ട്വന്റി 20യുടെ എന്‍.ഡി.എ പ്രവേശനം; ഒരു വിഭാഗം പാര്‍ട്ടി വിട്ട് കോണ്‍ഗ്രസിലേക്ക്
കൊച്ചി: ട്വന്റി 20 എന്‍.ഡി.എയുടെ ഭാഗമായതില്‍ പ്രതിഷേധിച്ച് പാര്‍ട്ടിവിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന് ഒരു വിഭാഗം പ്രവര്‍ത്തകര്‍. വടവുകോട് ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് റസീന പരീത്, ഐക്കരനാട് ഗ്രാമപഞ്ചായത്ത് മുന്‍ അംഗം ജീല്‍ മാവേലില്‍, മഴുവന്നൂര്‍ പഞ്ചായത്ത് മുന്‍ കോ ഓര്‍ഡിനേറ്റര്‍ രഞ്ജു പുളിഞ്ചോടന്‍ എന്നിവരാണ് ട്വന്റി ട്വന്റി വിട്ടത്. മൂന്നുപേരും സംയുക്തമായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പാര്‍ട്ടി വിട്ട കാര്യം അറിയിച്ചത്.
സാബു എം ജേക്കബ് പ്രവര്‍ത്തകരേയും പാര്‍ട്ടിയേയും വഞ്ചിച്ചു. എന്‍.ഡി.എയില്‍ ചേരാനുള്ള തീരുമാനം സാബു എം ജേക്കബ് ഏകപക്ഷീയമായി എടുത്തതാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ പാര്‍ട്ടി വിട്ടു വരുമെന്നും ഇവര്‍ പറഞ്ഞു.
ട്വന്റി 20 ഇടതിലേക്കും വലതിലേക്കും പോവില്ലെന്നാണ് സാബു ജേക്കബ് പറഞ്ഞത്. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയില്‍ ലയിക്കുന്ന സാഹചര്യമുണ്ടായാല്‍ പാര്‍ട്ടി പിരിച്ചുവിടുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ ബി.ജെ.പിയിലേക്കുള്ള റിക്രൂട്ടിങ് ഏജന്‍സിയായി ട്വന്റി 20 മാറി. ട്വന്റി20യില്‍ അഭിപ്രായസ്വാതന്ത്രമില്ലെന്നും എന്‍.ഡി.എയുടെ ഭാഗമായത് കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്നും റസീന പരീത് കൂട്ടിച്ചേര്‍ത്തു.
ആനുകൂല്യങ്ങള്‍ നല്‍കാന്‍ ലോയല്‍റ്റി കാര്‍ഡ് നല്‍കുമെന്ന് പറഞ്ഞ് സാബു എം ജേക്കബ് സര്‍വേ നടത്തി. സര്‍വേ പേപ്പറില്‍ ജാതി, മതം എന്നിവ ഉള്‍പ്പെടുത്തി. ഇത് മുന്നണിപ്രവേശനത്തിലേക്കുള്ള മുന്നൊരുക്കമായിരുന്നോയെന്നും സംശയമുണ്ട്.- അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
A section of leaders and workers of the Twenty20 party have quit the party and joined the Congress in protest against Twenty20 becoming part of the NDA. The decision was announced at a joint press conference by former Vadavukode Block Panchayat President Raseena Pareeth, former Aikaranad Grama Panchayat member Jeel Mavelil, and former Mazhuvannoor Panchayat coordinator Ranju Pulinchodan.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."