കൊല്ലത്ത് ഹോസ്റ്റലിൽ രണ്ട് കായിക വിദ്യാർഥിനികൾ മരിച്ച നിലയിൽ
കൊല്ലം: സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (സായി) ഹോസ്റ്റലിൽ രണ്ട് കായിക വിദ്യാർഥിനികളെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലത്തെ സായ് ഹോസ്റ്റലിലാണ് രണ്ട് പെൺകുട്ടികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നു രാവിലെയാണ് പത്തിലും പ്ലസ്ടുവിലും പഠിക്കുന്ന കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയത്.
തിരുവനന്തപുരം, കോഴിക്കോട് സ്വദേശികളാണ് മരിച്ചവർ. ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തോട് ചേർന്ന ഹോസ്റ്റലിൽ ആണ് ഇവർ താമസിച്ചിരുന്നത്. രാവിലെ പരിശീലനത്തിന് പോകാൻ സഹപാഠികൾ വിളിച്ചെങ്കിലും മുറിയുടെ വാതിൽ തുറന്നില്ല. റൂം അകത്ത് നിന്ന് അടച്ച നിലയിലായിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് വിദ്യാർഥിനികളെ മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവത്തിൽ പൊലിസ് അന്വേഷണം ആരംഭിച്ചു. സിറ്റി പൊലിസ് കമ്മിഷണർ അടക്കമുള്ളവർ സ്ഥലത്ത് എത്തി. മുറിയിൽനിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടില്ലെന്നാണ് പ്രാഥമിക വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."