HOME
DETAILS

ശ്രേയസ് അയ്യരും സർപ്രൈസ് താരവും ടി-20 ടീമിൽ; ലോകകപ്പിന് മുമ്പേ വമ്പൻ നീക്കവുമായി ഇന്ത്യ

  
Web Desk
January 16, 2026 | 4:42 PM

Shreyas Iyer has been included in the Indian T20 squad

ന്യൂസിലാൻഡിനെതിരായ അഞ്ചു ടി-20 മത്സരങ്ങളുടെ പരമ്പരക്കുള്ള ഇന്ത്യൻ ടീമിൽ ശ്രേയസ് അയ്യരെ ഉൾപ്പെടുത്തി. പരുക്കേറ്റ തിലക് വർമ്മക്ക് പകരക്കാരനായാണ് അയ്യർ ടീമിലെത്തിയത്.  2023 ഡിസംബറിലാണ് ശ്രേയസ് അയ്യർ അവസാനമായി ഇന്ത്യക്കായി ഒരു ടി-20 മത്സരം കളിച്ചത്. ഓസ്ട്രേലിയക്കെതിരെയായിരുന്നു അവസാനമായി അയ്യർ കുട്ടി ക്രിക്കറ്റിൽ കളത്തിലിറങ്ങിയത്. എന്നാൽ ഇപ്പോൾ നീണ്ട 3 വർഷങ്ങൾക്ക് ശേഷം ശ്രേയസ് അയ്യർ വീണ്ടും ഇന്ത്യൻ ടി-20 ടീമിൽ ഇടം നേടിയിരിക്കുകയാണ്. 

2025 ഐപിഎല്ലിൽ പഞ്ചാബ് കിങ്സിനായി മിന്നും പ്രകടനമായിരുന്നു അയ്യർ നടത്തിയിരുന്നത് പഞ്ചാബിനു വേണ്ടി 17 മത്സരങ്ങളിൽ നിന്നും 644 റൺസായിരുന്നു താരം സ്വന്തമാക്കിയിരുന്നത്. ഈ സീസണിൽ ശ്രേയസിന്റെ കീഴിൽ മികച്ച മുന്നേറ്റമാണ് പഞ്ചാബ് നടത്തിയത്. നീണ്ട 11 വർഷങ്ങൾക്ക് ശേഷം പഞ്ചാബിനെ ഐപിഎൽ കലാശപോരാട്ടത്തിലേക്ക് യോഗ്യത നേടിക്കൊടുക്കാൻ അയ്യരിനു സാധിച്ചിരുന്നു.

വിജയ് ഹസാരെ ട്രോഫിയിൽ ഹൈദെരാബാദിനായി കളിക്കുമ്പോൾ ആണ് തിലകിന് പരുക്ക് പറ്റിയത്. അടിവയറ്റിൽ വേദന ഉണ്ടായതിന് പിന്നാലെ താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും സ്കാനിങ്ങിന് വിധേയനാക്കുകയും ആയിരുന്നു. തിലക് വീണ്ടും കളത്തിലേക്ക് തിരിച്ചെത്താൻ മൂന്നോ നാലോ ആഴ്ച സമയമെടുക്കുമെന്നാണ് റിപ്പോർട്ട്. 

അതേസമയം പരുക്കേറ്റ ഓൾ റൗണ്ടർ വാഷിംഗ്ടൺ സുന്ദറിന് പകരക്കാരനായി സ്പിന്നർ രവി ബിഷ്ണോയിയും ടീമിൽ ഇടം നേടി. വഡോദരയിൽ കിവീസിനെതിരെ നടന്ന ആദ്യ മത്സരത്തിൽ വാഷിംഗ്ടൺ സുന്ദറിന് ഇടുപ്പിനാണ് പരുക്കേറ്റത്. അഞ്ച് ഓവർ പന്തെറിഞ്ഞതിന് പിന്നാലെ അസ്വസ്ഥത പ്രകടിപ്പിച്ച താരം ഫീൽഡിംഗിനിടെ ഗ്രൗണ്ട് വിടുകയായിരുന്നു. താരം രണ്ടാം മത്സരത്തിൽ കളിച്ചിരുന്നില്ല. 

ഇന്ത്യൻ ടി-20 സ്‌ക്വാഡ്

സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), അഭിഷേക് ശർമ്മ, ശ്രേയസ് അയ്യർ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ (വൈസ് ക്യാപ്റ്റൻ), ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്, ഹർഷിത് റാണ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), രവി ബിഷ്‌ണോയി, ഇഷാൻ കിഷൻ, റിങ്കു സിംഗ്.

Shreyas Iyer has been included in the Indian squad for the five-match T20I series against New Zealand. Iyer has been included in the team as a replacement for the injured Tilak Verma.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യ- യു.എസ് വ്യാപാരക്കരാർ; റഷ്യൻ എണ്ണ നിർത്തി; ഏപ്രിലിലേക്കുള്ള ഓർഡറുകൾ ഇന്ത്യൻ കമ്പനികൾ സ്വീകരിക്കുന്നില്ല

National
  •  4 days ago
No Image

സെമികണ്ടക്ടർ, പ്രതിരോധം, വ്യാപാരം, ഡിജിറ്റൽ പേയ്‌മെന്റ് മേഖലകളിൽ സഹകരണം; കരാറുകളിൽ ഒപ്പുവച്ച് ഇന്ത്യയും മലേഷ്യയും

National
  •  4 days ago
No Image

ദീപക് ആത്മഹത്യ ചെയ്ത സംഭവം; ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി

Kerala
  •  4 days ago
No Image

ശബരിമലയിൽ നിന്നും നഷ്ടപ്പെട്ട സ്വർണ്ണമെത്രയെന്ന വിവരം അന്വേഷണ സംഘം ഇന്ന് ഹൈക്കോടതിയെ അറിയിക്കും

Kerala
  •  4 days ago
No Image

തൃപ്പൂണിത്തുറയിൽ ആന ഇടഞ്ഞു; രണ്ടാം പാപ്പാന് പരുക്ക്

Kerala
  •  4 days ago
No Image

സവർക്കർക്ക് ഭാരതരത്‌ന നൽകുന്നത് എന്തിന്? വിഭജനത്തിന് അടിത്തറ പാകിയതിനോ?': ആർഎസ്എസിന് മറുപടിയുമായി കോൺഗ്രസ്

National
  •  4 days ago
No Image

സംസ്ഥാന ഹജ്ജ് കമ്മിറ്റി: വെയ്റ്റിംഗ് ലിസ്റ്റിലുള്ള കൂടുതൽ പേർക്ക് അവസരം; രേഖകൾ സമർപ്പിക്കാൻ നിർദ്ദേശം

Kerala
  •  4 days ago
No Image

പാലക്കാട് അമിതവേഗതയിലെത്തിയ കാറിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

Kerala
  •  4 days ago
No Image

രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച അളക്കുന്നതിന് ജിഡിപി മാനദണ്ഡമാക്കുന്നതിനെതിരെ ആര്‍എസ്എസ് മേധാവി 

National
  •  4 days ago
No Image

ഡൽഹിയിൽ കാറിനുള്ളിൽ സ്ത്രീയും രണ്ട് പുരുഷന്മാരും മരിച്ച നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

National
  •  4 days ago