ഡിംഡെക്‌സ് 2026: ഹമദ് തുറമുഖത്ത് എട്ട് രാജ്യങ്ങളുടെ യുദ്ധക്കപ്പലുകള്‍ ദോഹയിലെത്തി
ദോഹ: ദോഹ ഇന്റര്‍നാഷണല്‍ മാരിടൈം ഡിഫന്‍സ് എക്‌സിബിഷന്‍ ആന്‍ഡ് കോണ്‍ഫറന്‍സ് (ഡിംഡെക്‌സ്) 2026ന്റെ ഭാഗമായി എട്ട് അന്താരാഷ്ട്ര യുദ്ധക്കപ്പലുകള്‍ ഖത്തറിലെ ഹമദ് തുറമുഖത്തെത്തി. ജനുവരി 19 മുതല്‍ 22 വരെ നടക്കുന്ന ഡിംഡെക്‌സിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് വിവിധ രാജ്യങ്ങളുടെ നാവികസേനകള്‍ പങ്കെടുക്കുന്ന ഈ പ്രദര്‍ശനം.
ഫ്രാന്‍സ്, ഒമാന്‍, കുവൈത്ത്, റഷ്യ, സൗദി അറേബ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള യുദ്ധക്കപ്പലുകളാണ് ഹമദ് തുറമുഖത്ത് എത്തിയിരിക്കുന്നത്. ഖത്തര്‍ എമിരി നാവികസേനയുടെ കപ്പലും ഇതിന്റെ ഭാഗമാണ്. ഖത്തറിന്റെ നാവിക ശേഷി അവതരിപ്പിക്കുന്നതിനൊപ്പം, സൗഹൃദം നിലനിര്‍ത്താനും ശക്തമാക്കാനും വേണ്ടിയാണ് ഈ യുദ്ധക്കപ്പലുകളുടെ സന്ദര്‍ഷനം.
ഡിംഡെക്‌സിന്റെ ഭാഗമായി ഹമദ് തുറമുഖത്തെത്തിയ യുദ്ധക്കപ്പലുകള്‍ പ്രദര്‍ശനങ്ങളിലും വിവിധ ഔദ്യോഗിക പരിപാടികളിലും പങ്കെടുക്കും. കടലിലെ സുരക്ഷ, പ്രധാന കപ്പല്‍പ്പാതകളുടെ സംരക്ഷണം തുടങ്ങിയ വിഷയങ്ങളാണ് ചര്‍ച്ചയാകുക. ഇത്തരം പരിപാടികള്‍ വഴി വിവിധ രാജ്യങ്ങളുടെ നാവികസേനകള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ അടുത്തതാകുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ഡിംഡെക്‌സ് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ജനുവരി 20 മുതല്‍ 22 വരെ ഹമദ് തുറമുഖത്ത് യുദ്ധക്കപ്പലുകള്‍ സന്ദര്‍ശിക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത ശേഷം ക്യൂഎന്‍സിസിയില്‍ നിന്ന് പ്രവേശന ബാഡ്ജ് വാങ്ങണം.
നാവിക പ്രദര്‍ശനങ്ങള്‍ക്ക് പുറമെ, വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നാവികര്‍ പങ്കെടുക്കുന്ന സൗഹൃദ കായിക മത്സരങ്ങളും ഡിംഡെക്‌സിന്റെ ഭാഗമായാണ് നടക്കുന്നത്. പരിപാടിയുടെ അവസാന ദിവസം വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യും.
മിഡില്‍ ഈസ്റ്റിലെ പ്രധാന പ്രതിരോധ പ്രദര്‍ശനങ്ങളിലൊന്നായ ഡിംഡെക്‌സ് 2026, ഖത്തറിന്റെ പ്രതിരോധ രംഗത്തെ മുന്നേറ്റവും അന്താരാഷ്ട്ര സഹകരണവും വ്യക്തമാക്കുന്ന വേദിയായി മാറുകയാണ്.
Eight international warships from friendly nations have arrived at Hamad Port in Doha as part of DIMDEX 2026, highlighting maritime defence cooperation and naval engagement.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."