പ്രതീക്ഷ ഇന്ത്യന്‍ അസോസിയേഷന്‍ കുവൈറ്റ് റൂമൈത്തിയ യൂണിറ്റ് ഔദ്യോഗികമായി നിലവില്‍ വന്നു
കുവൈത്ത് സിറ്റി: പ്രതീക്ഷ ഇന്ത്യന്‍ അസോസിയേഷന്‍ കുവൈറ്റ് കേരളത്തിന്റെ ആറാമത് യൂണിറ്റായി റൂമൈത്തിയ കേന്ദ്രമാക്കി പുതിയ യൂണിറ്റ് ഔദ്യോഗികമായി നിലവില്‍ വന്നു.
കുവൈത്ത് സിറ്റിയിലെ സാല്മിയയിലെ RDA ഹാളില്‍ നടന്ന പൊതുയോഗത്തിന് സംഘടനാ പ്രസിഡന്റ് രമേശ് ചന്ദ്രന്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ബിജു സ്റ്റീഫന്‍ യോഗം ഉദ്ഘാടനം ചെയ്തു. ട്രഷറര്‍ വിജോ പി. തോമസ് സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചുകൊണ്ട് മുഖ്യ പ്രഭാഷണം നടത്തി.
പുതിയ യൂണിറ്റ് ഭാരവാഹികളായി കണ്‍വീനര്‍: വിഷ്ണു തമ്പുരാന്‍,സെക്രട്ടറി: ഷമീം പുഴക്കലകത്ത്,ട്രഷറര്‍: വിപിന്‍ രാജ്,സെന്‍ട്രല്‍ കമ്മിറ്റി മെമ്പര്‍: മുസ്തഫ മുന്ന,ജോയിന്റ് കണ്‍വീനര്‍: സൗമ്യ ബെന്നി,ജോയിന്റ് സെക്രട്ടറി: സന്ധ്യ പി. നായര്‍,ജോയിന്റ് ട്രഷറര്‍: ഷെരിഫ് കെ. കെ.,ചാരിറ്റി കണ്‍വീനര്‍: ജറീഷ് പി. പി., വനിതാ കോര്‍ഡിനേറ്റര്‍: മുജീറ ബീഗം,എക്‌സിക്യൂട്ടീവ് മെംബേര്‍സ്: എം. റസാഖ്, ധന്യ ഞാറ്റുവീട്ടില്‍ എന്നിവരെയാണ് തെരഞ്ഞെടുക്കപ്പെട്ടത്.
സെന്‍ട്രല്‍ കമ്മിറ്റി ജോയിന്റ് സെക്രട്ടറി ലക്ഷ്മി തിരഞ്ഞെടുപ്പ് നടപടികള്‍ക്ക് നേതൃത്വം നല്‍കി. വിവിധ യൂണിറ്റ് ഭാരവാഹികളും പുതിയ ഭാരവാഹികളെ ആശംസിച്ചു. സെന്‍ട്രല്‍ കമ്മിറ്റി വനിതാ സെക്രട്ടറി ആര്യ നിഷാന്ത് സ്വാഗതവും, യൂണിറ്റ് ട്രഷറര്‍ വിപിന്‍ രാജ് കൃതജ്ഞതയും രേഖപ്പെടുത്തി.
പുതിയ യൂണിറ്റ്, റൂമൈത്തിയയില്‍ കേരളീയരുടെ സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തുന്നതിനും, സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ പുതിയ ഊര്‍ജ്ജം നല്‍കുന്നതിനും പ്രതീക്ഷിക്കപ്പെടുന്നു.
Pratheeksha Indian Association launches Rumaiyya Unit in Kuwait, electing new office bearers to tsrengthen communtiy and social activities.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."