ബിനീഷ് കോടിയേരിക്ക് വധഭീഷണി; പ്രത്യേകസംഘം അന്വേഷിക്കും
തലശ്ശേരി: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനും ചലച്ചിത്രനടനുമായ ബിനീഷ് കോടിയേരിക്ക് നേരെയുണ്ടായ വധഭീഷണി പ്രത്യേകസംഘം അന്വേഷിക്കും.
തലശ്ശേരി സി.ഐ പ്രദീപന് കണ്ണിപ്പൊയിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. സംഭവത്തെ തുടര്‍ന്ന് പ്രമുഖ സി.പി.എം നേതാക്കളുടെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയന്റെ പിണറായി പാണ്ഡ്യാലമുക്കിലെ വീട്, കോടിയേരി ബാലകൃഷ്ണന്റെ കോടിയേരിയിലെ വീട്, സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജന്റെ പാട്യം കൊട്ടിയോടിയിലെ വീട്, എ.എന്‍ ഷംസീര്‍ എം.എല്‍.എയുടെ മാടപ്പീടികയിലെ വീട് എന്നിവിടങ്ങളില്‍ പൊലിസ് കാവല്‍ ഒരുക്കിയിട്ടുണ്ട്. സി.പി.എം-ആര്.എസ്.എസ് നേതാക്കള്‍ പങ്കെടുക്കുന്ന പൊതുയോഗങ്ങള്‍ക്കും കനത്ത സുരക്ഷയൊരുക്കും.
തലശേരി ഡിവൈ.എസ്.പി പ്രിന്‍സ് അബ്രഹാമിനാണ് ബിനീഷ് കോടിയേരിയെ വധിക്കുമെന്ന കത്ത് ലഭിച്ചത്. ദുബൈയില്‍ വച്ച് വധിക്കുമെന്നാണ് കത്തിലുണ്ടായിരുന്നത്.
തലശ്ശേരി ടെമ്പിള്‍ഗേറ്റ് പോസ്റ്റ്ഓഫിസില്‍ നിന്നാണ് ഇംഗ്ലീഷിലുള്ള കത്ത് പോസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."