HOME
DETAILS

പൊതുജനങ്ങള്‍ക്കായി ഹമദ് വിമാനത്താവളത്തില്‍ ആദ്യ ഇലക്ട്രിക് വാഹന ചാര്‍ജിങ് സ്റ്റേഷന്‍

  
January 19, 2026 | 4:06 AM

first electric vehicle charging stations for public installed at Hamad Airport

ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പൊതുജനങ്ങള്‍ക്കായി ആദ്യത്തെ ഇലക്ട്രിക് വാഹന (EV) ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിച്ചു. വിമാനത്താവളത്തിലെ ഈസ്റ്റ് കാര്‍ പാര്‍ക്കിന്റെ ഗ്രൗണ്ട് ലെവലിലാണ് അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ചാര്‍ജിങ് പോയിന്റ് സ്ഥാപിച്ചിരിക്കുന്നത്. ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ കോര്‍പ്പറേഷന്റെ (കഹ്‌റാമ) കീഴിലുള്ള ഊര്‍ജ്ജ സംരക്ഷണ വിഭാഗമായ 'തര്‍ഷീദുമായി' (ഠമൃവെലലറ) സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കിയത്.
രാജ്യത്തെ കാര്‍ബണ്‍ പുറന്തള്ളല്‍ 25 ശതമാനം കുറയ്ക്കുക എന്ന 'ഖത്തര്‍ നാഷണല്‍ വിഷന്‍ 2030'ന്റെ ഭാഗമായാണ് ഈ നീക്കം. പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വരും ദിവസങ്ങളില്‍ കൂടുതല്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വിമാനത്താവളത്തില്‍ സ്ഥാപിക്കാന്‍ പദ്ധതിയുണ്ടെന്ന് ഹമദ് എയര്‍പോര്‍ട്ട് ഫെസിലിറ്റീസ് മാനേജ്‌മെന്റ് സീനിയര്‍ വൈസ് പ്രസിഡന്റ് ഒമര്‍ നജാരി പറഞ്ഞു.

സവിശേഷതകള്‍:

* വേഗത്തിലുള്ള ചാര്‍ജിങ്: 50 കിലോവാട്ട് കരുത്തുള്ള ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് ഒരേസമയം രണ്ട് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാം.
* കാര്യക്ഷമത: വെറും 30 മിനിറ്റ് ചാര്‍ജ് ചെയ്യുന്നതിലൂടെ ഏകദേശം 125 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാനുള്ള ഊര്‍ജ്ജം ലഭിക്കും.
* സ്മാര്‍ട്ട് സേവനം: 'തര്‍ഷീദ് സ്മാര്‍ട്ട് ഇവി' മൊബൈല്‍ ആപ്പ് വഴി ചാര്‍ജിങ് സ്റ്റേഷനുകള്‍ കണ്ടെത്താനും ചാര്‍ജിങ് തത്സമയം നിയന്ത്രിക്കാനും വൈദ്യുതി ഉപയോഗം നിരീക്ഷിക്കാനും സാധിക്കും.

വൈദ്യുതി ഉപഭോഗം കുറയ്ക്കുന്നതിനായി എയര്‍പോര്‍ട്ടിലെ ലൈറ്റുകള്‍ എല്‍ഇഡി ആക്കി മാറ്റുന്നതും സ്മാര്‍ട്ട് മീറ്ററിംഗ് സംവിധാനം ഏര്‍പ്പെടുത്തുന്നതും ഉള്‍പ്പെടെയുള്ള സുസ്ഥിര വികസന പ്രവര്‍ത്തനങ്ങള്‍ വിമാനത്താവളത്തില്‍ നേരത്തെ തന്നെ ആരംഭിച്ചിട്ടുണ്ട്.

Hamad International Airport (HIA) has announced that the first electric vehicle (EV) charging station for the public has been installed at the ground level of the airport’s East car park. This development was achieved thanks to a collaboration with the Qatar General Electricity and Water Corporation (Kahramaa), under the National Programme for Conservation and Energy Efficiency, ‘Tarsheed’.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മന്ത്രി സജി ചെറിയാന്റെ വിദ്വേഷ പരാമര്‍ശത്തിനെതിരെ പരാതി നല്‍കി അനൂപ് വി.ആര്‍ 

Kerala
  •  13 hours ago
No Image

സോഷ്യല്‍ മീഡിയയില്‍ 'മെറ്റ'യുടെ വന്‍ ശുദ്ധീകരണം: അഞ്ചര ലക്ഷം അക്കൗണ്ടുകള്‍ നീക്കം ചെയ്തു

International
  •  13 hours ago
No Image

കരൂര്‍ ദുരന്തം; രണ്ടാം ഘട്ട മൊഴി രേഖപ്പെടുത്തലിനായി വിജയ് ഡല്‍ഹിയിലേക്ക് 

National
  •  13 hours ago
No Image

സ്‌പെയിനില്‍ അതിവേഗ ട്രെയിനുകള്‍ കൂട്ടിയിടിച്ചു; 21 മരണം, നിരവധി പേര്‍ക്ക് പരുക്ക്, രക്ഷാപ്രവര്‍ത്തനം തുടരുന്നു 

International
  •  14 hours ago
No Image

ശബരിമല സ്വർണക്കൊള്ള: വി.എസ്.എസ്.സി റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ

Kerala
  •  14 hours ago
No Image

കുഞ്ഞിന് രക്ഷകരായി കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍; വഴിമാറി ആശുപത്രിയിലേക്ക് പാഞ്ഞ് സ്വിഫ്റ്റ് ബസ്

Kerala
  •  14 hours ago
No Image

2026ല്‍ സ്ഥിരീകരിച്ച കേസുകള്‍ പത്തിലേറെ, മരണം നാല്; സംസ്ഥാനത്തെ ആരോഗ്യ മേഖലക്ക് വെല്ലുവിളിയായി അമീബിക് മസ്തിഷ്‌കജ്വരം

Kerala
  •  14 hours ago
No Image

വാട്ടർ അതോറിറ്റിയിൽ റാങ്ക് ലിസ്റ്റ് മറികടന്ന് പുതിയ വിജ്ഞാപനം പുറത്തിറക്കി പി.എസ്.സി 

Kerala
  •  14 hours ago
No Image

വിറക് കൂട്ടത്തിനടിയില്‍ ഒളിച്ചിരുന്ന 11 അടി നീളമുള്ള പെരുമ്പാമ്പിനെ വനം വകുപ്പ് പിടികൂടി

Kerala
  •  14 hours ago
No Image

യുഎഇയില്‍ നാളെ ശഅ്ബാന്‍ ഒന്ന്; ഇനി റമദാന്‍ മാസത്തിനായുള്ള കാത്തിരിപ്പ് 

uae
  •  14 hours ago