HOME
DETAILS

യു.എ.ഇയുടെ പിറവി ലോകത്തെ അറിയിച്ച മുഹമ്മദ് അല്‍ ഖുദ്‌സി അന്തരിച്ചു

  
January 17, 2026 | 12:23 AM

Mohammed Al Qudsi who announced the birth of the UAE dies

ദുബൈ: വിവിധ എമിറേറ്റുകളുടെ ഫെഡറേഷനായി യു.എ.ഇ ഔദ്യോഗിക രാജ്യമായി എന്ന സുവാര്‍ത്ത ലോകത്തെ അറിയിച്ച പ്രഗത്ഭ മാധ്യമ പ്രവര്‍ത്തകന്‍ മുഹമ്മദ് അല്‍ ഖുദ്‌സി അന്തരിച്ചു. 1971 ഡിസംബര്‍ 2ന് ദുബൈയിലെ ഗസ്റ്റ് പാലസില്‍ നടന്ന ചരിത്രപരമായ ചടങ്ങില്‍ യൂണിയന്‍ പ്രഖ്യാപനവും ദേശീയ പതാക ഉയര്‍ത്തലും തത്സമയം സംപ്രേഷണം ചെയ്തത് ഇദ്ദേഹമായിരുന്നു. അന്ന് രാജ്യത്തെ ഏക ഔദ്യോഗിക ചാനലായ അബൂദബി ടെലിവിഷനിലൂടെയാണ് ഖുദ്‌സിയുടെ ശബ്ദത്തില്‍ യു.എ.ഇയുടെ രൂപീകരണ വാര്‍ത്ത പുറം ലോകമറിഞ്ഞത്.

പതിറ്റാണ്ടുകള്‍ നീണ്ട ഔദ്യോഗിക ജീവിതത്തില്‍ അബൂദബി ടെലിവിഷനിലെ പ്രമുഖ വാര്‍ത്താ അവതാരകനായും കമന്റേറ്ററായും ശ്രദ്ധേയനായ ഖുദ്‌സി അബൂദാബിയിലാണ് അന്തരിച്ചത്. കഴിഞ്ഞ ദിവസം അസര്‍ നമസ്‌കാര ശേഷം നടന്ന ജനാസ നിസ്‌കാരത്തിന് ബന്ധുക്കളും സഹപ്രവര്‍ത്തകരും ഉള്‍പ്പെടെ വന്‍ ജനാവലി പങ്കെടുത്തു. തുടര്‍ന്ന്, അബൂദബിയിലെ ബനിയാസ് ഖബര്‍സ്ഥാനില്‍ മൃതദേഹം സംസ്‌കരിച്ചു. യു.എ.ഇയുടെ മാധ്യമ ചരിത്രത്തിലെ യുഗത്തിനാണ് ഇതോടെ തിരശ്ശീല വീണത്.

 

സിറിയയില്‍ ജനിച്ച അല്‍ ഖുദ്‌സി യു.എ.ഇയുടെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിനും സാക്ഷ്യം വഹിച്ച അപൂര്‍വം മാധ്യമപ്രവര്‍ത്തകരില്‍ ഒരാളാണ്. 'യൂണിയന്റെ ശബ്ദം' എന്ന് വിശേഷിപ്പിക്കപ്പെട്ട അദ്ദേഹം, രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്റെ പ്രവര്‍ത്തനങ്ങളെയും ദര്‍ശനങ്ങളെയും ജനങ്ങളിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച വ്യക്തിത്വമാണ്.

Mohammad Al-Qudsi, the TV anchor who delivered the historic announcement of the UAE's formation in 1971, has passed away. He was the first to broadcast the Union and the raising of the national flag on December 2, 1971 — a moment etched forever in the country's history.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തണുത്തുറഞ്ഞ തടാകത്തിൽ ന‌ടക്കുന്നതിനിടെ അപകടം: അരുണാചലിൽ മലയാളി യുവാവ് തടാകത്തിൽ വീണ് മരിച്ചു; ഒരാളെ കാണാതായി

Kerala
  •  8 hours ago
No Image

മാഞ്ചസ്റ്റർ ഡെർബിയിൽ സിറ്റിയുടെ ആധിപത്യം അവസാനിപ്പിക്കണം, ഞങ്ങൾ സജ്ജമാണ്: ആത്മവിശ്വാസത്തോടെ ബെഞ്ചമിൻ സെസ്‌കോ

Football
  •  9 hours ago
No Image

അവസാന നേട്ടം കൊച്ചിയിൽ; 13 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിക്കാൻ ജഡേജ

Cricket
  •  9 hours ago
No Image

പശ്ചിമേഷ്യയിൽ സമാധാന നീക്കവുമായി റഷ്യ; നെതന്യാഹുവിനോടും പെസെഷ്‌കിയാനോടും സംസാരിച്ച് പുട്ടിൻ

International
  •  9 hours ago
No Image

ബഹ്‌റൈനില്‍ പുതിയ സാമ്പത്തിക നടപടികള്‍; ഇന്ധന വിലയും നികുതിയും ഉയരുന്നു

bahrain
  •  9 hours ago
No Image

"ഞങ്ങൾ പറയുന്നത് ചെയ്തിരിക്കും"; ദുബൈയിൽ ഈ വർഷം തന്നെ എയർ ടാക്സികൾ പറന്നുയരുമെന്ന് ആർടിഎ ഡയറക്ടർ ജനറൽ

uae
  •  10 hours ago
No Image

ശ്രേയസ് അയ്യരും സർപ്രൈസ് താരവും ടി-20 ടീമിൽ; ലോകകപ്പിന് മുമ്പേ വമ്പൻ നീക്കവുമായി ഇന്ത്യ

Cricket
  •  10 hours ago
No Image

ബഹ്‌റൈനില്‍ കാലാവസ്ഥ അനുകൂലം; മഴ സാധ്യതയില്ല

bahrain
  •  10 hours ago
No Image

പകൽ ആൺകുട്ടികളായി വേഷം മാറി വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തുന്ന യുവതികൾ പിടിയിൽ

crime
  •  10 hours ago
No Image

ഭക്ഷണം ഉണ്ടാക്കുന്നതിനെച്ചൊല്ലി തർക്കം; ഗർഭിണിയായ നവവധു ഭർത്താവിനെ കുത്തിക്കൊന്നു

latest
  •  10 hours ago