'കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു'; അധ്യാപകനും പഞ്ചായത്തംഗവുമായ സിപിഎം നേതാവിനെതിരെ വീട്ടമ്മയുടെ പരാതി
കാസർകോട്: മുപ്പതു വർഷമായി തന്നെ ലൈംഗികമായി പീഡിപ്പിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്ന വീട്ടമ്മയുടെ പരാതിയിൽ സിപിഎം പ്രാദേശിക നേതാവിനെതിരെ പൊലിസ് കേസെടുത്തു. എൻമകജെ ഗ്രാമപഞ്ചായത്തംഗവും എയ്ഡഡ് സ്‌കൂൾ അധ്യാപകനുമായ എസ്. സുധാകരയ്ക്കെതിരെയാണ് കാസർകോട് പൊലിസ് നടപടിയെടുത്തത്. ഇയാൾ സിപിഎം കുമ്പള ഏരിയ മുൻ സെക്രട്ടറി കൂടിയാണ്.
പരാതിയിലെ പ്രധാന വിവരങ്ങൾ:
വിവാഹ വാഗ്ദാനം നൽകി 30 വർഷം മുൻപാണ് പീഡനം തുടങ്ങിയതെന്ന് വീട്ടമ്മ പരാതിയിൽ പറയുന്നു. പിന്നീട് വിവാഹം കഴിക്കാതെ ഇയാൾ വഞ്ചിച്ചു.താൻ മറ്റൊരു വിവാഹം കഴിച്ചെങ്കിലും, ലോഡ്‌ജുകളിലെത്തിച്ച് പീഡനം തുടർന്നതായും എതിർത്താൽ തന്നെയും മക്കളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. ഭയന്നാണ് ഇത്രയും കാലം പരാതി നൽകാതിരുന്നതെന്നും വീട്ടമ്മ വ്യക്തമാക്കി.ലൈംഗികാരോപണം ഉയർന്നതിന് പിന്നാലെ സുധാകരയെ ലോക്കൽ കമ്മിറ്റിയിൽ ഉൾപ്പെടെയുള്ള തിരഞ്ഞെടുക്കപ്പെട്ട എല്ലാ പാർട്ടി സ്ഥാനങ്ങളിൽ നിന്നും സിപിഎം നീക്കം ചെയ്തു.
പ്രതിയുടെ ക്രിമിനൽ പശ്ചാത്തലം:
യൂത്ത് കോൺഗ്രസ് നേതാവായിരുന്ന അബ്ദുൾ ജബ്ബാറിനെ പെർളയിൽ വെച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്നു സുധാകര. ഈ കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചിരുന്ന ഇയാളെ പിന്നീട് ഹൈക്കോടതി കുറ്റവിമുക്തനാക്കിയിരുന്നു. എന്നാൽ ഈ വിധി ചോദ്യം ചെയ്തുകൊണ്ടുള്ള അപ്പീൽ നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."