HOME
DETAILS

സഊദിയിലും രാജാവ്; ഒറ്റ ഗോളിൽ അൽ നസറിന്റെ ചരിത്ര പുരുഷനായി റൊണാൾഡോ

  
January 22, 2026 | 6:57 AM

cristiano ronaldo become most goals scored by a foreign player for Al Nasr

റിയാദ്: സഊദി പ്രൊ ലീഗിൽ ഡമാക് എഫ്‌സിക്കെതിരെ അൽ നസർ ഒന്നിനെതിരെ രണ്ട് ഗോളുകളുടെ തകർപ്പൻ വിജയമാണ് സ്വന്തമാക്കിയത്. പതിവ് പോലെ അൽ നസറിനായി ക്രിസ്റ്റ്യാനോ റൊണാൾഡോ ലക്ഷ്യം കണ്ടു. മത്സരത്തിലെ രണ്ടാം പകുതിയിലാണ് റൊണാൾഡോയുടെ ഗോൾ പിറന്നത്. അബ്ദുൾറഹ്മാൻ ഗരീബാണ് ടീമിനായി ആദ്യ ഗോൾ സ്വന്തമാക്കിയത്. ഡമാക്കിനായി ജമാൽ ഹർക്കസ് ആണ് ഏകഗോൾ നേടിയത്.

മത്സരത്തിൽ നേടിയ ഒറ്റ ഗോളോടെ അൽ നസറിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന വിദേശ താരമെന്ന റെക്കോർഡും റൊണാൾഡോ തന്റെ പേരിലാക്കി മാറ്റി. അൽ നസർ ജേഴ്സിയിൽ 116 ഗോളുകൾ നേടിയാണ് റൊണാൾഡോ റെക്കോർഡ് സ്വന്തമാക്കിയത്. 115 ഗോളുകൾ നേടിയ മൊറോക്കൻ താരം ഹംദല്ലയെ മറികടന്നാണ് റൊണാൾഡോ ഈ നേട്ടം കൈവരിച്ചത്. 

2025ൽ ഫുട്ബോളിന്റെ ചരിത്രത്തിൽ മറ്റൊരു താരത്തിനും അവകാശപ്പെടാൻ സാധിക്കാത്ത ഒരു ചരിത്ര നേട്ടത്തിലേക്കും റൊണാൾഡോ കാലെടുത്തുവെച്ചിരുന്നു. 14 കലണ്ടർ ഇയറുകളിൽ 40+ ഗോളുകൾ നേടുന്ന ചരിത്രത്തിലെ ആദ്യ ഫുട്ബോൾ താരമായാണ് റൊണാൾഡോ പുതിയ റെക്കോർഡിട്ടത്. ഇതിനോടകം തന്നെ റൊണാൾഡോയുടെ ഗോൾ നേട്ടം 960 ആയി ഉയർന്നിട്ടുണ്ട്. 41 ഗോളുകൾ കൂടി നേടാൻ സാധിച്ചാൽ ഫുട്ബോളിൽ ആയിരം ഗോളുകൾ എന്ന നാഴികക്കല്ലിലേക്ക് നടന്നു കയറാനും റൊണാൾഡോക്ക് സാധിക്കും. 

നിലവിൽ സഊദി ലീഗ് പോയിന്റ് പട്ടികയിൽ 16 മത്സരങ്ങളിൽ 12 ജയവും ഒരു സമനിലയും മൂന്ന് തോൽവിയും അടക്കം 37 പോയിന്റോടെ രണ്ടാം സ്ഥാനത്താണ് റൊണാൾഡോയും സംഘവും. ജനുവരി 26ന് അൽ താവൂണിനെതിരെയാണ് അൽ നസറിന്റെ അടുത്ത മത്സരം. 

Al Nassr beat Damac FC 2-1 in the Saudi Pro League. As usual, Cristiano Ronaldo scored for Al Nassr. With his goal in the match, Ronaldo also broke the record for the most goals scored by a foreign player for Al Nasr. Ronaldo achieved the record by scoring 116 goals in the Al Nasr jersey. Ronaldo surpassed Moroccan player Hamdallah, who scored 115 goals.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ വൻ അനാസ്ഥ; മോർച്ചറിയിൽ മൃതദേഹം ജീർണ്ണിച്ച നിലയിൽ, വീഴ്ച സമ്മതിച്ച് അധികൃതർ

Kerala
  •  6 days ago
No Image

കളത്തില്ലെങ്കിലും മെക്‌സിക്കോ സ്റ്റേഡിയത്തിൽ 'CR7' ആവേശം; 7 മിനിറ്റിൽ ഗാലറി ആർത്തിരിമ്പും!

Football
  •  6 days ago
No Image

പണപ്പിരിവിൽ മുന്നിൽ ബി.ജെ.പി; പിരിച്ചത് മറ്റു രാഷ്ട്രീയ പാർട്ടികളേക്കാൾ പത്തിരട്ടി ┃in-depth

National
  •  6 days ago
No Image

എന്‍ജിന്‍ തകരാര്‍; ഇന്‍ഡിഗോ വിമാനം ഡല്‍ഹി വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി

National
  •  6 days ago
No Image

'കരച്ചിൽ നിർത്താത്തതിലുള്ള ദേഷ്യം'; ആറുമാസം പ്രായമുള്ള കുഞ്ഞിനെ അമ്മ ശ്വാസം മുട്ടിച്ചുകൊന്നു

crime
  •  6 days ago
No Image

പ്രധാനമന്ത്രി 29 ന് പാലക്കാട്ട്; ശനിയും ഞായറും ഗതാഗത നിയന്ത്രണം, വാഹനങ്ങള്‍ വഴിതിരിച്ചുവിടും

Kerala
  •  6 days ago
No Image

ഐപിഎൽ ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ സിഎസ്‌കെയ്‌ക്ക് കനത്ത തിരിച്ചടി; എം.എസ്. ധോണിക്ക് ആദ്യ രണ്ടാഴ്ചത്തെ മത്സരങ്ങൾ നഷ്ടമാകും!

Cricket
  •  6 days ago
No Image

'എല്ലില്ലാത്ത നാക്ക് കൊണ്ട് എന്തും വിളിച്ചുപറയരുത്'; ഡീല്‍ ആരോപണം തള്ളി മുഖ്യമന്ത്രി

Kerala
  •  6 days ago
No Image

18 മാസമായി ഫോമിലല്ല, പക്ഷേ ഇന്ന് കളി മാറും!; ഐപിഎൽ ഉദ്ഘാടന മത്സരത്തിൽസൺറൈസേഴ്സ് താരത്തെക്കുറിച്ച് പ്രവചനവുമായി ആർ. അശ്വിൻ

Cricket
  •  6 days ago
No Image

വേനല്‍ചൂടില്‍ വിയര്‍ത്തൊലിച്ച് സ്ഥാനാര്‍ഥികള്‍, ആവേശം ചോരാതെ പ്രചാരണം

Kerala
  •  6 days ago