ഷാനിമോൾ ഉസ്മാൻ കോൺഗ്രസ് വിടുന്നതായി ഇടത് സൈബർ സംഘം; പ്രചാരണം നിഷേധിച്ച് ഷാനിമോൾ ഉസ്മാൻ
ആലപ്പുഴ: പ്രമുഖ കോൺഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാൻ കോൺഗ്രസ് പാർട്ടി വിട്ട് സിപിഎമ്മിലേക്ക് ചേക്കേറുന്നതായി പ്രചാരണം. സമൂഹമാധ്യമങ്ങളിലെ ഇടത് അനുകൂല പേജുകളിലാണ് ഷാനിമോൾ ഉസ്മാൻ കോൺഗ്രസ് വിടുന്നതായി പ്രചാരണം നടക്കുന്നത്. എന്നാൽ സാമൂഹിക മാധ്യമത്തിലെ പ്രചാരണങ്ങളെ നിഷേധിച്ച് ഷാനിമോൾ ഉസ്മാൻ രംഗത്തെത്തി. കോൺഗ്രസ് വിടുമെന്ന പ്രചാരണങ്ങൾ വ്യാജമാണെന്ന് അവർ പ്രതികരിച്ചു.
കോൺഗ്രസ് പാർട്ടി വിട്ട് ഷാനിമോൾ ഉസ്മാൻ സിപിഎമ്മിൽ ചേരുന്നു എന്ന തരത്തിലുള്ള പോസ്റ്റുകളാണ് പ്രചരിക്കുന്നത്. ചില വ്യക്തികളുടെ പേരിലുള്ള പ്രൊഫൈലുകളും പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്. രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് വിടുന്നു എന്നാണ് പോസ്റ്റുകളിൽ പറയുന്നത്.
അതേസമയം, കൊട്ടാരക്കര മുൻ എംഎൽഎയും സിപിഎമ്മിന്റെ പ്രമുഖ വനിതാ നേതാവുമായിരുന്ന ഐഷ പോറ്റി കഴിഞ്ഞ ദിവസം കോൺഗ്രസിൽ ചേർന്നിരുന്നു. കോൺഗ്രസ് വേദിയിലെത്തിയെ ഐഷ പോറ്റിയെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഷാൾ നൽകി സ്വീകരിച്ചു. കെ.സി വേണുഗോപാൽ അംഗത്വം നൽകി. സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി അംഗവും മൂന്ന് തവണ എംഎൽഎയുമായിരുന്നു ഐഷ പോറ്റി. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട സിപിഎം ബന്ധത്തിനാണ് ഐഷ പോറ്റി ഇന്ന് തിരശീലയിട്ടത്.
സിപിഎം പാർട്ടി സന്തോഷം നൽകിയത് പോലെ ദുഖവും നൽകിയെന്ന് ഐഷ പോറ്റി പറഞ്ഞു. സൈബർ ആക്രമണം ഉണ്ടായേക്കും. എന്നാൽ ആക്രമണങ്ങളെ ഭയക്കുന്നില്ല. ആക്രമണങ്ങൾ കൂടുതൽ ശക്തയാക്കും. വർഗ വഞ്ചകി എന്ന് വിളിക്കപ്പെട്ടേക്കാം എന്നും അവർ പറഞ്ഞു. മനുഷ്യരോട് സ്നേഹത്തോട് പെരുമാറണമെന്നും അവർ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."