2026–27 അധ്യയന വർഷം; ബഹ്റൈൻ പോളിടെക്നിക്കിൽ അഡ്മിഷൻ ആരംഭിച്ചു
മനാമ: ബഹ്റൈൻ പോളിടെക്നിക്ക് 2026–2027 അധ്യയന വർഷത്തേക്കുള്ള പ്രവേശന അപേക്ഷകൾ ആരംഭിച്ചു. ബിരുദവും ഡിപ്ലോമയും ഉൾപ്പെടെയുള്ള കോഴ്സുകൾക്കായി ജനുവരി 12 മുതൽ മേയ് 4 വരെ അപേക്ഷിക്കാം. മാസ്റ്റർസ് കോഴ്സുകളിലേക്കുള്ള അപേക്ഷകൾ അയക്കേണ്ട അവസാന തിയ്യതി 2026 ഓഗസ്റ്റ് 1 വരെ ആയിരിക്കും.
ഓൺലൈനായാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. അപേക്ഷാ ഫോം പൂരിപ്പിക്കൽ, ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യൽ, അപേക്ഷാ ഫീസ് അടയ്ക്കൽ എന്നിവയെല്ലാം സ്ഥാപനത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് പൂർത്തിയാകേണ്ടത്. അപേക്ഷ വിജയകരമായി സമർപ്പിച്ചാൽ ഇമെയിൽ വഴി തുടർന്നുള്ള നിർദേശം ലഭിക്കും.
ബഹ്റൈൻ പോളിടെക്നിക്കിലേക്കുള്ള പ്രവേശനം മെറിറ്റ് അടിസ്ഥാനത്തിൽ ആയിരിക്കുമെന്ന് അഡ്മിഷൻ ആൻഡ് രജിസ്ട്രേഷൻ ഡയറക്ടർ അഹമ്മദ് മലല്ല അറിയിച്ചു.
കൂടാതെ അപേക്ഷകർ ഇംഗ്ലീഷ്, ഗണിതശാസ്ത്രം വിഷയങ്ങളിൽ പ്രവേശന പരീക്ഷകൾക്ക് തയ്യാറാകണം. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുക.
ബിരുദ, ഡിപ്ലോമ കോഴ്സുകൾക്കൊപ്പം EASA Part-66 എയർക്രാഫ്റ്റ് മെയിന്റനൻസ് ലൈസൻസ് ഉള്ളവർക്കുള്ള മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം, ടോപ്പ്-അപ്പ് പ്രോഗ്രാമുകൾ, കൂടാതെ മാസ്റ്റർസ് പ്രോഗ്രാമുകൾ എന്നിവയും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനുമായി അപേക്ഷകർ ബഹ്റൈൻ പോളിടെക്നിക്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കണമെന്ന് അധികൃതർ അറിയിച്ചു.
Bahrain Polytechnic announced the opening of applications for the 2026–2027 academic year, from Monday, January 12 until May 4. Applications for master’s programmes will remain open until August 1, 2026. Applications must be submitted online through the polytechnic’s official website.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."