HOME
DETAILS

പാർട്ടി ദുഃഖം നൽകി! സിപിഎം മുൻ എംഎൽഎ ഐഷ പോറ്റി കോൺഗ്രസിൽ ചേർന്നു; മൂന്ന് പതിറ്റാണ്ട് നീണ്ട ബന്ധം അവസാനിപ്പിച്ചു

  
Web Desk
January 13, 2026 | 7:53 AM

ex cpm mla leaves party and joined congress

തിരുവനന്തപുരം: കൊട്ടാരക്കര മുൻ എംഎൽഎയും സിപിഎമ്മിന്റെ പ്രമുഖ വനിതാ നേതാവുമായിരുന്ന ഐഷ പോറ്റി കോൺഗ്രസിൽ. കെ.സി വേണുഗോപാൽ അംഗത്വം നൽകി സ്വീകരിച്ചു. സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി അംഗവും മൂന്ന് തവണ എംഎൽഎയുമായിരുന്നു. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട സിപിഎം ബന്ധത്തിനാണ് ഐഷ പോറ്റി തിരശീലയിട്ടത്. തിരുവനന്തപുരത്ത് നടക്കുന്ന കോൺഗ്രസ് പരിപാടിയുടെ വേദിയിൽ ഐഷ പോറ്റി എത്തി. 

പാർട്ടി വേദിയിൽ എത്തിയ ഐഷ പോറ്റിയെ കോൺഗ്രസ് നേതാക്കൾ സ്വീകരിച്ചു. പാർട്ടി സന്തോഷം നൽകിയത് പോലെ ദുഖവും നൽകിയെന്ന് ഐഷ പോറ്റി പറഞ്ഞു. സൈബർ ആക്രമണം ഉണ്ടായേക്കും. എന്നാൽ ആക്രമണങ്ങളെ ഭയക്കുന്നില്ല. ആക്രമണങ്ങൾ കൂടുതൽ ശക്തയാക്കും. വർഗ വഞ്ചകി എന്ന് വിളിക്കപ്പെട്ടേക്കാം എന്നും അവർ പറഞ്ഞു. മനുഷ്യരോട് സ്നേഹത്തോട് പെരുമാറണമെന്നും അവർ പറഞ്ഞു

കഴിഞ്ഞ കുറച്ചുകാലമായി സിപിഎം നേതൃത്വവുമായി അകന്നു കഴിയുകയായിരുന്നു ഐഷ പോറ്റി. പാർട്ടി പരിപാടികളിൽ നിന്നും വിട്ടുനിന്നിരുന്നു.  പാർട്ടി ചുമതലകളിൽ നിന്നും പൂർണമായും പിൻവാങ്ങിയിരിക്കെയാണ് പുതിയ പാർട്ടിയിലേക്കുള്ള പ്രവേശനം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സിപിഎം സീറ്റ് നിഷേധിച്ചതും പിന്നാലെ വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനത്ത് നിന്നും ഇവരെ സിപിഎം തഴഞ്ഞു. പാർട്ടിയിൽ നിന്നും ഒറ്റപ്പെട്ടതോടെയാണ് ഐഷ പോറ്റി പാർട്ടി വിടുന്നതിലേക്ക് എത്തിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചൊവ്വ, ഛിന്നഗ്രഹ പര്യവേക്ഷണത്തിന് 44 ബില്യണ്‍ ദിര്‍ഹത്തിന്റെ വന്‍ നിക്ഷേപവുമായി യു.എ.ഇ

uae
  •  a day ago
No Image

നെഞ്ചെരിച്ചിലും അസിഡിറ്റിയും അലട്ടുന്നുണ്ടോ? ഈ  മോശം ശീലങ്ങള്‍ ഉടന്‍ മാറ്റാം

Kerala
  •  a day ago
No Image

കൊല്ലത്ത് 500 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് 12 കാരനെ കെട്ടിതൂക്കി മര്‍ദ്ദിച്ച സംഭവം: മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു

Kerala
  •  a day ago
No Image

ഡല്‍ഹിയില്‍ സി.എന്‍.ജിക്ക് വീണ്ടും വിലകൂട്ടി; രണ്ട് ദിവസത്തിനിടെ രണ്ടാമത്തെ വര്‍ധന

National
  •  a day ago
No Image

മഴയത്ത് ടിപ്പറിന്റെ അടിയില്‍ അഭയം തേടിയ യുവാവ് ഡംപ് ബോക്‌സ് തലയില്‍ വീണ് മരിച്ചു

Kerala
  •  a day ago
No Image

മാറാടും മലബാര്‍ കലാപവും മറക്കില്ല, യു.ഡി.എഫ് അധികാരത്തിലേറും മുന്‍പ് ലീഗ് ഭരിച്ചുതുടങ്ങി; വീണ്ടും കടന്നാക്രമിച്ച് വെള്ളാപ്പള്ളി

Kerala
  •  a day ago
No Image

യു.എ.ഇയില്‍ ഈ ആഴ്ച ശക്തമായ പൊടിക്കാറ്റിനും താപനില കുറയാനും സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം  | UAE Weather Alert

uae
  •  a day ago
No Image

സംസ്ഥാനത്ത് ക്ഷയ രോ​ഗികളുടെ എണ്ണം കുറയുന്നു, കൂടുതല്‍ രോഗികള്‍ തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ

Kerala
  •  a day ago
No Image

ഗര്‍ഭിണി കാറിനുള്ളില്‍ വെന്തുമരിച്ച സംഭവം : തീപടര്‍ന്നത് പിന്നില്‍ നിന്ന്; ഷോര്‍ട്ട് സര്‍ക്യൂട്ട് അല്ലെന്ന് എംവിഡി

Kerala
  •  a day ago
No Image

ബിഗ് മിസ്; ഇവരിത്തവണ ലോകകപ്പിനില്ല, ലോകം കാത്തിരിക്കുന്ന കാൽപ്പന്തുകളിക്ക് ഇനി 25 നാൾ കൂടി

International
  •  a day ago