നമുക്ക് ജാതിയില്ല' ശതാബ്ദി ആഘോഷം സുധീരന്‍ ഉദ്ഘാടനം ചെയ്തു
കൊല്ലം: കേന്ദ്രത്തില്‍ ദലിതരും ന്യൂനപക്ഷവും മൃഗീയമായി വേട്ടയാടപ്പെടുന്നുവെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. ഡി.സി.സി സംഘടിപ്പിച്ച ശ്രീനാരായണ ഗുരുവിന്റെ 'നമുക്ക് ജാതിയില്ല'വിളംബരത്തിന്റെ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആയുധങ്ങള്‍ കൊണ്ടുള്ള സമരമുറ അവസാനിപ്പിച്ച് ആശയപരമായ സംവാദമാണ് ജനാധിപത്യ വ്യവസ്ഥിതിയില്‍ വേണ്ടത്. കണ്ണൂര്‍ പോലുള്ള പ്രദേശങ്ങളില്‍ ആയുധത്തിലൂന്നിയ പ്രാകൃത വ്യവസ്ഥിതി നിലനില്‍ക്കുന്നു. ചെറുപ്പക്കാരാണ് ഇതില്‍ ഏറെയും ഭാഗവാക്കാവുന്നത്. കോണ്‍ഗ്രസ് മതേതരമൂല്യം ഉയര്‍ത്തിപ്പിടിച്ച് നാനാത്വത്തില്‍ ഏകത്വം ദര്‍ശിക്കുന്ന രാജ്യത്തെ ഏക രാഷ്ട്രീയ പാര്‍ട്ടിയാണെന്നും സുധീരന്‍ പറഞ്ഞു.
ശരീരശുദ്ധി, ആഹാരശുദ്ധി, വാക് ശുദ്ധി, കര്‍മശുദ്ധി, മന:ശുദ്ധി തുടങ്ങിയ ഗുരുദേവന്റെ പഞ്ചശുദ്ധി പ്രായോഗികമാക്കിയാല്‍ സമൂഹം നേരിടുന്ന കടുത്ത വെല്ലുവിളികള്‍ക്ക് ഒരു പരിധിവരെ പരിഹാരമാകുമെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി ആവിഷ്‌ക്കരിച്ച് നടപ്പാക്കിയ വിഷരഹിതപച്ചക്കറിയുടെ പ്രസക്തി ശ്രദ്ധേയമാണന്നും സുധീരന്‍ പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പി അധ്യക്ഷനായി. കെ.പി.സി.സി മുന്‍ പ്രസിഡന്റുമാരായ സി.വി പത്മരാജന്‍, തെന്നല ബാലകൃഷ്ണ പിള്ള, മുന്‍മന്ത്രി കടവൂര്‍ ശിവദാസന്‍, കെ.പി.സി.സി വൈസ് പ്രസിഡന്റ് ഭാരതീപുരം ശശി, ജനറല്‍ സെക്രട്ടറി ശൂരനാട് രാജശേഖരന്‍, കെ.പി.സി.സി വക്താവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍, സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി, അബൂബക്കര്‍ അല്‍ഖ്വാസ്മി, ബിന്ദു കൃഷ്ണ, ഫാ. പോള്‍ ക്രൂസ്, കെ.സി രാജന്‍, ഷാനവാസ്ഖാന്‍, രതികുമാര്‍, എം.എം നസീര്‍, എന്‍. അഴകേശന്‍, വി.സത്യശീലന്‍, കെ. കരുണാകരന്‍ പിള്ള, ജമീല ഇബ്രാഹിം, രാജേന്ദ്രപ്രസാദ് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."