മാഞ്ചസ്റ്റർ ഡെർബിയിൽ സിറ്റിയുടെ ആധിപത്യം അവസാനിപ്പിക്കണം, ഞങ്ങൾ സജ്ജമാണ്: ആത്മവിശ്വാസത്തോടെ ബെഞ്ചമിൻ സെസ്‌കോ
മാഞ്ചസ്റ്റർ: പ്രീമിയർ ലീഗിലെ ആവേശകരമായ മാഞ്ചസ്റ്റർ ഡെർബിക്ക് മുന്നോടിയായി തന്റെ പ്രതീക്ഷകൾ പങ്കുവെച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ബെഞ്ചമിൻ സെസ്‌കോ. ഒരു പതിറ്റാണ്ടായി പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റി പുലർത്തുന്ന ആധിപത്യം തകർക്കുക എന്നത് വലിയ കാര്യമാണെന്നും അതിനായി യുണൈറ്റഡ് സർവ്വസജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി. ജിയോഹോട്ട്‌സ്റ്റാറിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്.
മൈക്കൽ കാരിക്കിന്റെ വരവും ടീമിലെ മാറ്റങ്ങളും:
പുതിയ താൽക്കാലിക പരിശീലകൻ മൈക്കൽ കാരിക്കിനെ സെസ്‌കോ പ്രശംസിച്ചു. "ക്ലബ്ബിന്റെ ശൈലി കൃത്യമായി അറിയാവുന്ന ഇതിഹാസമാണ് അദ്ദേഹം. വളരെ സൂക്ഷ്മമായ കാര്യങ്ങളിൽ പോലും ശ്രദ്ധ നൽകുന്ന അദ്ദേഹത്തിന്റെ പരിശീലന രീതി ടീമിന് പുതിയ ഊർജ്ജം നൽകുന്നുണ്ട്," സെസ്‌കോ പറഞ്ഞു. കാരിക്കിന്റെ ആദ്യ മത്സരമെന്ന നിലയിൽ ഡെർബിയെ ടീം ഏറെ ആവേശത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രീമിയർ ലീഗിലെ വെല്ലുവിളികൾ:
പ്രീമിയർ ലീഗ് മറ്റൊരു തലത്തിലുള്ള മത്സരമാണെന്നും ഇവിടെ ചിന്തിക്കാൻ പോലും സമയം ലഭിക്കില്ലെന്നും താരം പറഞ്ഞു. ശാരീരികക്ഷമതയ്ക്കും വേഗതയ്ക്കും ലീഗിൽ വലിയ പ്രാധാന്യമുണ്ട്.കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ നിന്നായി നേടിയ മൂന്ന് ഗോളുകൾ തന്റെ ആത്മവിശ്വാസം വർദ്ധിപ്പിച്ചു. ബേൺലിക്കെതിരെ നേടിയ ഇരട്ട ഗോളുകൾ കഠിനാധ്വാനത്തിന്റെ ഫലമാണെന്നും ടീമിനെ വിജയിപ്പിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നും സെസ്കോ പറഞ്ഞു.
മാഞ്ചസ്റ്റർ സിറ്റിക്കെതിരായ പോരാട്ടം:
മാഞ്ചസ്റ്റർ സിറ്റിയെ തോൽപ്പിക്കുക എന്നത് എളുപ്പമല്ലെന്ന് സെസ്‌കോ സമ്മതിക്കുന്നു. "അവർ ശക്തരാണ്, ചെറിയൊരു പിഴവ് പോലും വലിയ വില നൽകേണ്ടി വരും. എല്ലാവരും 100 ശതമാനം അർപ്പണബോധത്തോടെ കളിച്ചാൽ മാത്രമേ ഡെർബിയിൽ വിജയിക്കാനാകൂ," സെസ്‌കോ ഓർമ്മിപ്പക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."