ഗസ്സ സമാധാന സമിതിയിൽ റഷ്യയെയും ക്ഷണിച്ച് ട്രംപ്; ലക്ഷ്യം യു.എന്നിന് സമാന്തരമായ കൂട്ടായ്മയോ?
വാഷിങ്ടൺ: ഗസ്സ സമാധാന സമിതിയിൽ ചേരാൻ റഷ്യയും ഇന്ത്യയും ഉൾപ്പെടെ 60 ലേറെ രാജ്യങ്ങളെ ക്ഷണിച്ച് ട്രംപ്. മൂന്നുവർഷം വരെ സമിതിയിൽ ഈ രാജ്യങ്ങൾക്ക് ചേരാനാകും. അതിനിടെ 100 കോടി ഡോളർ ഗസ്സയുടെ നിർമാണ പ്രവർത്തനങ്ങൾക്കും മറ്റുമായി നൽകണം. അല്ലാത്തവരെ പുറത്താക്കും.
യു.എന്നിന് സമാന്തരമായ കൂട്ടായ്മ സൃഷ്ടിക്കുകയാണ് ട്രംപിന്റെ ലക്ഷ്യമെന്നും വാർത്തകളുണ്ട്. തിങ്കളാഴ്ചയാണ് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുടിനോട് പദ്ധതിയിൽ ചേരാൻ അഭ്യർഥിച്ച് കത്തയച്ചത്. ഇക്കാര്യം ക്രെംലിൻ സ്ഥിരീകരിച്ചു. ഇന്ത്യയ്ക്കും പാകിസ്ഥാനും സമാന രീതിയിൽ കത്തു നൽകിയിട്ടുണ്ട്.
ഇസ്‌റാഈൽ ബോംബിട്ട് തകർത്ത ഗസ്സയെ മറ്റു രാജ്യങ്ങൾ പണം നൽകി പുനർനിർമിക്കണമെന്നാണ് യു.എസ് സമാധാന സമിതിയിലൂടെ ലക്ഷ്യമിടുന്നത്. കഴിഞ്ഞ ദിവസമാണ് സമിതിയെ യു.എസ് നിയോഗിച്ചത്. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് സമിതിയുടെ ചെയർമാൻ.
ഉക്രൈൻ യുദ്ധം അവസാനിപ്പിക്കാതെയാണ് പുടിനെ ട്രംപ് ഗസ്സ സമാധാന പദ്ധതിയിലേക്ക് ക്ഷണിച്ചതെന്ന് ട്രംപിനെതിരേ യു.എസിൽ ആക്ഷേപമുയർന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."