HOME
DETAILS
MAL
ശബരിമല മകരവിളക്ക്; പത്തനംതിട്ട ജില്ലയിൽ നാളെ(14-01-2026) അവധി
January 13, 2026 | 12:13 PM
പത്തനംതിട്ട: ശബരിമല മകരവിളക്ക് പ്രമാണിച്ച് നാളെ(14-01-2026) പത്തനംതിട്ട ജില്ലയിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ആണ് കലക്ടർ അവധി പ്രഖ്യാപിച്ചത്. മുൻകൂട്ടി നിശ്ചയിച്ച പൊതു പരീക്ഷകൾ, സർവകലാശാല പരീക്ഷകൾ എന്നിവയിൽ മാറ്റം ഉണ്ടാവില്ലെന്നും ആവശ്യ സർവീസുകളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കും ഈ അവധി ബാധകമല്ലെന്നും കളക്ടർ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."