സ്ഥാനാര്‍ഥികളുടെ മരണം; മൂന്ന് തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലം ഇന്ന്
തിരുവനന്തപുരം: സ്ഥാനാര്‍ഥികളുടെ മരണത്തെ തുടര്‍ന്ന് പ്രത്യേക തിരഞ്ഞെടുപ്പ് നടന്ന മൂന്ന് വാര്‍ഡുകളിലെ ഫലം ഇന്നറിയാം. രാവിലെ 10ന് വോട്ടെണ്ണൽ ആരംഭിക്കും. മലപ്പുറം ജില്ലയിലെ മൂത്തേടം പഞ്ചായത്തിലെ പായിമ്പാടം, പാമ്പാക്കുട പഞ്ചായത്തിലെ ഓണക്കൂര്‍, തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞം എന്നിവിടങ്ങളിലാണ് ഇന്നലെ തിരഞ്ഞെടുപ്പ് നടന്നത്. ആകെ 69.15 ശതമാനമാണ് പോളിങ്.
പായമ്പാട്ടത്ത് 89.55 ശതമാനവും, ഓണക്കൂറില്‍ 82.13 ശതമാനവുമാണ് പോളിങ്. വിഴിഞ്ഞത്ത് വെങ്ങാനൂരിലെ വിപിഎസ് മലങ്കര എച്ച്എസ്എസിലും, മലപ്പുറം, എറണാകുളം ജില്ലകളില്‍ അതത് പോളിങ് സ്‌റ്റേഷനുകളിലുമാണ് വോട്ടെണ്ണല്‍. വിഴിഞ്ഞത്ത് ആകെ ഒന്‍പത് പേരും, പായിമ്പാടത്തും, ഓണക്കൂറും നാല് വീതം സ്ഥാനാര്‍ഥികളുമാണ് മത്സരിച്ചത്.
the results in three wards where special elections were held following the death of candidates will be known today.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."