HOME
DETAILS

മദ്യം നല്‍കി വിദ്യാര്‍ഥിയെ അധ്യാപകന്‍ പീഡിപ്പിച്ച സംഭവം: സ്‌കൂള്‍ പ്രധാനാധ്യാപികക്ക് സസ്‌പെന്‍ഷന്‍

  
Web Desk
January 15, 2026 | 3:57 AM

malampuzha school abuse case headmistress suspended for failing to inform police

പാലക്കാട്: മലമ്പുഴയില്‍ മദ്യം നല്‍കി വിദ്യാര്‍ഥിയെ അധ്യാപകന്‍ പീഡിപ്പിച്ച സംഭവത്തില്‍ സ്‌കൂള്‍ പ്രധാനധ്യാപികക്ക് സസ്‌പെന്‍ഷന്‍. പീഡന വിവരം പൊലിസില്‍ അറിയിക്കുന്നതില്‍ വീഴ്ച പറ്റിയെന്ന് കണ്ടെത്തിയതിലാണ് നടപടി. അധ്യാപികയുടെ ഭാഗത്ത് നിന്ന് ഉണ്ടായത് കുറ്റകരമായ വീഴ്ചയെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണ്ടെത്തല്‍. നമാനേജരെ അയോഗ്യനാക്കാനും തീരുമാനമുണ്ട്. നടപടികള്‍ക്കുള്ള നീക്കങ്ങള്‍ ഒരാഴ്ചക്കകം തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്.

പീഡന വിവരമറിഞ്ഞിട്ടും പൊലിസില്‍ അറിയിക്കാത്തതില്‍ സ്‌കൂളിലെ അധ്യാപകരെയും കേസില്‍ പ്രതിചേര്‍ക്കുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. പ്രതിയായ അനില്‍ എന്ന അധ്യാപകനെ സര്‍വീസില്‍ നിന്നും പിരിച്ച് വിടാന്‍ എ.ഇ.ഒ ശിപാര്‍ശ നല്‍കും. മാനേജരെ അയോഗ്യനാക്കും. ആറുവര്‍ഷം മുന്‍പാണ് പ്രതി സ്‌കൂളിലെത്തിയത്. അന്ന് മുതലുള്ള ഇയാളുടെ പശ്ചാത്തലവും മലമ്പുഴ പൊലിസ് അന്വേഷിച്ചുവരികയാണ്.

 ആറ് ആണ്‍കുട്ടികളെയാണ് മനോജ് എന്ന സംസ്‌കൃത അധ്യാപകന്‍ ലൈംഗികമായി പീഡിപ്പിച്ചത്. ശിശുക്ഷേമ സമിതിക്ക് കൈമാറിയ അഞ്ചു വിദ്യാര്‍ഥികളുടെ പരാതികളില്‍ മലമ്പുഴ പൊലിസ് കേസെടുത്തിരുന്നു.
 
ശിശുക്ഷേമ സമിതിയുടെ കൗണ്‍സിലിങ്ങിലാണ് പിഡനത്തിനിരയായ വിദ്യാര്‍ഥികള്‍ കാര്യങ്ങള്‍ തുറന്നു പറഞ്ഞത്. ആദ്യഘട്ടത്തില്‍ കൗണ്‍സിലിങ്ങ് നല്‍കിയ വിദ്യാര്‍ഥികളാണ് മൊഴി നല്‍കിയത്. യുപി ക്ലാസുകളിലെ ആണ്‍കുട്ടികളാണ് ലൈംഗിക പീഡനത്തിനിരയായത്. ആദ്യദിന കൗണ്‍സിലിങ്ങില്‍ തന്നെ അഞ്ചു വിദ്യാര്‍ഥികള്‍ സംഭവം തുറന്നു പറഞ്ഞിരുന്നു. പുതുതായിമൊഴി നല്‍കിയ വിദ്യാര്‍ഥികളെ സിഡബ്ല്യുസിയുടെ കൗണ്‍സിലിംഗിന് വിധേയമാക്കിയ ശേഷം കേസ് ഉള്‍പ്പെടെ നടപടികളിലേക്ക് കടക്കാനായിരുന്നു പൊലിസ് തീരുമാനം. പഴുതടച്ചുള്ള നടപടികള്‍ ഉണ്ടാകും എന്നും സിഡബ്ല്യുസി വ്യക്തമാക്കുന്നു. അടുത്ത ദിവസങ്ങളിലും സമിതിയുടെ കൗണ്‍സിലിങ് തുടരും. 

അധ്യാപകന്റെ ഫോണില്‍ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഫോണ്‍ ശാസ്ത്രീയ പരിശോധനക്ക് അയക്കും. സ്‌കൂളില്‍ വച്ചാണ് ലൈംഗികാതിക്രമം നടന്നതെന്നാണ് കുട്ടികളുടെ മൊഴി. ചില കുട്ടികളെ അധ്യാപകന്‍ താമസിക്കുന്ന സ്ഥലത്ത് എത്തിച്ചും പീഡിപ്പിച്ചിട്ടുണ്ട്.

വിദ്യാര്‍ഥിയെ മദ്യം നല്‍കി പീഡിപ്പിച്ചെന്ന പരാതിയിലാണ് അധ്യാപകന്‍ പിടിയിലായത്. എസ് സി വിഭാഗത്തില്‍പ്പെട്ട ആറാം ക്ലാസുകാരനെ ക്വാര്‍ട്ടേഴ്‌സില്‍ വെച്ചാണ് പീഡിപ്പിച്ചത്. കുട്ടി സുഹൃത്തുക്കളോട് പറഞ്ഞപ്പോഴാണ് പീഡന വിവരം പുറത്തു വന്നത്. നവംബര്‍ 29നായിരുന്നു സംഭവം. സുഹൃത്തുക്കള്‍ അവരുടെ വീടുകളില്‍ വിവരം പറയുകയും വീട്ടുകാര്‍ പൊലിസിലും ചെല്‍ഡ് ലൈനിലും വിവരം അറിയിക്കുകയായിരുന്നു. 

പിന്നാലെ അധ്യാപകനെതിരെ പോക്‌സോ വകുപ്പ് അടക്കം ചുമത്തി അറസ്റ്റ് ചെയ്തു. കുട്ടിയുടെ പീഡന വിവരം പൊലിസിനെ അറിയിക്കുന്നതില്‍ സ്‌കൂളിന് വീഴ്ച പറ്റിയെന്ന് എഇഒ റിപ്പോര്‍ട്ടില്‍ പറയുന്നു. വിവരമറിഞ്ഞ് രണ്ടാഴ്ചയ്ക്കുശേഷമാണ് സ്‌കൂള്‍ പരാതി നല്‍കിയതെന്ന് റിപ്പോര്‍ട്ടിലുണ്ട്.  അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്യുകയോ നടപടി സ്വീകരിക്കുകയോ ചെയ്തില്ലെന്നും എഇഒയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. രക്ഷിതാക്കളുടെ നിസഹകരണവും വിഷയത്തില്‍ പ്രശ്‌നമായെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 

 

the education department has suspended a school headmistress in malampuzha after finding serious lapses in reporting a sexual abuse case involving students. action will also be taken against the teacher and school management.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

2.9°C കൊടും തണുപ്പിൽ വിറച്ച് ഡൽഹി; മൂന്ന് വർഷത്തിനിടയിലെ ഏറ്റവും തണുപ്പുള്ള ദിവസത്തിൽ തലസ്ഥാനം, എങ്ങും മൂടൽമഞ്ഞ്

National
  •  2 hours ago
No Image

റോഡ് പണി പെരുവഴിയില്‍; ദേശീയപാത പന്തീരാങ്കാവില്‍ ടോള്‍ പിരിവ് സജീവം, നിരക്കുകള്‍ ഇങ്ങനെ

Kerala
  •  2 hours ago
No Image

യു.എ.യില്‍ ജോലി ലഭിക്കാന്‍ എ.ഐ ഫില്‍റ്ററുകള്‍ വിനയാകും; സി.വി നല്‍കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ 

uae
  •  2 hours ago
No Image

ഷാനിമോൾ ഉസ്മാൻ കോൺഗ്രസ് വിടുന്നതായി ഇടത് സൈബർ സംഘം; പ്രചാരണം നിഷേധിച്ച് ഷാനിമോൾ ഉസ്മാൻ

Kerala
  •  2 hours ago
No Image

പന്തീരാങ്കാവ് ടോള്‍ പ്ലാസയിലും പ്രതിഷേധം; പ്രതിഷേധക്കാരും പൊലിസും തമ്മില്‍ സംഘര്‍ഷം

Kerala
  •  2 hours ago
No Image

പ്രതിഷേധക്കാര്‍ക്ക് വധശിക്ഷയില്ലെന്ന് ഇറാന്‍; തന്റെ ഇടപെടലിന്റെ ഫലമെന്ന അവകാശവാദവുമായി ട്രംപ് 

International
  •  2 hours ago
No Image

ഗസ്സ വെടിനിര്‍ത്തല്‍ രണ്ടാം ഘട്ടം: യു.എസ് പ്രഖ്യാപനം സ്വാഗതം ചെയ്ത് ഖത്തര്‍

International
  •  3 hours ago
No Image

ഇറാൻ വ്യോമപാത അടച്ചു; എയർ ഇന്ത്യ, ഇൻഡിഗോ വിമാനങ്ങൾ റൂട്ട് മാറ്റി, യാത്രക്കാർക്ക് നിർദേശം

International
  •  4 hours ago
No Image

ജെൻ-സീ പൂരം; ആദ്യദിനം കണ്ണൂരിന്റെ കുതിപ്പ്

Kerala
  •  4 hours ago
No Image

കൊല്ലത്ത് ഹോസ്റ്റലിൽ രണ്ട് കായിക വിദ്യാർഥിനികൾ മരിച്ച നിലയിൽ

Kerala
  •  4 hours ago