പൂജാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി; പൊലിസ് അന്വേഷണം ആരംഭിച്ചു
തിരുവനന്തപുരം: പൂവച്ചലിൽ പൂജാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. വീരണകാവ് സർക്കാർ ആശുപത്രിക്ക് സമീപം താമസിക്കുന്ന മുരളീധരൻ പോറ്റി (70) ആണ് മരിച്ചത്. ചൊവ്വാഴ്ചയായിരുന്നു സംഭവം. അദ്ദേഹം കിണറ്റിൽ ചാടി ജീവനൊടുക്കിയതാണെന്നാണ് പൊലfസിന്റെ പ്രാഥമിക നിഗമനം.
വിവിധയിടങ്ങളിൽ പൂജാകർമ്മങ്ങൾ നടത്തിവന്നിരുന്ന വ്യക്തിയായിരുന്നു മുരളീധരൻ പോറ്റി. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന അദ്ദേഹത്തെ പുറത്തെടുത്ത് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. സംഭവത്തിൽ കാട്ടാക്കട പൊലിസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക സമ്മർദ്ദങ്ങളുണ്ടായാൽ അതിജീവിക്കാൻ ശ്രമിക്കുക, വിദഗ്ധ സഹായം തേടുക. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ഹെൽപ് ലൈൻ നമ്പറായ ദിശയിൽ ബന്ധപ്പെടുക. ടോൾ ഫ്രീ നമ്പർ: 1056, 0471-2552056.
A 70-year-old priest, identified as Muralidharan Potti, was found dead in a well at Poovachal, Thiruvananthapuram. The incident occurred on Tuesday near the Veeranakkavu Government Hospital. Although the Fire and Rescue Services arrived and recovered him from the well, he could not be saved. Preliminary police reports suggest it was a case of suicide. The Kattakada Police have registered a case and started a detailed investigation following the inquest and autopsy procedures.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."