടകവുമായി കൂട്ടിയിടിച്ച് അപകടം; സലാലയില്‍ മൂന്ന് പ്രവാസികള്‍ക്ക് ദാരുണാന്ത്യം

  
Web Desk
January 12, 2026 | 3:07 PM

vehicle collides with camel in salalah accident three expatriates killed

സലാല: സലാലയിലെ ഹൈവേയിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് പ്രവാസികൾ മരിച്ചു. മരിച്ച മൂന്നു പേരും ബംഗ്ലാദേശിൽ നിന്നുള്ളവരാണ്. റോഡിലേക്ക് അപ്രതീക്ഷിതമായി വന്ന ഒട്ടകവുമായി കാർ കൂട്ടിയിടിച്ചതാണ് അപകടത്തിന് കാരണമായത്. 

സലാലയിലെ ഒരു ആരാധനാലയം സന്ദർശിച്ച ശേഷം മസ്‌കത്തിലേക്ക് മടങ്ങുകയായിരുന്നു കുടുംബം. യാത്രാമധ്യേ ഇവരുടെ കാർ വഴിതെറ്റിയെത്തിയ ഒട്ടകത്തെ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട വാഹനം അപകടത്തിൽപ്പെടുകയായിരുന്നു.

ബിൽക്കീസ് അക്തർ, മുഹമ്മദ് സാകിബുൽ ഹസൻ, മുഹമ്മദ് ദിദാരുൽ ആലം എന്നിവരാണ് അപകടത്തിൽ മരിച്ചത്. ഇതിൽ മുഹമ്മദ് സാകിബുൽ ബിൽക്കീസിന്റെ മകനും മുഹമ്മദ് ദിദാരുൽ ആലം മരുമകനുമാണ്. 

ചിറ്റഗോങ്ങിലെ ഫാതിക്ചാരി സ്വദേശികളായ ഇവർ വർഷങ്ങളായി ഒമാനിൽ പ്രവാസികളാണ്. മൂവരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി അധികൃതർ സ്ഥിരീകരിച്ചു.

വാഹനത്തിലുണ്ടായിരുന്ന മുഹമ്മദ് സാകിബുളിന്റെ ഭാര്യയ്ക്കും ഇളയ മകനും അപകടത്തിൽ ഗുരുതരമായി പരുക്കേറ്റു. ഇവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

സലാല-മസ്‌കത്ത് ഹൈവേയിൽ രാത്രികാലങ്ങളിൽ ഒട്ടകങ്ങൾ റോഡിലേക്ക് ഇറങ്ങുന്നത് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകാറുണ്ട്. ഒമാൻ റോയൽ പൊലിസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

a tragic road accident occurred in salalah when a vehicle collided with a camel resulting in the deaths of three expatriates authorities have launched an investigation and urged motorists to remain cautious especially on desert highways during night travel.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബലാത്സം​ഗക്കേസ്; രാഹുൽ മാങ്കൂട്ടത്തിലിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

Kerala
  •  10 hours ago
No Image

പറഞ്ഞ ഉറപ്പുകൾ സർക്കാർ പാലിക്കണം, ഇല്ലെങ്കിൽ വീണ്ടും സമരം: മെഡിക്കൽ കോളജ് ഡോക്ടർമാർ അനിശ്ചിതകാല സമരത്തിൽ നിന്ന് പിന്മാറി

Kerala
  •  17 hours ago
No Image

വർക്കലയിൽ വിദ്യാർഥികൾ തമ്മിൽ സംഘട്ടനം: ഒമ്പതാം ക്ലാസുകാരന്റെ താടിയെല്ല് തകർന്നു

Kerala
  •  17 hours ago
No Image

കേരള കോൺഗ്രസ് മുതിർന്ന നേതാവും മുൻ രാജ്യസഭാ അംഗവുമായ തോമസ് കുതിരവട്ടം അന്തരിച്ചു

Kerala
  •  17 hours ago
No Image

വാഹനമോടിക്കുമ്പോൾ ഫോൺ ഉപയോ​ഗിക്കുന്നവരെ കാത്തിരിക്കുന്നത് മുട്ടൻപണി; യാത്രക്കാർക്ക് മുന്നറിയിപ്പുമായി അബൂദബി പൊലിസ്

uae
  •  18 hours ago
No Image

വരാപ്പുഴയിൽ രണ്ട് സ്കൂൾ വിദ്യാർഥിനികളെ കാണാതായി; സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതം

Kerala
  •  18 hours ago
No Image

20 രൂപയുടെ വെള്ളത്തിന് 55 രൂപ! റെസ്റ്റോറന്റിന്റെ കളി കമ്മീഷന്റെ മുന്നിൽ നടന്നില്ല; റെസ്റ്റോറന്റിന് പലിശ സഹിതം പിഴ

crime
  •  18 hours ago
No Image

സീബ്രാലൈനിലൂടെ റോഡ് മുറിച്ചു കടന്ന വിദ്യാർഥിനികളെ ടിപ്പർ ലോറി ഇടിച്ചുതെറിപ്പിച്ചു; നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്; ഡ്രൈവർക്കെതിരെ കേസ്

Kerala
  •  18 hours ago
No Image

ഭരണകൂട ഭീകരതയും ഹിന്ദുത്വ അതിക്രമവും; 2025-ൽ അമ്പതോളം മുസ്‌ലിംകൾ നിയമവിരുദ്ധമായി കൊല്ലപ്പെട്ടതായി റിപ്പോർട്ട്

National
  •  18 hours ago
No Image

സൂപ്പർ കപ്പ് ഫൈനലിൽ റയലിന് കിരീടം മാത്രമല്ല, മാന്യതയും നഷ്ടമായോ? എംബാപ്പെ-ലാപോർട്ട പോര് മുറുകുന്നു

Football
  •  18 hours ago