സുനിത വില്യംസ് വിരമിച്ചു; ബഹിരാകാശത്ത് റെക്കോഡിട്ട യാത്രയ്ക്ക് ബ്രേക്ക്
വാഷിങ്ടണ്‍: ബഹിരാകാശ പര്യവേഷണമേഖലയില്‍ സമാനതകളില്ലാത്ത റെക്കോര്‍ഡുകള്‍ സ്വന്തം പേരില്‍ കുറിച്ച ഇന്ത്യന്‍ വംശജയായ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് യു.എസ് ബഹിരാകാശ ഏജന്‍സിയായ നാസയില്‍ നിന്ന് വിരമിച്ചു. 27 വര്‍ഷം നീണ്ട ഔദ്യോഗിക ജീവിതത്തിന് ശേഷമാണ് സുനിതയുടെ വിരമിക്കല്‍. ഔദ്യോഗികമായി 2025 ഡിസംബര്‍ 27 മുതല്‍ വിരമിക്കല്‍ പ്രാബല്യത്തില്‍ വന്നു. 'ബഹിരാകാശമാണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഇടം' എന്നായിരുന്നു വിരമിക്കല്‍ വേളയില്‍ സുനിതയുടെ പ്രതികരണം.
മനുഷ്യന്റെ ബഹിരാകാശ യാത്രകളില്‍ പുതിയ വഴികള്‍ വെട്ടിത്തുറന്ന വ്യക്തിയാണ് സുനിതയെന്ന് നാസ അഡ്മിനിസ്‌ട്രേറ്റര്‍ ജരാഡ് ഐസക്മാന്‍ പറഞ്ഞു. വരാനിരിക്കുന്ന ആര്‍ട്ടെമിസ് ചന്ദ്ര ദൗത്യങ്ങള്‍ക്കും ചൊവ്വാ ദൗത്യങ്ങള്‍ക്കും സുനിത നല്‍കിയ സംഭാവനകള്‍ അടിത്തറയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗുജറാത്തിലെ മെഹ്‌സാന സ്വദേശി ദീപക് പാണ്ഡ്യയുടെയും സ്ലോവേനിയന്‍ വംശജ ബോണി പാണ്ഡ്യയുടെയും മകളാണ് സുനിത. അമേരിക്കന്‍ നാവികസേനയില്‍ ക്യാപ്റ്റനായിരുന്ന സുനിത, 1998ലാണ് നാസയുടെ ഭാഗമായത്. 40ലധികം വിമാനങ്ങളിലായി 4,000 മണിക്കൂറിലേറെ പറന്ന പരിചയസമ്പന്നയായ പൈലറ്റ് കൂടിയാണ് അവര്‍. ഭാവിയിലെ ചാന്ദ്ര ദൗത്യങ്ങള്‍ക്കായുള്ള ഹെലികോപ്റ്റര്‍ പരിശീലന പ്ലാറ്റ്‌ഫോം ഒരുക്കുന്നതിലും സുനിത നിര്‍ണ്ണായക പങ്ക് വഹിച്ചു.
2024 ജൂണില്‍ വെറും 10 ദിവസത്തെ ദൗത്യത്തിനായി ബോയിങ് സ്റ്റാര്‍ലൈനറില്‍ പുറപ്പെട്ട സുനിതയ്ക്കും സഹയാത്രികന്‍ ബുച്ച് വില്‍മോറിനും സാങ്കേതിക തകരാറുകള്‍ മൂലം ഒന്‍പത് മാസത്തോളം ബഹിരാകാശത്ത് തങ്ങേണ്ടിവന്നു. വെല്ലുവിളികള്‍ നിറഞ്ഞ സമയത്തും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ കമാന്‍ഡറായി സുനിത തന്റെ നേതൃമികവ് കാണിച്ചു.
ബഹുമതികള്‍
* ബഹിരാകാശത്ത് കൂടുതല്‍ കാലം ചിലവഴിച്ച നാസയുടെ രണ്ടാമത്തെ സഞ്ചാരി. (ആകെ 608 ദിവസങ്ങളാണ് ഭ്രമണപഥത്തില്‍ കഴിഞ്ഞത്).
* കൂടുതല്‍ സമയം ബഹിരാകാശത്ത് നടന്ന വനിത. (ഒന്‍പത് തവണയായി 62 മണിക്കൂറും ആറു മിനിറ്റും നടന്നു).
* ബഹിരാകാശത്തെ മാരത്തണ്‍: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ട്രെഡ്മില്ലില്‍ ഓടി ആദ്യമായി ബഹിരാകാശത്ത് മാരത്തണ്‍ പൂര്‍ത്തിയാക്കി.
NASA astronaut Sunita Williams has retired from the space agency, capping a stellar 27-year career during which she completed three missions aboard the International Space Station and set various human spaceflight records. Ms. Williams, 60, is currently visiting India. On Tuesday (January 20, 2026) afternoon, she participated in an interactive session hosted at the American Center here.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."