HOME
DETAILS

മുസ്‌ലിം ബ്രദര്‍ഹുഡ് ശാഖകളെ ഭീകരപട്ടികയില്‍പ്പെടുത്തിയ ട്രംപിന്റെ നടപടി സ്വാഗതംചെയ്ത് യു.എ.ഇ

  
January 14, 2026 | 5:34 AM

UAE welcomes US designation Muslim Brotherhood branches as terrorist organisations

അബുദാബി: ഈജിപ്ത്, ജോര്‍ദാന്‍, ലെബനന്‍ എന്നിവിടങ്ങളിലെ മുസ്‌ലിം ബ്രദര്‍ഹുഡിന്റെ (ഇഖ് വാനുല്‍ മുസ്ലിമീന്‍) വിവിധ ശാഖകളെ ഭീകരസംഘടനകളായി പ്രഖ്യാപിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ തീരുമാനത്തെ യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് സ്വാഗതം ചെയ്തു. യുഎഇ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുസ്‌ലിം ബ്രദര്‍ഹുഡ് ശാഖകള്‍ നടത്തുന്ന അക്രമങ്ങള്‍ക്കും അസ്ഥിരതയുണ്ടാകുന്ന പ്രവര്‍ത്തനങ്ങള്‍ക്കും എതിരെ ട്രംപ് ഭരണകൂടം നടത്തുന്ന വ്യവസ്ഥാപിതവും സുസ്ഥിരവുമായ നീക്കങ്ങളുടെ പ്രതിഫലനമാണ് ഈ തീരുമാനമെന്ന് മന്ത്രാലയം പറഞ്ഞു.
തീവ്രവാദം, വിദ്വേഷം, ഭീകരപ്രവര്‍ത്തനങ്ങള്‍ എന്നിവയെ പിന്തുണയ്ക്കാനോ ന്യായീകരിക്കാനോ ഇത്തരം സംഘടനകള്‍ ഉപയോഗിക്കുന്ന സാമ്പത്തികവും അല്ലാത്തതുമായ വിഭവങ്ങള്‍ ഇല്ലാതാക്കാന്‍ ഈ നടപടി സഹായിക്കുമെന്ന് മന്ത്രാലയം പറഞ്ഞു. തീവ്രവാദത്തെയും ഭീകരതയെയും ചെറുക്കുന്നതിനും പ്രാദേശികവും അന്തര്‍ദ്ദേശീയവുമായ സുരക്ഷയും സ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള എല്ലാ ആഗോള ശ്രമങ്ങള്‍ക്കും യുഎഇയുടെ പൂര്‍ണ്ണ പിന്തുണ മന്ത്രാലയം ഉറപ്പുനല്‍കി.

ഈജിപ്ത്, ലബനാന്‍, ജോര്‍ദാന്‍ എന്നിവിടങ്ങളിലെ ബ്രദര്‍ഹുഡ് ശാഖകളെയാണ് യു.എസ് ഭീകര ഗ്രൂപ്പുകളില്‍ ഉള്‍പ്പെടുത്തിയത്. യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. തങ്ങളുടെ എല്ലാ ശേഷിയും ഉപയോഗിച്ച് ബ്രദര്‍ഹുഡിനെതിരേ പോരാടുമെന്ന് റൂബിയോ പറഞ്ഞു. ഇസ്‌റാഈലിന്റെ ആഗോളതലത്തിലുള്ള പ്രതിയോഗികളെയെല്ലാം നേരിടുമെന്നും യു.എസ് പറഞ്ഞു. ചൊവ്വാഴ്ച ബ്രദര്‍ഹുഡിനെ ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്തുന്ന എക്‌സിക്യൂട്ടീവ് ഉത്തരവില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവച്ചു. 

The United Arab Emirates welcomed the announcement by the administration of US President Donald Trump designating several branches of the Muslim Brotherhood in Lebanon, Jordan, and Egypt as terrorist organisations.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫെബ്രുവരി 15-ന് കൊളംബോയിൽ തീപാറും; ഇന്ത്യ-പാക് പോരാട്ടത്തിന് പാകിസ്ഥാൻ തയ്യാർ- റിപ്പോർട്ട്

Cricket
  •  3 days ago
No Image

നിയമവിരുദ്ധ മത്സ്യബന്ധനം; സുരക്ഷാ ഉദ്യോഗസ്ഥനെ വാഹനമിടിച്ച് വീഴ്ത്താനും ശ്രമം, കുവൈത്തിൽ മൂന്ന് പേർ പിടിയിൽ

Kuwait
  •  3 days ago
No Image

തൃശൂരിൽ വൻ എംഡിഎംഎ വേട്ട: അരക്കിലോ മയക്കുമരുന്നുമായി രണ്ടുപേർ പിടിയിൽ; സ്കൂൾ കുട്ടികളെ ലക്ഷ്യമിട്ട യുവാവും വലയിലായി

crime
  •  3 days ago
No Image

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഇൻസ്റ്റാഗ്രാമിലൂടെ പിന്തുടർന്ന് ശല്യം ചെയ്തു; കുടുംബത്തിന് വധഭീഷണി; 36കാരൻ പിടിയിൽ

crime
  •  3 days ago
No Image

അനധികൃത പ്രവേശനം തടയാന്‍ നീക്കം; പഴയ മുഹറഖിലെ ഉപേക്ഷിച്ച കെട്ടിടങ്ങള്‍ അടയ്ക്കാന്‍ തീരുമാനം

bahrain
  •  3 days ago
No Image

അബുദബിയിലെ മൂന്ന് പ്രധാന റോഡുകളിൽ വേഗപരിധി കുറച്ചു 

uae
  •  3 days ago
No Image

'എസ്.ഐ.ആർ തടസ്സപ്പെടുത്താൻ അനുവദിക്കില്ല'; സംസ്ഥാനങ്ങൾക്ക് സുപ്രീംകോടതിയുടെ കർശന മുന്നറിയിപ്പ്

National
  •  3 days ago
No Image

ബഹ്‌റൈന്‍ ഉപപ്രധാനമന്ത്രിയെ സന്ദര്‍ശിച്ച് ഫിലിപ്പീന്‍സ് പുതിയ അംബാസിഡര്‍

bahrain
  •  3 days ago
No Image

വിവാഹനിശ്ചയത്തിനിടെ അമ്മയും മകളും ജീവനൊടുക്കി; അയൽവാസിയുടെ വധഭീഷണിയെന്ന് പരാതി

crime
  •  3 days ago
No Image

സൗജന്യ നിരക്കിൽ വീട്, വ്യാജ സിവിൽ ഐഡി; കുവൈത്തിൽ പ്രവാസികളെ കുടുക്കാൻ പുതിയ തട്ടിപ്പ് ഇങ്ങനെ

Kuwait
  •  3 days ago